UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യ ബലാത്സംഗങ്ങളുടെ രാജ്യമോ?

പീഡനങ്ങള്‍ക്കെതിരെ രാജ്യത്ത് കൂടുതൽ ശക്തമായ നിയമങ്ങൾ നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോഴും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും പീഡനങ്ങളും ലൈംഗികാതിക്രമങ്ങളുമൊന്നും ഒട്ടും കുറയുന്നില്ല

പീഡനങ്ങള്‍ക്കെതിരെ രാജ്യത്ത് കൂടുതൽ ശക്തമായ നിയമങ്ങൾ നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോഴും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും പീഡനങ്ങളും ലൈംഗികാതിക്രമങ്ങളുമൊന്നും ഒട്ടും കുറയുന്നില്ല. ഇത്തരത്തിലുള്ള മൂന്ന് വ്യത്യസ്ഥ സംഭവങ്ങളാണ് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മാത്രം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നഗര മധ്യത്തില്‍ മോഡലിന്‍റെ വസ്ത്രമുരിയാന്‍ ശ്രമം

മധ്യപ്രദേശില്‍ നിന്ന് ഞായറാഴ്ച രാവിലെ മോഡലിനെ ബൈക്കിലെത്തിയ യുവാക്കൾ അപമാനിച്ച വാര്‍ത്തയാണ് ആദ്യം പുറത്തുവന്നത്. തിരക്കേറിയ നഗരത്തില്‍കൂടി സ്‌കൂട്ടറില്‍ പോകുമ്പോള്‍ രണ്ടുപേര്‍ തന്നെ ആക്രമിക്കുകയായിരുന്നെന്ന് അവര്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു. അക്രമികളെ തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ സ്‌കൂട്ടറിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞുവീണതായും അവര്‍ പറഞ്ഞു. അപകടത്തില്‍ പരിക്കേതിന്‍റെ ചിത്രങ്ങളും അവര്‍ പങ്കുവച്ചിട്ടുണ്ട്.

ഈ സംഭവങ്ങള്‍ നടന്നത് തിരക്കേറിയ പാതയിലായിരുന്നെന്നും ഒരാളും ഇതില്‍ ഇടപെട്ടില്ലെന്നും മോഡല്‍ വ്യക്തമാക്കി. അക്രമികള്‍ ഉടന്‍ തന്നെ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ഇതിനിടയില്‍ അക്രമികളുടെ വാഹനത്തിന്‍റെ നമ്പര്‍ ശ്രദ്ധിക്കാന്‍ പോലും സാധിച്ചില്ലെന്നും, സ്ഥലത്ത് സിസിടിവി കാമറകളൊന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നും അവര്‍ പറയുന്നു. ‘സുഹൃത്തുക്കളാണ് എന്നെ അടുത്തുള്ള ഒരു കഫേയില്‍ എത്തിച്ചത്. ഇത് മറക്കാനാണ് ഞാന്‍ കൂടുതലും ശ്രമിച്ചത്. അത് ഞാന്‍ ബലഹീനയായതുകൊണ്ടല്ല, ആ മുപ്പതു മിനിറ്റ് എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലായിരുന്നു. ആകെയൊരു മരവിപ്പായിരുന്നു. ഒന്നു മിണ്ടാന്‍ പോലും കഴിഞ്ഞില്ല’, മോഡല്‍ ട്വിറ്ററില്‍ കുറിച്ചു.

ഒന്നു ചിന്തിച്ചു നോക്കൂ, ഞാൻ തിരക്കേറിയ റോഡിലല്ലെങ്കിൽ. ഞാൻ ഒറ്റപ്പെട്ട ഒരു തെരുവിൽ ആയിരുന്നെന്ന് സങ്കൽപ്പിക്കുക. എന്റെ പാവാട എടുക്കാൻ ശ്രമിക്കുന്നവർക്ക് ആ പരുവുകളുണ്ടോ? “അവർ ചോദിച്ചു. സ്‌കൂട്ടര്‍ മറിഞ്ഞ് നിലത്തുവീണപ്പോള്‍ പ്രായംചെന്ന ഒരാള്‍ സഹായിക്കാനെത്തിഎന്നും, അവരുടെ വസ്ത്രധാരണം മൂലമാണ് ഇങ്ങനെയെല്ലാം സംഭവിച്ചതെന്നും അയാള്‍ പറഞ്ഞത്രെ. ‘ഞാന്‍ എന്തു ധരിക്കണം എന്നത് ഞാനാണ് തീരുമാനിക്കേണ്ടത്. വസ്ത്രധാരണത്തിന്‍റെ പേരില്‍ എന്നെ ഉപദ്രവിക്കാന്‍ ആര്‍ക്കും അധികാരമില്ല’ അവര്‍ പറയുന്നു.

എന്താണ് ബലാല്‍സംഗം? ഇന്ത്യയില്‍ മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കുന്നത് ഇതൊക്കെയാണ്

ട്രെയിനില്‍ അര്‍ധരാത്രിയില്‍ പെണ്‍കുട്ടിക്ക് പീഡനം

രണ്ടാം സംഭവത്തിൽ, ട്രെയിനില്‍ ഒമ്പത് വയസുകാരിയെലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയില്‍ ബിജെപി നേതാവായ അഭിഭാഷകനാണ് അറസ്റ്റിലായത്. ശനിയാഴ്ച തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്കു പോവുകയായിരുന്ന ട്രെയിനിലാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു. തമിഴ്‌നാട്ടിൽ 2006ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുള്ള മദ്രാസ് ഹൈക്കോടതി അഭിഭാഷകന്‍ കെപി പ്രേം അനന്ത് ആണ് പിടിയിലായത്.

സേലത്തിനും ഈറോഡിനും ഇടയില്‍ വചായിരുന്നു സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി ബഹളംവച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പോക്‌സോ നിയമ പ്രകാരം ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

എന്താണ് നമ്മുടെ പ്രശ്‌നം? നിയമം ഇല്ലാത്തതോ, അത് ഫലപ്രദമായി നടപ്പാക്കാത്തതോ?

ഒഡിഷയില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചു

ഒഡിഷയില്‍ കടയില്‍ ബിസ്‌കറ്റ് വാങ്ങാന്‍ പോയ ആറുവയസുകാരി ക്രൂരപീഡനത്തിനരയായതാണ് മൂന്നാമത്തെ വാര്‍ത്ത. ശനിയാഴ്ച വൈകിട്ട് കട്ടക്ക് ജില്ലയിലെ ജഗന്നാഥ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. കുട്ടി മരിച്ചെന്നു കരുതി സമീപത്തെ സ്‌കൂള്‍ പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് സമീപത്തെ സ്‌കൂള്‍ പരിസരത്ത് നിന്നും അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. കട്ടക്ക് എസ്‌സിബി മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

സംഭവുമായി ബന്ധപ്പെട്ട് ഗ്രാമത്തില്‍ തന്നെയുള്ള ഇരുപത്തിയഞ്ചുകാരനായ യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ ബലാല്‍ത്സംഗത്തിനും വധശ്രമത്തിനും കേസെടുത്തു. മെഡിക്കല്‍കോളേജിലെത്തി പെണ്‍കുട്ടിയെ സന്ദര്‍ശിച്ച ആരോഗ്യമന്ത്രി പ്രതാപ് ജെന, ചികിത്സയ്ക്കായി 13 അംഗ വിദഗ്ധഡോക്ടര്‍മാരുടെ ടീമിനെ നിയോഗിച്ചിട്ടുണ്ടെന്ന് അറിയിച്ചു.

ദൈവങ്ങൾ ബലാത്സംഗം ചെയ്യുമോ? സംഘപരിവാർ ആക്രമണം നേരിടുന്ന ചിത്രകാരി ദുർഗ്ഗ മാലതിയുമായി അഭിമുഖം

ബലാത്സംഗം സര്‍വസാധാരണമാണ്; അതിനിത്ര പ്രാധാന്യം നല്‍കേണ്ടതില്ലെന്നും കേന്ദ്രമന്ത്രി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍