UPDATES

ട്രെന്‍ഡിങ്ങ്

പാക് ചാരസംഘടനാ തലവന്റെ മകന്‍ കൊച്ചിയിലെത്തിയതായി വെളിപ്പെടുത്തല്‍

ജര്‍മ്മന്‍ കമ്പനിയിലെ ജോലിയുടെ ഭാഗമായാണ് ഐഎസ്‌ഐ തലവന്റെ മകന്‍ കൊച്ചിയിലെത്തിയത്‌

പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ മുന്‍ തലവന്റെ മകന്‍ കൊച്ചിയിലെത്തിയതായി വെളിപ്പെടുത്തല്‍. പാകിസ്ഥാന്റെയും ഇന്ത്യയുടെയും മുന്‍ തലവന്‍ സംയുക്തമായി എഴുതുന്ന പുസ്തകത്തില്‍ കൊച്ചിയില്‍ നിന്നുള്ള രക്ഷപ്പെടലും വെളിപ്പെടുത്തിയിരിക്കുന്നത്.

പുസ്തകത്തിന്റെ രചയിതാക്കളില്‍ ഒരാളായ ഐഎസ്‌ഐ(ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ്) മുന്‍ മേധാവി ലഫ്. ജനറല്‍ അസദ് ദുറാനിയുടെ മകന്‍ ഉസ്മാനാണ് കൊച്ചിയിലെത്തിയതും ആരുമറിയാതെ രക്ഷപ്പെട്ടതും. അതിന് റോ(റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്)യുടെ മുന്‍ സെക്രട്ടറി അമര്‍ജിത് സിംഗ് ദുലതിന്റെ സഹായവും ലഭിച്ചു. ഇരുവരും ചേര്‍ന്നെഴുതുന്ന ചാരചരിത്രം(ദ സ്‌പൈ ക്രോണിക്കിള്‍സ്; റോ, ഐഎസ്‌ഐ ആന്‍ഡ് ദ ഇല്യൂഷന്‍ ഓഫ് പീസ്) എന്ന പുസ്തകത്തിലാണ് ഈ സംഭവം പറയുന്നത്.

2015 മെയിലാണ് പുസ്തകത്തില്‍ പറയുന്ന സംഭവം. ജര്‍മ്മന്‍ കമ്പനിയിലെ ജോലിയുടെ ഭാഗമായായിരുന്നു വരവ്. മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ-പാക് ബന്ധം മോശമായിരുന്ന കാലമാണ് അത്. മുംബൈ വഴിയാണ് ഉസ്മാനുള്ള ടിക്കറ്റ് ജര്‍മ്മന്‍ കമ്പനി എടുത്തിരുന്നത്. എന്നാല്‍ ഉസ്മാന്‍ രാജ്യം വിടണമെന്ന ഉത്തരവ് അധികം വൈകാതെ വന്നു. വന്നവഴി തിരിച്ചു പോകണമെന്നാണ് വിസ ചട്ടം. എന്നാല്‍ മുംബൈയിലെത്തിയ ഉസ്മാനെ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഉസ്മാനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാനായിരുന്നു മുംബൈ സ്‌പെഷല്‍ ബ്രാഞ്ചിന്റെ നീക്കം.

സഹായത്തിനായി ദുറാനി വിളിച്ചത് ദുലാത്തിനെയാണ്. മകനെ സഹായിക്കണമെന്നായിരുന്നു ഫോണിലൂടെയുള്ള അഭ്യര്‍ത്ഥന. എല്ലാം ശരിയാകുമെന്ന ഉറപ്പാണ് ദുലാത്തി നല്‍കിയത്. ഒരു ദിവസം മുംബൈയില്‍ കസ്റ്റഡിയില്‍ കഴിയേണ്ടി വന്നെങ്കിലും മറ്റ് പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. പിന്നീട് ജര്‍മ്മനിയിലേക്ക് മടങ്ങിയ ഉസ്മാന്‍ അധികം വൈകാതെ പാകിസ്ഥാനില്‍ ദുറാനിയുടെ അരികില്‍ മടങ്ങിയെത്തി.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍