UPDATES

ട്രെന്‍ഡിങ്ങ്

വേദനിലയത്തില്‍ റെയ്ഡ്; ചതി നടക്കുന്നുവെന്ന് ആരോപണം; തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ പൊട്ടിത്തെറി

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് അമ്മയുടെ ആത്മാവിനോട് ചതി ചെയ്തിരിക്കുന്നുവെന്ന് ടിടിവി ദിനകരന്‍

തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ വിവാദം ഉയര്‍ത്തി അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ഔദ്യോഗിക വസതിയായിരുന്ന പോയസ് ഗാര്‍ഡനിലെ വേദനിലയത്തില്‍ ഇന്‍കം ടാക്‌സ് പരിശോധന. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ രാ്ഷ്ട്രീയ വഞ്ചനയാണ് പോയസ് ഗാര്‍ഡനിലേക്ക് പൊലീസിനെ കയറ്റിയതിനു പിന്നിലെന്ന ആരോപണവുമായി വി കെ ശശികല പക്ഷം രംഗത്ത് വന്നു.

എഐഎഡിഎംകെ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടയിലായിരുന്നു ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ പോയസ് ഗാര്‍ഡനിലെ ഓഫിസ് ബ്ലോക്കിലും വി കെ ശശികല ഉപയോഗിച്ചിരുന്ന മുറിയിലും പരിശോധന നടത്തിയത്. ചെറിയൊരു പരിശോധന മാത്രമായിരുന്നു നടന്നതെന്നും ശശികല ഉപയോഗിച്ചിരുന്ന മുറിയും അവരുടെ പേഴ്‌സണല്‍ സെക്രട്ടറി എസ് പൂങ്കുന്ദ്രന്‍ ഉപയോഗിച്ചിരുനന്ന മുറിയുമാണ് പരിശോധിച്ചതെന്നും ഐടി ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു മാറ്റിരുന്നു. പരിശോധനയില്‍ ഒരു ലാപ്‌ടോപ്പ് ഉള്‍പ്പെടെ ചില രേഖകള്‍ പിടിച്ചെടുത്തതായി പറയുന്നുണ്ട്.

ജയലളിതയുടെ മരണത്തിന് ശേഷമുള്ള അണ്ണാ ഡിഎംകെ – കഥ ഇതുവരെ

പരിശോധന നടത്തുമ്പോള്‍ തങ്ങളുടെ സാന്നിധ്യം കൂടി ഉണ്ടാവണമെന്നു ശശികലയുടെ അഭിഭാഷകര്‍ ഐടി ഉദ്യോഗസ്ഥരോട് ആവിശ്യപ്പെട്ടിരുന്നുവെങ്കിലും നിഷേധിക്കപ്പെട്ടു. പോയസ് ഗാര്‍ഡനിലേക്ക് ഇവരെ പ്രവേശിപ്പിച്ചില്ല. ശശികല ജയിലില്‍ ആയതിനു പിന്നാലെ പോയസ് ഗാര്‍ഡന്‍ ആളൊഴിഞ്ഞ നിലയിലാണ്. രണ്ടു ജോലിക്കാര്‍ മാത്രമെ ഇവിടെയിപ്പോള്‍ ഉള്ളൂ. ശശികലയും മന്നാര്‍ഗുഡി ഫാമിലിയുമായി ബന്ധപ്പെട്ട് 187 ഇടങ്ങളിലായി ഐടി വകുപ്പ് നടത്തി വന്ന പരിശോധനയ്ക്കു പിന്നാലെയാണ് പോയസ് ഗാര്‍ഡനിലും പരിശോധന നടത്തിയത്.

പോയസ് ഗാര്‍ഡനിലെ ഇന്‍കം ടാക്‌സ് പരിശോധനയെ രാഷ്ട്രീയമായി നേരിടുകയാണ് ടിടിവി ദിനകരന്റെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ വിഭാഗം. ജയലളിതയുടെ ഭവനം തന്നെ ലക്ഷ്യം വച്ചിരിക്കുന്നതിന്റെ പിന്നിലെ കാരണം എന്താണെന്നാണ് ദിനകരന്‍ ഉയര്‍ത്തുന്ന ചോദ്യം. ചതിയും പ്രതികാരവുമാണ് നടന്നിരിക്കുന്നത്; ദിനകരന്‍ തമിഴ്‌നാട് സര്‍ക്കാരിനെ ലക്ഷ്യംവച്ചു പറഞ്ഞു. മുഖ്യമന്ത്രി ഇ പളനിസാമിയും ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വവും ഈ പ്രതികാര രാഷ്ട്രീയത്തില്‍ പങ്കാളികളാണ്. ഞങ്ങളുടെ അമ്മ(ജയലളിത) ഇപ്പോഴും അവിടെ ജീവിക്കുന്നു. ഞങ്ങള്‍ക്ക് വേദനിലയം ഒരു ക്ഷേത്രം പോലെയാണ്. പനീര്‍ശെല്‍വവും പളനിസാമിയും ചേര്‍ന്ന് അമ്മയുടെ ആത്മാവിനോട് ചതി ചെയ്തിരിക്കുകയാണ്; ദിനകരന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.

മദ്യം, റിയൽ എസ്റ്റേറ്റ്, സിനിമ… മന്നാര്‍ക്കുടി മാഫിയയ്ക്ക് ഇനി തമിഴ്നാടും സ്വന്തം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും ദിനകരന്‍ വിമര്‍ശനം ഉന്നയിച്ചു. മോദിയും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റിലിയും ചേര്‍ന്ന് ഇന്‍കംടാക്‌സം വകുപ്പിനെ ഉപയോഗിച്ച് ഞങ്ങളുടെ കുടുംബം തകര്‍ക്കുകയാണ്. ഇതിനു സഹായം ചെയ്തുകൊണ്ട് തങ്ങളുടെ സ്ഥാനങ്ങള്‍ സുരക്ഷിതമാക്കുകയുമാണ്; ദിനകരന്‍ ആരോപിച്ചു.

ജയലളിതയും സ്വേച്ഛാധികാരത്തിന്റെ കലയും

ഉദ്യോഗസ്ഥര്‍ ജയലളിതയുടെ വീടും പാരമ്പര്യവും ദുഷ്‌കീര്‍ത്തിപ്പെടുത്തിയെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. വേദനിലയത്തിലെ റെയ്ഡ് തങ്ങളുടെ ഹൃദയത്തെ അഗാധമായി മുറിവേല്‍പ്പിച്ചിരിക്കുന്നു. വേദനിലയം ഞങ്ങളെ സംബന്ധിച്ച് ഒരു ക്ഷേത്രമാണ്; എഐഎഡിഎംകെ നേതാവും രാജ്യസഭ എംപിയുമായ ഡോ. വി മൈത്രേയന്‍ പ്രതികരിച്ചു.

ജയലളിതയുടെ മുറിയില്‍ കയറി പരിശോധിക്കാമെന്ന തീരുമാനം ഇനി ഉണ്ടെങ്കില്‍ അതൊരിക്കലും നടക്കാന്‍ പോകുന്നതല്ലെന്നാണ് ജയ ടിവി എംഡിയും ശശികലയുടെ ബന്ധുവുമായ വിവേക് ജയരാമന്‍ പ്രതികരിച്ചു. ജയ ടിവിയുടെ ഓഫിസിലും ഐടി വിഭാഗം റെയ്ഡ് നടത്തിയിരുന്നു.

ഹിന്ദു മതത്തിന്റെ ആവശ്യമില്ല, ഇന്ത്യക്കാര്‍ ഹിന്ദുത്വത്തില്‍ നിന്നും പുറത്തു വരണം; പാ രഞ്ജിത്ത്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍