UPDATES

സിനിമ

മമ്മൂട്ടിക്കൊക്കെ ഇപ്പോഴും ഫാന്‍സ് ഉണ്ടെന്നതും നിര്‍മാതാക്കളെ കിട്ടുന്നതും അത്ഭുതം തന്നെ

നീയവളെ റേപ് ചെയ്തിട്ടിങ്ങു വാ, ബാക്കി കാര്യം ഞാന്‍ നോക്കിക്കോളാം എന്ന മട്ടില്‍ പ്രതികരിച്ച ജോബി ജോര്‍ജ്ജിനെയും ജൂഡിനെയുമൊക്കെ രണ്ട് ദിവസമെങ്കിലും അകത്തിടണം സാര്‍

സോഷ്യല്‍ മീഡിയയില്‍ നടി പാര്‍വതിക്കെതിരെ ആക്രമണം നടത്തുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയില്‍ രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍ ആയിരിക്കുകയാണ്. പ്രിന്റോ, റോജന്‍ എന്നിവരാണ് കസ്റ്റഡിയിലായത്. ഇവരെ കൂടാതെ 125ഓളം പേര്‍ പോലീസിന്റെ നിരീക്ഷണത്തിലാണെന്നാണ് അറിയുന്നത്. ഇതിനിടെ ജാമ്യത്തിലിറങ്ങിയ പ്രിന്റോയ്ക്ക് കസബയുടെ നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് ജോലി വാഗ്ദാനം ചെയ്തത് വാര്‍ത്തയായിരിക്കുകയാണ്. ഒരു ഫേസ്ബുക്ക് പോസ്റ്റിനുള്ള മറുപടിയായാണ് ജോബി പ്രിന്റോയ്ക്ക് ജോലി വാഗ്ദാനം ചെയ്തത്. ഇതിനെതിരെയും വലിയതോതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് ജോബിയുടെ ഭാഗത്തു നിന്നുണ്ടായതെന്നാണ് പലരുടെയും വിമര്‍ശനം. പാര്‍വതിയ്‌ക്കെതിരെയുള്ള സോഷ്യല്‍ മീഡിയ ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടെടുത്ത സംവിധായകന്‍ ജൂഡ് ആന്റണിയെയും നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജിനും എതിരെ കേസെടുത്ത് ജയിലില്‍ അടയ്ക്കണമെന്നാണ് എഴുത്തുകാരന്‍ സുരേഷ് കുഞ്ഞുപിള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെടുന്നത്. സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

‘നടുറോഡില്‍ അടിച്ചു പിരിയായി പിച്ചാത്തിയും ഊരിപ്പിടിച്ചു നാട്ടുകാരെ മുഴുവന്‍ തെറിവിളിച്ചു നില്‍ക്കുന്ന ഒരുത്തന്റെ മുണ്ടഴിഞ്ഞു പോയതിനു സദാചാര ലംഘനം മാത്രം ആരോപിക്കുന്ന പോലെയാണ് കസബ പോലൊരു സിനിമയില്‍ സ്ത്രീ വിരുദ്ധത ആരോപിക്കുന്നത്.

അടിമുടി ചവര്‍ ആയ ആ സിനിമയില്‍ ഒരുപാടു വിരുദ്ധതകളുടെ കൂട്ടത്തില്‍ സ്ത്രീ വിരുദ്ധതയും ഉണ്ട്. അതിങ്ങനെ ചര്‍ച്ച ചെയ്യാനുള്ള സ്‌കോപ്പ് പോലുമില്ലാത്ത ഒരു പന്ന സിനിമയാണ്. ആവനാഴി മുതലിങ്ങോട്ട് മമ്മൂട്ടി സാറിന്റെതായി വന്ന സ്ത്രീ വിരുദ്ധത എമ്പാടുമുള്ള അനേകം ചവറു സിനിമകളില്‍ ഒരെണ്ണം. മുന്‍പൊക്കെ തെറിവിളിയും മസാലയും ഇഷ്ടപ്പെടുന്ന ഒരു ഓഡിയന്‍സിന് വേണ്ടിയാണ് ഇതൊക്കെ ഇറക്കിയിരുന്നതെങ്കില്‍ ഇപ്പോഴത് അങ്ങേരുടെ ഫാന്‍സ് വായിനോക്കികളെ ഉദ്ദേശിച്ചാണ് ഇറക്കുന്നത്. ഇങ്ങേര്‍ക്കൊക്കെ ഇപ്പോഴും ഫാന്‍സ് ഉണ്ടാവുന്നത് ഒരു വലിയ അത്ഭുതം. അതിനു വേണ്ടി കാശും സമയവും ചെലവഴിച്ചു കുത്തുപാള എടുക്കാന്‍ നില്‍ക്കുന്ന നിര്‍മ്മാതാക്കള്‍ വേറൊരു അത്ഭുതം.

തനിക്ക് വേണ്ടി സംസാരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; പാര്‍വ്വതി വിഷയത്തില്‍ മമ്മൂട്ടിയുടെ ആദ്യ പ്രതികരണം

മലയാള സിനിമയില്‍ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നു, ഒതുക്കപ്പെടുന്നു, ഭീഷണികള്‍ക്ക് വിധേയരാവേണ്ടി വരുന്നു എന്നൊക്കെ ഇപ്പോള്‍ തെളിച്ചു പറഞ്ഞത് പാര്‍വതിയല്ല, ആ ജൂഡ് ആന്റണിയെയും കസബ നിര്‍മ്മാതാവ് ജോബി ജോര്‍ജിനെയും പോലുള്ള മലരുകള്‍ ആണ്. തന്തയില്ലായ്മ കാണിച്ച ഒരുത്തനോടു നീയവളെ റേപ് ചെയ്തിട്ടിങ്ങു വാ, ബാക്കി കാര്യം ഞാന്‍ നോക്കിക്കോളാം എന്ന മട്ടിലല്ലേ ആ പുമാന്‍ ഇപ്പോള്‍ പ്രതികരിച്ചത്. എന്തെങ്കിലും വകുപ്പുണ്ടാക്കി ഇവന്മാരെ രണ്ടു ദിവസമെങ്കിലും അകത്തിടണം സാര്‍. ഒരു ക്രൈമിനു പരസ്യമായ പിന്തുണ നല്‍കുന്നതും ക്രൈം തന്നെയാണ്.

പാര്‍വതിയ്‌ക്കെതിരെ സൈബര്‍ അധിക്ഷേപം; അറസ്റ്റിലായ ആള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് കസബ നിര്‍മാതാവ്

മലയാള സിനിമയില്‍ ഇപ്പോള്‍ സ്ത്രീകളുടെ നല്ല സാന്നിദ്ധ്യമുണ്ട്. തലയ്ക്കകത്ത് ആളുതാമസമില്ലാത്ത ഇവിടുത്തെ പൂട കേസരികള്‍ ഉണ്ടാക്കുന്നതിനെക്കാള്‍ നല്ല സിനിമയൊക്കെ ഇപ്പോള്‍ പെണ്ണുങ്ങള്‍ വിചാരിച്ചാല്‍ ഉണ്ടാക്കാന്‍ പറ്റും. നല്ല പെണ്‍ സംവിധായകരും തിരക്കഥ കൃത്തുക്കളും എഡിറ്റര്‍മാരും ചായഗ്രാഹകരും ഒക്കെ ഇപ്പോള്‍ സിനിമയിലുണ്ട്. പെണ് ലൈറ്റ് ബോയിണികളെ മാത്രമാണ് അങ്ങനെ കണ്ടിട്ടില്ലാത്തത്. അതും വേണമെങ്കില്‍ വരും. ഇനിയിപ്പോള്‍ പെണ്ണുങ്ങള്‍ തന്നെ കുറച്ചു നല്ല സിനിമയങ്ങു ചെയ്യാന്‍ തുടങ്ങണം എന്നാണു എന്റെയോരിത്.

ഇവിടുത്തെ സൂപ്പര്‍ സാറുകളും അവരുടെ ആശ്രിതന്മാരും ഇറക്കി വിടുന്ന കണ്ടിരിക്കാന്‍ വയ്യാത്ത സിനിമകളെക്കാള്‍ തീര്‍ച്ചയായും ഭേദമായിരിക്കും അവ.

ഇവന്മാരൊക്കെ ഇങ്ങനെ ജാലറയും കൊട്ടി നടക്കട്ടെ’.

OMKV, മലയാള സിനിമയോടാണ്

സൈബര്‍ റേപ്പിസ്റ്റുകളെ നെവര്‍ മൈന്‍ഡ്; കൊള്ളാം മമ്മൂട്ടി താങ്കളുടെ ഉപദേശം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍