UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഉപജാപകനായ നികേഷ് നടത്തിയ വൃത്തികെട്ട കളി’; കെ എം ഷാജി സുപ്രിം കോടതിയിലേക്ക്

താനൊരു മതേതരവാദിയാണെന്നത് ഇതുവരെയുള്ള ജീവിതം കൊണ്ട് തെളിയിച്ചിട്ടുള്ളതാണ്, ഈ വിധി ഏറെ അപമാനകരം

തന്റെ നിയമസഭാഗത്വം റദ്ദ് ചെയ്ത ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിക്കെതിരേ കെ എം ഷാജി സുപ്രിം കോടതിയിലേക്ക്. ഒട്ടുവൈകാതെ തന്നെ സുപ്രിം കോടതിയെ സമീപിക്കുമെന്നാണ് ഷാജി പറയുന്നത്. തനിക്കെതിരെ ഉണ്ടായ വിധി സ്റ്റേ ചെയ്യാനാണ് ഷാജി ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്നു കണ്ടെത്തിയാണ് അഴിക്കോട് മണ്ഡലത്തിലെ എംഎല്‍എ ആയ ഷാജിയുടെ നിയമസഭാഗത്വം ഹൈക്കോടതി റദ്ദ് ചെയ്തത്. ആറുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും ഷാജിക്ക് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിധിയെ നിയമപരമായി തന്നെ നേരിടുമെന്നാണ് കെ എം ഷാജി പ്രതികരിക്കുന്നത്.

ഹൈക്കോടതി സംഗിള്‍ ബഞ്ച് വിധി തനിക്ക് വളരെ അപമാനകരമായി അനുഭവപ്പെടുന്നുവെന്നും ഷാജി പ്രതികരിച്ചു. താനൊരു മതേതര വിശ്വാസിയാണെന്നും ഇതുവരെയുള്ള തന്റെ ജീവിതം കൊണ്ട് താനത് തെളിയിച്ചിട്ടുള്ളതാണെന്നും ഷാജി മാധ്യമങ്ങളോട് പ്രതികരിച്ചു. എംഎല്‍എ സ്ഥാനം തിരിച്ചു കിട്ടാനോ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് യോഗ്യത നേടുകയോ അല്ല ലക്ഷ്യമെന്നും തന്നെ വര്‍ഗീയവാദിയാക്കി പ്രചാരണം നടത്തുന്നതിനെതിരേയായിരിക്കും തന്റെ പോരാട്ടമെന്നും ഷാജി പറയുന്നു.

അഴിക്കോട് മണ്ഡലത്തില്‍ ഷാജിയുടെ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന എം വി നികേഷ് കുമാറിന്റെ ഹര്‍ജിയിലായിരുന്നു മുസ്ലിം ലീഗ് എംഎല്‍എയ്‌ക്കെതിരായ കോടതി വിധി ഉണ്ടായത്. വിധി വന്ന പശ്ചാത്തലത്തില്‍ നികേഷിനെതിരേയും കെ എം ഷാജി രൂക്ഷമായി പ്രതികരിച്ചു. നികേഷിന്റെ നേതൃത്വത്തില്‍ തനിക്കെതിരെ നടന്ന ഗൂഢാലോചനയാണ് കേസ് എന്നാണ് ഷാജി പറയുന്നത്. നികേഷ് തന്നോട് കാണിച്ചത് വൃത്തികേടാണെന്നും പലതരം ഉപജാപ പ്രവര്‍ത്തികളും കാണിച്ചിട്ടുള്ള ആളാണെങ്കിലും ഇത്തരത്തിലൊരു വൃത്തികേട് നികേഷ് തന്നോട് കാണിക്കുമെന്ന് കരുതിയിരുന്നില്ലെന്നും കെ എം ഷാജി ആരോപിച്ചു. അഴിമതി കാണിച്ചതിന് സസ്‌പെന്‍ഷനിലായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് തങ്ങള്‍ വിതരണം ചെയ്ത നോട്ടീസുകള്‍ പിടിച്ചെടുത്തു കൊണ്ടുപോയത്. ആ നോട്ടീസുകളില്‍ ഒരുതരത്തിലുമുള്ള വര്‍ഗീയതയും ഉണ്ടായിരുന്നില്ല. എന്നാല്‍ ആ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിച്ചെടുത്ത നോട്ടീസുകളില്‍ അവരുടെ കൈവശം ഉണ്ടായിരുന്ന നോട്ടീസുകള്‍ തിരുകി കയറ്റുകയായിരുന്നു. പിടിച്ചെടുത്ത നോട്ടീസുകള്‍ വിവരാവകാശ രേഖ പ്രകാരം വാങ്ങിയപ്പോള്‍ അവര്‍ തിരുകി കയറ്റിയ നോട്ടീസും പുറത്തു വിടുകയായിരുന്നു. ഈ നോട്ടീസുകളിലാണ് വര്‍ഗീയ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നത്. അതവര്‍ മനപൂര്‍വം ചെയ്തതാണ്. വളരെ കരുതിക്കൂട്ടി നടത്തിയ കള്ളത്തരമാണിത്; ഷാജി പറയുന്നു.

തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ പ്രചരണം: മുസ്ലിം ലീഗ് എംഎല്‍എ കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി

ചുരമിറങ്ങിയ തീവ്രവാദികള്‍ മുസ്ലീം ലീഗിലുണ്ടെന്ന്‌ തെളിഞ്ഞു: പി ജയരാജന്‍

കെഎം ഷാജിക്കെതിരായ വിധി അപവാദം പ്രചരിപ്പിച്ചതിന് ലീഗിനും യൂത്ത് ലീഗിനും പടച്ചവന്‍ നല്‍കിയ ശിക്ഷ : കെ ടി ജലീൽ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍