UPDATES

ട്രെന്‍ഡിങ്ങ്

കുറ്റാരോപിതനുവേണ്ടി കുറ്റാരോപിതന്റെ സെറ്റില്‍വച്ച് പത്രസമ്മേളനം; സിദ്ദിഖിനെയും ലളിതയേയും സംശയിച്ചാല്‍ തെറ്റുപറയാന്‍ കഴിയില്ലെന്ന് ജഗദീഷ്

രാജിവച്ചു പോയവരെ തിരികെ കൊണ്ടുവരുന്നതില്‍ മോഹന്‍ലാലിന് പോലും സന്തോഷമേയുള്ളു. എന്നാല്‍ സിദ്ദിഖ് പറഞ്ഞത് മാപ്പ് പറഞ്ഞാലേ തിരികെ എടുക്കൂ എന്നാണ്. ഇതവരെ അപമാനിക്കുന്നത് തുല്യമാണെന്നാണ് ജഗദീഷ് ചൂണ്ടിക്കാണിക്കുന്നത്

ദിലീപ് വിഷയത്തിലും വിമന്‍ കളക്ടീവ് ഉയര്‍ത്തിയ പരാതികളിലും തട്ടി താരസംഘടനയായ എഎംഎംഎയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. വിമന്‍ കളക്ടീവ് നടത്തിയ വാര്‍ത്തസമ്മേളനത്തിന് മറുപടിയെന്നോണം സിദ്ദിഖും കെ പി എ സി ലളിതയും ചേര്‍ന്ന് മാധ്യമങ്ങളെ കണ്ട് സംസാരിച്ചതാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയിരിക്കുന്നത്. വിമന്‍ കളക്ടീവിന്റെ പരാതികള്‍ക്ക് മറുപടിയെന്നോണം സംഘടനയുടെ ട്രഷറര്‍ കൂടിയായ നടന്‍ ജദഗീഷ് ഒരു വാര്‍ത്ത കുറിപ്പ് ഇറക്കിയതിനു പിന്നാലെയാണ് സിദ്ദിഖും ലളിതയും വാര്‍ത്ത സമ്മേളനം വിളിച്ചത്. ഈ പ്രവര്‍ത്തിക്കെതിരെയാണ് സംഘടനയില്‍ ഇപ്പോള്‍ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്.

വിമന്‍ കളക്ടീവിന്റെ പരാതികള്‍ പരിശോധിക്കാാമെന്നും ചര്‍ച്ചകള്‍ നടത്താമെന്നുള്ള സൂചനയും നല്‍കിയാണ് ജഗദീഷ് പത്രക്കുറിപ്പ് ഇറക്കിയത്. പ്രസിഡന്റ് മോഹന്‍ലാലുമായി ആലോചിച്ചാണ് ജഗദീഷ് ഇങ്ങനെയൊരു പത്രക്കുറിപ്പ് ഇറക്കിയതെന്നും പറയുന്നു. എന്നാല്‍ ജഗദീഷ് സംഘട വക്താവ് അല്ലെന്നും അദ്ദേഹം ഇറക്കിയ പത്രക്കുറിപ്പിനെ കുറിച്ച് അറിയില്ലെന്നും പറഞ്ഞ്, തങ്ങള്‍ എഎംഎംഎയുടെ അഭിപ്രായം പറയുകയാണെന്ന് വ്യക്തമാക്കിയായിരുന്നു സിദ്ദിഖും ലളിതയും മാധ്യമങ്ങളെ കണ്ടത്. ഇരുവരും ഡബ്ല്യുസിസിക്കെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ത്തുകയും മാപ്പ് പറയാതെ അവരെ എഎംഎംഎയിലേക്ക് തിരികെ എടുക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം ദിലീപിനെ അനുകൂലിച്ചുമാണ് ഇരുവരും സംസാരിച്ചതും. ഈ നടപടിയെയാണ് ജദഗീഷ് അടക്കമുള്ള സംഘടനയിലെ ഒരു വിഭാഗം ചോദ്യം ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ എക്പ്രസിനോട് സംസാരിച്ച ജഗദീഷ് ലളിതയ്ക്കും സിദ്ദിഖിനുമെതിരേ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചിരിക്കുന്നത്. ആ പത്രസമ്മേളനം നടന്നത് ദിലീപ് അഭിനയിക്കുന്ന സിനിമയുടെ സെറ്റില്‍ വച്ചാണെന്നും അരോപണ വിധേയനായ ഒരാളെക്കുറിച്ച് പറയുന്ന പത്രസമ്മേളനം ആരോപണവിധേയനായ ആള്‍ അഭിനയിക്കുന്ന സെറ്റില്‍വച്ച് തന്നെയാകുമ്പോള്‍ അതിന്റെ ഉദ്ദേശശുദ്ധിയെ സംശയിച്ചാല്‍ തെറ്റു പറയാന്‍ കഴിയുമോ എന്നാണ് ജഗദീഷ് ചോദിക്കുന്നത്. സിദ്ദിഖിന്റെയും ലളിതയുടെയും പ്രവര്‍ത്തിയില്‍ യാതൊരു ധാര്‍മികതയും ഇല്ലെന്നും ജഗദീഷ് കുറ്റപ്പെടുത്തുന്നുണ്ട്.

ഡബ്ല്യുസിസി ഉയര്‍ത്തിയ പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ എഎംഎംഎ ജനറല്‍ ബോഡി വിളിക്കില്ലെന്ന സിദ്ദിഖിന്റെ അഭിപ്രായത്തെയും ജഗദീഷ് ഖണ്ഡിക്കുന്നുണ്ട്. ജനറല്‍ ബോഡി വിളിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സിദ്ദിഖിന് അവകാശമില്ലെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് അക്കാര്യത്തിലൊക്കെ തീരുമാനം എടുക്കുന്നതെന്നാണ് ജദഗീഷ് പറയുന്നത്. സംഘടനയില്‍ നിന്നും രാജിവച്ചു പോയവരെ തിരികെ കൊണ്ടുവരുന്നതില്‍ മോഹന്‍ലാലിന് പോലും സന്തോഷമേയുള്ളു. എന്നാല്‍ സിദ്ദിഖ് പറഞ്ഞത് മാപ്പ് പറഞ്ഞാലേ തിരികെ എടുക്കൂ എന്നാണ്. ഇതവരെ അപമാനിക്കുന്നത് തുല്യമാണെന്നാണ് ജഗദീഷ് ചൂണ്ടിക്കാണിക്കുന്നത്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കുന്നു എന്നാണ് ‘ അമ്മ ‘ പറയുന്നത്. പക്ഷെ അവരെക്കൊണ്ട് മാപ്പ് പറയിക്കണം എന്നാണ് സിദ്ദിഖ് പറയുമ്പോള്‍ എന്തിനുവേണ്ടി മാപ്പ് പറയണം? ഇത്രയും വലിയൊരു അതിക്രമത്തിലൂടെ ആ കുട്ടി കടന്ന് പോയിട്ട്, നമ്മള്‍ അവരോട് പറയുന്നു നിങ്ങള്‍ മാപ്പ് പറയണം എന്ന്. എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് അവസരങ്ങള്‍ നിഷേധിക്കുന്നു എന്ന് അവര്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റിക്ക് പരാതി തന്നതാണ്. അന്നൊന്നും പ്രതികരിക്കാത്ത സിദ്ദിഖ് ഇപ്പോള്‍ പറയുകയാണ് ആരുടെയൊക്കെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തി എന്നതിന്റെ ലിസ്റ്റ് കൊടുക്കാന്‍. എന്താണിത്? ജഗദീഷ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു കൊണ്ട് ചോദിക്കുന്നു.

കെ പി എ സി ലളിത സിദ്ദിഖിനൊപ്പം മാധ്യമങ്ങളെ കണ്ട് സംസാരിച്ചതിനെയും ജഗദീഷ് വിമര്‍ശിക്കുന്നുണ്ട്. ലളിത ചേച്ചി വാര്‍ത്താസമ്മേളനം വിളിച്ചു കൂട്ടിയത് ആരുടെ അറിവോടെയും സമ്മതത്തോടെയുമായിരുന്നുവെന്നാണ് ജഗദീഷ് ചോദിക്കുന്നത്. സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണാണെങ്കിലും ഈ വിഷയത്തില്‍ എഎംഎംഎയെ പ്രതിനിധീകരിച്ച് സംസാരിക്കാന്‍ ലളിത ചേച്ചിക്ക് അവകാശമില്ലെന്നാണ് ജഗദീഷ് ചൂണ്ടിക്കാണിക്കുന്നത്.

നടപടി വേണ്ടത് ഇരകള്‍ക്കൊപ്പം നില്‍ക്കുന്ന ആമിറിനും അക്ഷയ്ക്കുമെതിരെയോ, ഇരട്ടത്താപ്പ് കാണിച്ച സിദ്ദിഖിനെതിരെയോ!

കെപിഎസി ലളിതയോടാണ്; ദിലീപ് മാന്യനാകുമ്പോള്‍ അടൂര്‍ ഭാസിയെങ്ങനെ ക്രൂരനാകും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍