UPDATES

ട്രെന്‍ഡിങ്ങ്

നേരെ വാ-നേരെ പോ, ടഫ്, സത്യസന്ധന്‍: റാം റഹിമിനെ ശിക്ഷിച്ച ജസ്റ്റിസ് ജഗ്ദീപ് സിംഗ്

അങ്ങേയറ്റം സമ്മര്‍ദ്ദത്തില്‍ തന്നെയായിരിക്കാം ജസ്റ്റിസ് ജഗ്ദീപ് സിംഗ് കഴിഞ്ഞ ദിവസം ദേര സച്ച സൌദ തലവന്‍ കുറ്റക്കാരനാണ് എന്ന വിധി പ്രസ്താവിച്ചത്

ഹരിയാനയിലെ പഞ്ച്കുള സിബിഐ കോടതി വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന് ബലാത്സംഗ കേസില്‍ തിങ്കളാഴ്ചയാണ് ശിക്ഷ വിധിക്കുന്നത്. ഏറ്റവും കുറഞ്ഞത് ഏഴുവര്‍ഷവും ബാലാത്സംഗത്തിന് ഇരയാകുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്നതും കണക്കിലെടുക്കുമ്പോള്‍ ശിക്ഷ ചിലപ്പോള്‍ ജീവപര്യന്തം വരെയാകം.

ജസ്റ്റിസ് ജഗ്ദീപ് സിംഗാണ് ശിക്ഷ വിധിക്കുന്നത്. റാം റഹീം സിംഗ് കുറ്റക്കാരനെന്ന് ജസ്റ്റിസ് ജഗ്ദീപ് സിംഗ് വിധി പറഞ്ഞതിനെ തുടര്‍ന്നുള്ള അക്രമ സംഭവങ്ങളില്‍ കൊല്ലപെട്ടത്‌ ഇതുവരെ 32 പേരാണ്. നൂറിലേറെ പേര്‍ക്ക് പരിക്കും വ്യാപക അക്രമങ്ങളുണ് ഹരിയാനയിലും പഞ്ചാബിലും അരങ്ങേറിയത്.

അങ്ങേയറ്റം സമ്മര്‍ദ്ദത്തില്‍ തന്നെയായിരിക്കാം ജസ്റ്റിസ് ജഗ്ദീപ് സിംഗ് കഴിഞ്ഞ ദിവസം ദേര സച്ച സൌദ തലവന്‍ കുറ്റക്കാരനാണ് എന്ന വിധി പ്രസ്താവിച്ചത്. അതിന്റെ സൂചന അദ്ദേഹം സംസ്ഥാന ഭരണകൂടത്തിന് നല്‍കുകയും ചെയ്തിരുന്നു. വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആവശ്യമെങ്കില്‍ സുരക്ഷാസേനയെ ഉപയോഗിക്കണമെന്നും അദ്ദേഹം ഹരിയാനയിലെ ബിജെപി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. ഒന്നും സംഭവിച്ചില്ല, അക്രമികളെ അഴിഞ്ഞാടാന്‍ സര്‍ക്കാര്‍ അനുവദിച്ഛതോടെ ജീവന്‍ നഷ്ടപ്പെട്ടത് 32 പേര്‍ക്ക്.

വളരെ കര്‍ക്കശക്കാരനും നേരെ വാ – നേരെ പോ സമീപനക്കാരനുമായ ജഡ്ജിയായാണ് ജഗ്ദീപ് സിംഗിനെ സഹപ്രവര്‍ത്തകര്‍ വിലിയിരുത്തുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയായിരുന്ന ജഗ്ദീപ് സിംഗ് കഴിഞ്ഞ വര്‍ഷമാണ് സിബിഐ ജഡ്ജ് ആയത്. ജഡ്ജിയാകുന്നതിന് മുമ്പ് പഞ്ചാബ് – ഹരിയാന ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു.

ഹരിയാന സ്വദേശിയായ ജഗ്ദീപ് സിംഗ് 2000-ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം പാസായി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പഞ്ച്കുളയില്‍ നിന്ന് ഹിസാറിലേയ്ക്കുള്ള യാത്രക്കിടെ അപകടത്തിന് ഇരയായവര്‍ക്ക് സഹായം നല്‍കിയതിലൂടെ ജഗ്ദീപ് സിംഗ് മാധ്യമശ്രദ്ധ നേടിയിരുന്നു. ഉടന്‍ ആംബുലന്‍സ് ഏര്‍പ്പാടാക്കാന്‍ ശ്രമിക്കുകയും കിട്ടാതെ വന്നപ്പോള്‍ സ്വകാര്യവാഹനത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ അദ്ദേഹം തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

“വളരെ സാധാരണക്കാരന്‍ എന്ന പോലെയാണ് അദ്ദേഹം പെരുമാറുക, അധികം സംസാരവുമില്ല, എന്നാല്‍ ആള്‍ ‘ടഫ്’ ആണ്. അദ്ദേഹത്തിന്റെ സത്യസന്ധതയെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ പറ്റില്ല”- എന്നാണ് ജസ്റ്റിസ് ജഗ്ദീപ് സിംഗിനൊപ്പം ജോലി ചെയ്തിട്ടുള്ള ഒരു അഭിഭാഷകന്‍ പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍