UPDATES

വായിച്ചോ‌

കാശ്മീർ: ജോലി സാഹചര്യങ്ങൾ ‘നരക തുല്യം’, ഒരു മാധ്യമ പ്രവർത്തകയുടെ അനുഭവം

ദി ട്രിബ്യൂണിലെ മാധ്യമ പ്രവർത്തക റിഫാത്ത് മൊഹ്ദീനാണ് നേരിട്ട അനുഭവം പങ്കുവയ്ക്കുന്നത്

കാശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചുക്കൊണ്ട് ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയതിന് പിന്നാലെ താഴ്വരയിൽ മാധ്യമ പ്രവർത്തകർ നേരിടുന്നത് അതി ഭീകരമായ സാഹചര്യമെന്ന് റിപ്പോർട്ട്. കേന്ദ്ര തീരുമാനം നടപ്പാക്കി ഒരുമാസം പിന്നിടുമ്പോൾ സ്ഥിതിഗതികളിൽ മാറ്റം വന്നില്ലെന്നാണ ദേശീയ ദിനപത്രത്തിന്റെ വനിതാ പ്രതിനിധിക്ക് ജോലി ചെയ്യുന്നതിനിടെ ശ്രീനഗർ നഗരത്തിൽ നേരിടേണ്ടിവന്ന ദുരനുഭവം സൂചിപ്പിക്കുന്നത്. മാധ്യമ പ്രവർത്തകർക്ക് നരക തുല്യമായ ദിനം എന്നാണ് ദി ടെലഗ്രാഫാണ് കഴിഞ്ഞ ഞായറാഴ്ച വിശേഷിപ്പിച്ചത്.

ചണ്ഢീഗഡ് ആസ്ഥാനമായ ദി ട്രിബ്യൂണിലെ മാധ്യമ പ്രവർത്തക റിഫാത്ത് മൊഹ്ദീനാണ് നേരിട്ട അനുഭവം പങ്കുവയ്ക്കുന്നത്. കാറിൽ യാത്ര ചെയ്യവെ റിഫാത് മൊഹിദിനെ ഒരു സംഘം പോലീസുകാർ തടഞ്ഞത്. ഉദ്യോഗസ്ഥർ കാറിൽ ബാറ്റൺ ഉപയോഗിച്ച് അടിച്ചു. അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ചു. വല്ലാതെ ഭയപ്പെട്ടു. മാധ്യമ പ്രവർത്തകയാണെന്ന് പറഞ്ഞിട്ടും കാര്യമുണ്ടായില്ലെന്നും അവർ പറയുന്നു.

“അവർ എന്നെ അധിക്ഷേപങ്ങൾ കൊണ്ട് മൂടുകയായിരുന്നു. ഇത്തരം വാക്കുകൾ ഞാൻ മുമ്പ് കേട്ടിട്ടില്ല. കാറിന്റെ ജനാലകളിൽ അവർ ബാറ്റൺ ഉപയോഗിച്ച് അടിച്ചു. നിലവിളിച്ചിട്ട് പോലും ആരും സഹായിക്കാൻ തുനിഞ്ഞില്ല, ”റിഫത്ത് ടെലിഗ്രാഫിനോട് പറഞ്ഞു.

“ആ സംഭവത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും. ഒരു പത്രപ്രവർത്തകനെന്ന നിലയിൽ ഞാൻ സുരക്ഷിതനാണെന്ന് എന്റെ കുടുംബത്തെ ബോധ്യപ്പെടുത്താൻ എനിക്ക് തനിക്കിപ്പോൾ ബുദ്ധിമുട്ടാണ്. ഇന്ന് എന്താണ് സംഭവിച്ചതെന്ന് ഞാൻ അവരോട് പറഞ്ഞാൽ, ഇവിതുടരാൻ അവർ എന്നെ അനുവദിച്ചേക്കില്ല. ” റിഫത്ത് പറയുന്നു.

കൂടുതൽ വായനയ്ക്ക്…. Day of ‘hell’ for journalist in Srinagar

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍