UPDATES

ട്രെന്‍ഡിങ്ങ്

ഫ്ലാറ്റിലെത്തിയ പൊലീസ് കണ്ടത് വെട്ടിമുറിച്ചിട്ടിരിക്കുന്ന മനുഷ്യശരീരങ്ങള്‍; 27 കാരന്‍ രണ്ടു മാസത്തിനിടയില്‍ കൊന്നത് ഒമ്പതു പേരെ

കൊലപാതകത്തിനുശേഷം കഷ്ണങ്ങളാക്കിയ ശരീരഭാഗങ്ങള്‍ പായ്ക്കറ്റിലാക്കി കൊണ്ടുപോയി ഉപേക്ഷിക്കും

രണ്ടു മാസം കൊണ്ട് തകാഹിരോ ഷിറയ്ഷി കൊന്നത് ഒന്‍പതു മനുഷ്യരെ. ഒടുവില്‍ പൊലീസിന്റെ പിടിയിലാകുമ്പോള്‍ അയാള്‍ നടത്തിയ കുറ്റസമ്മതം ജപ്പാനെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

27 കാരനായ തകാഹിരോയുടെ ഫ്ലാറ്റില്‍ പരിശോധന നടത്തിയപ്പോഴാണ് വെട്ടിമുറിച്ചിട്ടിരിക്കുന്ന മനുഷ്യശരീരങ്ങളാണ്. താന്‍ കൊലപ്പെടുത്തിയ ഒമ്പതുപേരുടെ ശവശരീരങ്ങളാണവയെന്ന് തകാഹിരോ വെളിപ്പെടുത്തി. കൊന്നശേഷം ശരീരം മുറിച്ചു കഷ്ണങ്ങളാക്കി പായ്ക്കറ്റുകളിലാക്കി കൊണ്ടു പോയി കളയും. മിച്ചവന്ന ശരീരഭാഗങ്ങളാണ് ഫ്ലാറ്റില്‍ ഉള്ളതെന്നായിരുന്നു തകാഹരി പറഞ്ഞത്.

ചൊവ്വാഴ്ച തകാഹിരോ താമസിച്ചിരുന്ന ഫ്ലാറ്റിനു സമീപം ഒരു കോള്‍ഡ് സ്‌റ്റോറേജ് കണ്ടയ്‌നറില്‍ അറുത്തു മാറ്റപ്പെട്ട രണ്ടു മനുഷ്യ ശിരസുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഫ്ലാറ്റിനു സമീപത്തു തന്നെ കൂള്‍ ബോക്‌സുകളിലാക്കിയ നിലയില്‍ ഏഴു പേരുടെ ശരീരഭാഗങ്ങള്‍ കൂടി പൊലീസ് കണ്ടെത്തി. എന്നാല്‍ ഈ സമയത്തൊന്നും തകാഹിരോ പൊലീസിന്റെ ശ്രദ്ധയില്‍ വന്നിരുന്നില്ല.

എന്നാല്‍ ഒരു യുവതിയെ കാണാതായെന്ന പരാതിയില്‍ നടന്ന അന്വേഷണമാണ് പൊലീസിനെ തകാഹിരോയിലേക്ക് എത്തിക്കുന്നത്. കാണാതായ പെണ്‍കുട്ടിയുടെ ട്വിറ്റര്‍ അകൗണ്ട് പരിശോധിച്ചപ്പോഴാണ് പൊലീസിന് തകാഹരിയിലേക്കുള്ള സൂചന കിട്ടുന്നത്. തന്റെ ജീവിതം ഏറ്റെടുകക്കാന്‍ ആരെങ്കിലുമുണ്ടോ എന്ന ട്വീറ്റ് പെണ്‍കുട്ടി കാണാതാകുന്നതിനും മുന്നേ ചെയ്തിരുന്നു. ഇതിനനുകൂലമായി തകാഹിരോയുടെ മറുപടി പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഇയാളുടെ ഫ്ലാറ്റില്‍ അന്വേഷിച്ച് എത്തുമ്പോഴാണ് ക്രൂരതയുടെ ഞെട്ടിക്കുന്ന കാഴ്ചകള്‍ കാണുന്നത്.

തകാഹിരോ ഷിറഷയ്‌ക്കെതിരേ പൊലീസ് കൊലപാതകമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

ട്വിറ്റര്‍ വഴിയാണ് തകാഹിരോ തന്റെ ഇരകളെ കണ്ടെത്തിയിരുന്നതെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്. ട്വിറ്റര്‍ ബന്ധം വഴി ആളുകളുമായി പരിചയം സ്ഥാപിക്കുന്ന തകാഹിരോ ഇവരെ നേരില്‍ കാണാന്‍ ക്ഷണിക്കുകയും തന്റെ ഫ്ലാറ്റില്‍ അതിനുള്ള അവസരം ഒരുക്കുകയും ചെയ്യും. പക്ഷേ ആ കൂടിക്കാഴ്ചയ്ക്കു വരുന്നവര്‍ ക്രൂരമായ കൊലപാതകത്തിന് ഇരയാവുകയായിരുന്നു. ഇത്തരം കൊലപാതകങ്ങള്‍ ചെയ്യുന്നതിനു തകാഹരിക്കുണ്ടായിരുന്ന കാരണങ്ങള്‍ എന്താണെന്നു വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍