UPDATES

ട്രെന്‍ഡിങ്ങ്

‘നില്ല് നില്ല് നില്ലെന്റെ നീല കുയിലേ’: ടിക് ടോക് ചലഞ്ച് ആഘോഷങ്ങൾ അതിരു കടക്കരുതെന്ന് ജാസിഗിഫ്റ്റ്

ഇന്ന് രാവിലെയാണ് തിരൂരില്‍ ഗതാഗതതടസം സൃഷ്ടിച്ച് നടത്തിയ യുവാക്കളുടെ ടിക് ടോക് ചലഞ്ച് സംഘര്‍ഷത്തില്‍ കലാശിച്ചത്.

കേരള പോലീസിനും, നാട്ടുകാർക്കും ഒരു പോലെ തലവേദനയായി മാറിയ ടിക് ടോക് ചലഞ്ചിനെ കുറിച്ച് പ്രതികരണവുമായി ജാസി ഗിഫ്റ്. ഓടുന്ന വാഹനം തടഞ്ഞു നിര്‍ത്തി, മരച്ചില്ലകളും കൈയിലേന്തി, ജാസി ഗിഫ്റ്റ് പാടിയ ‘നില് നില്ല നീലക്കുയിലേ…’ എന്ന പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതാണ് ടിക് ടോക് ചലഞ്ച്.ടിക് ടോക് ചല‍ഞ്ചിൽ അതിരു കടന്ന ആവേശം പാടില്ലെന്ന് ജാസി ഗിഫ്റ്റ് പറഞ്ഞു.

നില്ല് നില്ല് ചലഞ്ചുമായി ബന്ധപ്പെട്ട് മലപ്പുറത്ത് സംഘർഷം അരങ്ങേറിയ പശ്ചാത്തലത്തിലാണ് ജാസി രംഗത്ത് എത്തിയത്. 15 വർഷങ്ങൾക്ക് മുമ്പ് താൻ സംഗീതം ചെയ്ത് ആലപിച്ച ഒരു പാട്ട് ഇപ്പോൾ വൈറലാകുന്നതിൽ സന്തോഷമുണ്ട്. എന്നാൽ അതിന്റെ പേരിൽ അക്രമവും അപകടങ്ങളും നടക്കുന്നത് വേദനിപ്പിക്കുന്ന ഒന്നാണെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു. നേരത്തെ ഇതേ കാര്യം ചൂണ്ടിക്കാട്ടി കേരള പൊലീസും രംഗത്തെത്തിയിരുന്നു.

ഇന്ന് രാവിലെയാണ് തിരൂരില്‍ ഗതാഗതതടസം സൃഷ്ടിച്ച് നടത്തിയ യുവാക്കളുടെ ടിക് ടോക് ചലഞ്ച് സംഘര്‍ഷത്തില്‍ കലാശിച്ചത്. വിദ്യാര്‍ത്ഥികളും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സ്ത്രീയടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു. ടിക് ടോക് ചലഞ്ച് പോലെ അപകടകരമായ കളികളിൽ നിന്ന് യുവാക്കൾ പിന്മാറണമെന്ന് കേരള പോലീസും ആവശ്യപ്പെട്ടിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍