UPDATES

ട്രെന്‍ഡിങ്ങ്

ജയ്ഷായുടെ വായ്പയിലും വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്

2004 ലാണ് ജയ് ഷായുടെ കമ്പനി ആരംഭിച്ചത്. 2014 വരെ കമ്പനിയുടെ ആസ്തി 18.8 ലക്ഷം രൂപ മാത്രം. 2015 ല്‍ കിഫസ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസില്‍ നിന്നും 15.76 കോടി രൂപ വായ്പ എടുത്തു

ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ്ഷായുടെ വായ്പകളില്‍ 4,000 ശതമാനം വര്‍ദ്ധനയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട്. 2013-2014 ല്‍ കമ്പനിയുടെ വായ്പ 1.3 കോടി രൂപ ആയിരുന്നത് തൊട്ടടുത്ത വര്‍ഷം53.4 കോടി രൂപയായി കുതിച്ച് -4,000 ശതമാനമായി. സര്‍ക്കാറിന് ജയ് ഷാ നല്‍കിയ കണക്കുകളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.

കമ്പനിയുടെ ആസ്തി 50,000രൂപയില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 80 കോടി (16,000 മടങ്ങ്) രൂപയായി വര്‍ധിച്ചതു സംമ്പന്ധിച്ച് ദ് വയര്‍ പോര്‍ട്ടല്‍ വെളിപെടുത്തിയ വാര്‍ത്ത ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയതിനു തൊട്ടുപിന്നാലെയാണ് എന്‍ഡിടിവിയുടെ വെളിപെടുത്തല്‍. എന്നാല്‍, കമ്പനി നഷ്ടത്തിലായതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയെന്ന് ന്യായീകരിച്ച് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

2004 ലാണ് ജയ് ഷായുടെ കമ്പനി ആരംഭിച്ചത്. 2014 വരെ കമ്പനിയുടെ ആസ്തി 18.8 ലക്ഷം രൂപ മാത്രം. 2015 ല്‍ കിഫസ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസില്‍ നിന്നും 15.76 കോടി രൂപ വായ്പ എടുത്തു. കിഫസ് ആ വര്‍ഷം ആകെ നല്‍കിയ വായ്പ 88 കോടിയാണ്. അതില്‍ 17 ശതമാനം ജയ് ഷാക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍