UPDATES

ട്രെന്‍ഡിങ്ങ്

അമിത് ഷായുടെ മകന്റെ കമ്പനിയുടെ അമിതലാഭം: വയര്‍ ന്യൂസ് പോര്‍ട്ടലിനെതിരെ 100 കോടിയുടെ മാനനഷ്ടകേസ്

വാര്‍ത്ത അപകീര്‍ത്തികരമെന്ന് അമിത് ഷായുടെ മകന്‍ ജയ് ഷാ

ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനി കണക്കില്‍ കവിഞ്ഞ ലാഭം നേടിയ വാര്‍ത്ത പുറത്തുവിട്ട വെബ്‌സൈറ്റിനെതിരെ 100 കോടി രൂപ ആവശ്യപെട്ട് മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി പിയുഷ് ഗോയല്‍ പറഞ്ഞു. പുതിയ വെബ്‌സൈറ്റില്‍ ജയ്ഷായുടെ കമ്പനിക്കെതിരായി വന്ന വാര്‍ത്തയില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ വാര്‍ത്ത നല്‍കി അപകീര്‍ത്തി പരത്തുകയാണുണ്ടായതെന്നും അദ്ദേഹം വിശദികരിച്ചു. സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ ഇത്തരം കുതിപ്പുകള്‍ ഉണ്ടാകുക സ്വാഭാവികമാണെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു. ജയ്ഷായുടെ കമ്പനിക്ക് കനത്ത നഷ്ടമുണ്ടായതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ ബാങ്ക് ഇടപാടുകള്‍ തുറന്നുകാണിക്കാമെന്നും അദ്ദേഹം സമ്മതിച്ചു.

അതെസമയം, തനിക്കെതിരായി ഇന്നു രാവിലെ ദി വയര്‍.ഇന്‍ നല്‍കിയ വാര്‍ത്ത അപകീര്‍ത്തികരമെന്ന് അമിത് ഷായുടെ മകന്‍ ജയ് ഷാ പത്രകുറിപ്പില്‍ പറഞ്ഞു. തന്റെ സംരംഭം നിയമാനുസൃത ഇടപാടുകളാണ് നടത്തിവന്നതെന്നും ഇതിന്റെ വിശദാംശങ്ങള്‍ തന്റെ അഭിഭാഷകന്‍ മുഖേന തന്റെ കമ്പനി സംമ്പന്ധിച്ച എല്ലാ രേഖകളും വാര്‍ത്ത എഴുതിയ ലേഖികയ്ക്ക് നല്‍കിയിട്ടുണ്ടെന്നും ജയ്ഷാ പത്രകുറിപ്പില്‍ അറിയിച്ചു. വെബ്സൈറ്റ് പ്രസിദ്ധപ്പെടുത്തിയ വാര്‍ത്ത തികച്ചും അസംബന്ധമാണെന്നും ആയതിനാല്‍ 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് റിപ്പോര്‍ട്ടര്‍ക്കും വയര്‍ എഡിറ്റര്‍ക്കും ഉടസ്ഥനുമെതിരായി മാനനഷ്ടകേസ് നല്‍കുമെന്നും ജയ് ഷാ പ്രസ്താവനയില്‍ അറിയിച്ചു.

പ്രസ്താവനയുടെ പൂര്‍ണ്ണരൂപം

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍