UPDATES

ട്രെന്‍ഡിങ്ങ്

യേശു ക്രിസ്തുവിനെ പിശാച് ആക്കി ഗുജറാത്ത് പാഠപുസ്തകം

അച്ചടി പിശകാണെന്നു സര്‍ക്കാര്‍

ഗുജറാത്ത് സ്റ്റേറ്റ് സിലബസ് പാഠപുസ്തകത്തില്‍ ക്രിസ്തുവിനെ ചെകുത്താനായി സംബോധന ചെയ്തതായി ആരോപിച്ച് ക്രിസ്തീയവിഭാഗത്തിന്റെ കടുത്ത പ്രതിഷേധം.പുസ്തകം പിന്‍വലിക്കുകയോ പാഠഭാഗം നീക്കം ചെയ്യുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ മനപൂര്‍വമല്ലാതെ സംഭവിച്ച ഒരക്ഷരത്തെറ്റാണ് ഇപ്പോഴത്തിന്റെ വിവാദത്തിനു കാരണമെന്നാണ് സര്‍ ക്കാര്‍ പറയുന്നത്.

ഒമ്പതാം ക്ലാസിലെ ഹിന്ദി(ഉപഭാഷ) പുസ്തകത്തിലെ 70 ആം പേജില്‍ വരുന്ന പതിനാറം അധ്യായത്തിലാണ് വിവാദഭാഗം ഉള്ളത്. അനന്ദശങ്കര്‍ മാധവന്‍ എഴുതിയിരിക്കുന്ന ഭാരതീയ സംസ്‌കാരത്തില്‍ വിദ്യാര്‍ത്ഥി-അധ്യാപകബന്ധം എന്ന അധ്യായത്തില്‍ പറഞ്ഞുപോകുന്നത് ഇങ്ങനെയാണ്; ഇസ് സംബന്ധ് മേം ഹെവാന്‍ ഈസ കാ ഏക് കഥന്‍ സദാ സ്മരണീയ് ഹൈ(ഈ പശ്ചാത്തലത്തില്‍ പിശാചായ യേശുവമായി ബന്ധപ്പെട്ട ഒരു സംഭവം ഇപ്പോഴും ഓര്‍മ്മിക്കപ്പെടുന്നതാണ്). ഈ വരിയാണ് ഇപ്പോള്‍ വലിയ വിവാദമായിരിക്കുന്നത്.

മതവികാരം വ്രണപ്പെടുത്തുന്ന ക്രമിനല്‍ കുറ്റമായാണ് ഇതിനെ അഭിഭാഷകനായ സുബ്രഹ്മണ്യം അയ്യര്‍ ചൂണ്ടിക്കാണിക്കുന്നതെന്ന് ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കു മുമ്പില്‍ യേശു ക്രിസ്തുവിനെ പിശാചായി ചിത്രീകരിച്ചിരിക്കുകയാണ്. എതെങ്കിലും മതവിഭാഗത്തില്‍ പെടുന്നവരുടെ മതവികാരത്തെ വൃണപ്പെടുത്തുന്നതിനെതിരെയുള്ള ഐപിസി295(a) പ്രകാരമുള്ള ക്രിമിനല്‍ കുറ്റമാണ്. ഈ തെറ്റ് മനപൂര്‍വം സംഭവിച്ചതായിരിക്കില്ല. പക്ഷേ മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ ഉണ്ടാകാന്‍ ഇതു കാരമാണാകും. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തത്. എത്രയും വേഗം ഇതു തീരുത്തണം; അയ്യര്‍ പ്രതികരിക്കുന്നു.

അക്ഷരത്തെറ്റ് വന്നതായിരിക്കാം എന്നാലത് എത്രയും വേഗം തിരുത്തണമെന്നാണ് ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ്പും ഓള്‍ ഗുജറാത്ത് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ പ്രസിഡന്റുമായ തോമസ് മക്വാന്‍ അഭിപ്രായപ്പെട്ടത്.

ജിഎസ്എസ്ടിബി ചെയര്‍മാനും വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ദേശീയ ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപന കമ്മിഷനും ഒരു മാസം മുമ്പ് തന്നെ തങ്ങളീ തെറ്റ് ചൂണ്ടിക്കാട്ടിയിരുന്നതായി ഗുജറാത്ത് കത്തോലിക്ക ചര്‍ച്ച് വക്താവ് വിനായക് ജാദവ് മാധ്യമങ്ങളോടു പറഞ്ഞു.

എന്നാല്‍ വിവാദത്തിന്റെ കാര്യമില്ലെന്നും മനപൂര്‍വമല്ലാതെ ഒരക്ഷരത്തെറ്റ് സംഭവിച്ചതാണെന്നും ഗുജറാത്ത് സര്‍ക്കാര്‍ പറയുന്നു. തെറ്റ് കണ്ടെത്തിയെന്നും അതുടന്‍ തിരുത്തുമെന്നാണ് വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്രസിന്‍ഹ് ചുദാസമ മാധ്യമങ്ങളോട് പ്രതികരിച്ചത്.

അച്ചടിപിശകാണ് സംഭവിച്ചിരിക്കുന്നത്. ഹെയ്‌വ എന്നത് ഹെയ്‌വാന്‍ എന്നായി പോയതാണ്. ഹെയ്‌വ എന്നാല്‍ ക്രിസ്തുവിന്റെ ശിഷ്യരില്‍ ഒരാള്‍ ആണ്. ആദം ഈസ. ഹെയ്‌വ ഈസ എന്നിങ്ങനെ രണ്ടു ശിഷ്യന്മാര്‍ ക്രിസ്തുവിന് ഉണ്ടായിരുന്നു; ഗുജറാത്ത് സ്‌റ്റേറ്റ് ബോര്‍ഡ് ഓഫ് സ്‌കൂള്‍ ടെക്സ്റ്റ് ബുക്ക്(ജിഎസ്ബിടി) ചെയര്‍മാന്‍ നിതിന്‍ പേതാനി വിശദീകരിക്കുന്നു.

ഇതിനു മുമ്പും ഗുജറാത്തിലെ പാഠപുസ്തകങ്ങളിലെ തെറ്റ് വലിയ ചര്‍ച്ചയായിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാന്‍ അമേരിക്കയില്‍ ആറ്റം ബോംബിട്ട് എന്നെഴുതിയയതും മഹാത്മ ഗാന്ധിയുടെ ചരമദിനം തെറ്റായി രേഖപ്പെടത്തിയതുമെല്ലാം ഗുജറാത്തിന് നാണക്കേടുണ്ടാക്കിയ കാര്യങ്ങളായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍