UPDATES

ട്രെന്‍ഡിങ്ങ്

ജിഗ്നേഷിന്റെ വിജയം മലീമസമാക്കപ്പെട്ട ഒരു രാജ്യത്തിന് ലഭിക്കുന്ന ശുദ്ധവായു: ആനന്ദ് പട്‌വര്‍ധന്‍

എന്താണ് വ്യത്യാസം? ജിഗ്നേഷ് പരസ്യമായി ഫാസിസത്തെ തുറന്നുകാട്ടുന്നു, ജാതിയ്ക്കും മതത്തിനും അതീതമായി എല്ലാ മതേതരകക്ഷികളും സഖ്യമുണ്ടാക്കാന്‍ പരസ്യമായി ആവശ്യപ്പെടുന്നു

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വാഡ്ഗാം മണ്ഡലത്തില്‍ 19,696 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജിഗ്നേഷ് മേവാനിയ്ക്ക് ആക്ടിവിസ്റ്റും ഡോക്യുമെന്ററി സംവിധായകനുമായ ആനന്ദ് പട്‌വര്‍ധന്റെ അഭിനന്ദനം. ജിഗ്നേഷിന്റെ വിജയം ഫാസിസത്തിനെതിരായ രാജ്യത്തിന്റെ പോരാട്ടങ്ങള്‍ക്ക് പുതിയ പ്രതീക്ഷയേകുന്നതാണെന്നാണ് പട്‌വര്‍ധന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. ആനന്ദ് പട്‌വര്‍ധന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

‘ചില കരുത്തരായ കോണ്‍ഗ്രസ് നേതാക്കള്‍ പരാജയപ്പെട്ടപ്പോഴും ജിഗ്നേഷ് ഏതാണ്ട് 20,000 വോട്ടുകള്‍ക്ക് വിജയിച്ചു. എന്താണ് വ്യത്യാസം? ജിഗ്നേഷ് പരസ്യമായി ഫാസിസത്തെ തുറന്നുകാട്ടുന്നു, ജാതിയ്ക്കും മതത്തിനും അതീതമായി എല്ലാ മതേതരകക്ഷികളും സഖ്യമുണ്ടാക്കാന്‍ പരസ്യമായി ആവശ്യപ്പെടുന്നു, ഹിന്ദുത്വ ഫാസിസത്തിനും ചെങ്ങാത്ത മുതലാളിത്തത്തിനുമെതിരെ പീഡിപ്പിക്കപ്പെട്ട ന്യൂനപക്ഷങ്ങളോട് അണിചേരാന്‍ ആവശ്യപ്പെടുന്നു.

എനിയ്ക്കറിയാം ഇത് ഇടതുപക്ഷ കൂട്ടായ്മയായി ചിലര്‍ക്ക് തോന്നിയേക്കാം. പക്ഷെ ഫേസ്ബുക്കില്‍ അല്ലാതെ ഈ ആശയങ്ങളെ ആരെങ്കിലും ആവിഷ്‌കരിക്കുകയാണെങ്കില്‍ അത് ഗുരുതരമായി മലീമസമാക്കപ്പെട്ട ഒരു രാജ്യത്തിന് ലഭിക്കുന്ന ശുദ്ധവായുവായിരിക്കും’.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍