UPDATES

ട്രെന്‍ഡിങ്ങ്

ജോകാപത്തില്‍ വൈദ്യുതി എത്തി, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം കഴിഞ്ഞപ്പോള്‍

ഛത്തീസ്ഗഡിലെ ആദിവാസിഗ്രാമമാണ് ജോകാപത്

ഛത്തീസ്ഗഡിലെ ജോകാപത്ത് ഗ്രാമവാസികള്‍ ആഹ്ലാദത്തിലാണ്. ഈ ആദിവാസി ഗ്രാമത്തില്‍ ഇതാദ്യമായി വൈദ്യുതി വെളിച്ചം വന്നിരിക്കുന്നു.  ഇന്ത്യ സ്വാതന്ത്ര്യം നേടി എഴുപതാണ്ടുകള്‍ പിന്നിട്ടതിനുശേഷമാണ് ജോകാപത്തില്‍ വൈദ്യുതി എത്തുന്നതെങ്കിലും ഇപ്പോഴെങ്കിലും അത് നടന്നല്ലോ എന്നതാണ് ഗ്രാമവവാസികളെ ആഹ്ലാദിപ്പിക്കുന്നത്.

ബല്‍റാംപൂര്‍ ജില്ലയില്‍പ്പെട്ട ജോകാപത് മലനിരകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ്. തങ്ങളുടെ കുട്ടികള്‍ക്ക് രാത്രികാലങ്ങളില്‍ ഇരുന്ന് പഠിക്കാന്‍ കഴിയുമല്ലോ എന്നതാണ് ഗ്രാമവാസികളെ ഏറെ സന്തോഷിപ്പിക്കുന്നത്. ഞങ്ങളെല്ലാവരും സന്തോഷത്തിലാണ്.. ഒടുവില്‍ ഞങ്ങള്‍ക്ക് വൈദ്യുതി കിട്ടിയിരിക്കുന്നു. ഇനി ഞങ്ങളുടെ കുട്ടികള്‍ക്ക് നന്നായി പഠിക്കാന്‍ കഴിയും അവര്‍ക്ക് നല്ല ഭാവി കിട്ടും; ജോകാപത് ഗ്രാമമുഖ്യന്‍ എഎന്‍ഐയോടു പറഞ്ഞു. ഇരുട്ടില്‍ മുങ്ങിക്കിടന്ന തങ്ങളുടെ ഗ്രാമത്തില്‍ വെളിച്ചമെത്തിയതിന്റെ സന്തോഷം ഇവിടുത്തെ കുട്ടികളിലും കാണാമെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഇന്നും വൈദ്യുതി ബന്ധം സ്ഥാപിക്കാനാവാത്ത പല ഗ്രാമങ്ങളും ഛത്തീസ്ഗഢില്‍ ഉണ്ട്. ഇവയില്‍ ഭൂരിഭാഗവും ആദിവാസി വിഭാഗങ്ങള്‍ താമസിക്കുന്നയിടങ്ങളാണ്. ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രി രമണ്‍ സിംഗ് മുന്‍കൈ എടുത്ത് കൂടുതല്‍ ഗ്രാമങ്ങളിലേക്ക് വൈദ്യുതിബന്ധം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ജോകാപാത്തില്‍ വെളിച്ചം എത്തുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍