UPDATES

ട്രെന്‍ഡിങ്ങ്

റാലിക്കിടെ യൂത്ത് കോണ്‍ഗ്രസുകാര്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന് മാധ്യമപ്രവര്‍ത്തകയുടെ പരാതി

പരാതിക്കാരിക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും ചിലര്‍ റാലിക്കിടെ സാഹചര്യം മുതലെടുത്തത്തതാകാമെന്നും യൂത്ത് കോണ്‍ഗ്രസ്

എന്‍.ഡി.എ സര്‍ക്കാരിനെതിരായ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമ പ്രവര്‍ത്തകയെ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ചെന്ന് പരാതി. ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ വ്യാഴാഴ്ച നടന്ന യൂത്ത് കോണ്‍ഗ്രസിന്റെ ‘ഭാരത് ബചാവോ ആന്ദോള’നിടയ്ക്കാണ് പ്രവര്‍ത്തകര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതി മാധ്യമപ്രവര്‍ത്തക നല്‍കിയിട്ടുള്ളത്.

പ്രമുഖ ഇംഗ്ലീഷ് ന്യൂസ് ചാനലില്‍ ജോലി ചെയ്യുന്നയാളാണ് പരാതി നല്‍കിയ മാധ്യമ പ്രവര്‍ത്തക. താന്‍ നേരിട്ട ദുരനുഭവം ട്വിറ്ററിലൂടെയാണ് അവര്‍ അറിയിച്ചത്.

“I am a journalist. I got groped during a @IYC rally where speeches were made against the govt’s failure to maintain law&order. #YesAllWomen (sic),” എന്ന് ട്വിറ്ററിലൂടെ അവര്‍ വ്യക്തമാക്കി.

ഇതിനെ തുടര്‍ന്ന് നിരവധി പേര്‍ ട്വിറ്ററില്‍ അനുഭാവം പ്രകടിപ്പിച്ചും ഒപ്പം ഉപദേശം നല്‍കിയും രംഗത്തെത്തിയിരുന്നു. ഇക്കാര്യവും അവര്‍ മറുപടി ട്വീറ്റുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

താന്‍ പീഡിപ്പിക്കപ്പെട്ട വിവരം പറഞ്ഞപ്പോള്‍ പലരും ചോദിച്ചത് ആള്‍ക്കൂട്ടത്തിന്റെ നടുവിലേക്ക് പോയതു കൊണ്ടല്ലേ എന്നാണ്. എന്നാല്‍ പീഡിപ്പിക്കപ്പെടും എന്നതു കൊണ്ട് ആള്‍ക്കൂട്ടത്തിനടുത്തേക്ക് പോകാതിരിക്കണം എന്നാണോ ഈ പറയുന്നവര്‍ ഉദ്ദേശിക്കുന്നതെന്ന് അവര്‍ ചോദിക്കുന്നു. ഒപ്പം, തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ തിരിച്ചടിക്കാതിരുന്നത് എന്തുകൊണ്ടാണ് എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ആ ആള്‍ക്കൂട്ടത്തില്‍ ആരെയാണ് താന്‍ തിരിച്ചടിക്കേണ്ടതെന്ന് അവര്‍ തിരിച്ചു ചോദിക്കുന്നു.

റാലിക്കിടയില്‍ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നു വ്യക്തമാക്കി തിരിച്ചറിയാത്ത വ്യക്തികള്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഇക്കാര്യം പോലീസും സ്ഥിരീകരിച്ചു. ആര്‍ക്കെതിരെയും വ്യക്തിപരമായ പരാതി ഇല്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണെന്നും പോലീസ് വ്യക്തമാക്കി.

സംഭവത്തെ അപലപിച്ച യൂത്ത് കോണ്‍ഗ്രസ് വക്താവ് അമ്‌രീഷ് രഞ്ജന്‍ പാണ്ഡെ, പരാതി നല്‍കിയ സ്ത്രീക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കുമെന്നും വ്യക്തമാക്കി. ചിലര്‍ റാലിക്കിടെ സാഹചര്യം മുതലെടുത്തു എന്നാണ് മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍