UPDATES

ട്രെന്‍ഡിങ്ങ്

സോളാര്‍; ഉമ്മന്‍ ചാണ്ടിയുടെ വിധി നിര്‍ണ്ണയിച്ചത് ഈ റിപ്പോര്‍ട്ടര്‍; 2013 ജൂണ്‍ 11നു സംഭവിച്ചത്

കൈരളി-പീപ്പിള്‍ ടീവി മലബാര്‍ മേഖലാ ചീഫ് പിവി കുട്ടന്‍ അനുഭവം പങ്കുവെയ്ക്കുന്നു

“2013 ഏപ്രിലില്‍ കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്ത് തിരിച്ച് കണ്ണൂര്‍ എത്തിയപ്പോഴാണ് ലക്ഷ്മി നായര്‍ എന്ന തട്ടിപ്പുകാരിയെ പറ്റിയുള്ള വിവരം ലഭിക്കുന്നത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും മറ്റു മന്ത്രിമാരുമായും ലക്ഷ്മി നായര്‍ക്കുള്ള ബന്ധമായിരുന്നു വിവരങ്ങളില്‍. തുടര്‍ന്ന് അതിന്റെ പിന്നാലെ ഞങ്ങള്‍ യാത്ര ചെയ്യുകയായിരുന്നു.” കൈരളി-പീപ്പിള്‍ ടീവി മലബാര്‍ മേഖലാ ചീഫ് പിവി കുട്ടന്‍ അഴിമുഖത്തോട് പറഞ്ഞു.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ആധികാരികമായ വിവരങ്ങള്‍ ലഭിച്ചെങ്കിലും തെളിവിനായി രേഖകള്‍ ഒന്നും കയ്യില്‍ കിട്ടിയില്ല. വിവരങ്ങള്‍ കൈരളി ടി.വി. എം. ഡി ജോണ്‍ ബ്രിട്ടാസ്, ന്യൂസ് ഡയറക്ടര്‍ എന്‍.പി. ചന്ദ്രശേഖരന്‍, എക്സി. എഡിറ്റര്‍ എം.രാജീവ് എന്നിവരെ അപ്പപ്പോള്‍ അറിയിച്ചു കൊണ്ടേ ഇരുന്നു. അവര്‍ പൂര്‍ണ്ണ പിന്തുണ തന്നു. തുടര്‍ന്ന് രേഖകള്‍ സംഘടിപ്പിക്കാനായി ആഴ്ചകള്‍ നീണ്ട അന്വേഷണമായിരുന്നു. കുട്ടന്‍ പറഞ്ഞു.

ഒടുവില്‍ 2013 ജൂണ്‍ 11 രാവിലെ 10 മണി… കൃത്യമായ രേഖകളുടെ പിന്‍ബലത്തില്‍ പീപ്പിള്‍ വാര്‍ത്ത ബ്രേക്ക് ചെയ്തു.

ലക്ഷ്മി നായര്‍ എന്ന സരിതാ നായരുടെ ഫോണ്‍ കോള്‍ വിശദാംശങ്ങളാണ് ആദ്യഘട്ടത്തില്‍ പീപ്പിള്‍ പുറത്ത് വിട്ടു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിലേക്കും ഔദ്യോഗിക വസതിയിലേക്കും സരിത നിരന്തരം ഫോണ്‍ ചെയ്തതിന്റെ രേഖകള്‍ ലഭിച്ചു. ജോപ്പനും ജിക്കുമോനും സലീം രാജും, കുരുവിളയുമൊക്കെയായി സരിത ദീര്‍ഘനേരം നടത്തിയ സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍, യു.ഡി.എഫ്. സര്‍ക്കാറിലെ ഭൂരിഭാഗം മന്ത്രിമാരും എം.എല്‍.എ. മാരുമൊക്കെയായി സരിത നടത്തിയ ഇടപാടുകള്‍.

ദിവസവും പുതിയ ബ്രേക്കിംഗുകള്‍ കൊടുത്തുകൊണ്ടേയിരുന്ന ദിനങ്ങള്‍. മറുവശത്ത് മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഭീഷണികളുടെയും പ്രലോഭനങ്ങളുടെയും കുത്തൊഴുക്കുകള്‍ക്കും കുറവുണ്ടായിരുന്നില്ല;കുട്ടന്‍ ഓര്‍ക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍