UPDATES

സിനിമാ വാര്‍ത്തകള്‍

കഞ്ചാവടിച്ച പേപ്പട്ടികളോട് എന്ത് പറയാന്‍: പ്രതാപ് പോത്തന് മറുപടിയുമായി ജൂഡ് ആന്റണി

‘വേട്ടപ്പട്ടികള്‍ കുരയ്ക്കട്ടെ..’ എന്ന മുദ്രാവാക്യം പരാമര്‍ശിച്ച ആഷിഖ് അബുവിനെയാണ് ജൂഡ് കഞ്ചാവടിച്ച പേപ്പട്ടിയെന്ന് വിളിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്

തനിക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തനെതിരെ അതേ ഭാഷയില്‍ പ്രതികരിച്ച് സംവിധായകന്‍ ജൂഡ് ആന്റണി. മമ്മൂട്ടിയെ വിമര്‍ശിച്ചുവെന്ന് ആരോപിച്ച് ഉടലെടുത്ത ജൂഡ്-പാര്‍വതി തര്‍ക്കമാണ് ഇപ്പോള്‍ പ്രതാപ് പോത്തന്‍-ജൂഡ് ആന്‍ണിയിലേക്ക് മാറിയിരിക്കുന്നത്.

ഇന്ന് രാവിലെയാണ് പ്രതാപ് പോത്തന്‍ ജൂഡിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ‘ഒരു പട്ടി എപ്പോഴും പട്ടി തന്നെയായിരിക്കും. ഒന്നും ചെയ്യാതെ ഭാഗ്യം കൊണ്ട് നീ എന്തോ ആയി, അവസാന ദിവസം നീ ഒന്നുമല്ലെന്നറിയും. ഇന്‍ഡസ്ട്രിയില്‍ മറ്റുള്ളവരുടെ പാദപൂജ ചെയ്യുന്ന ആള് മാത്രമാണ് നീ.’ പ്രതാപ് പോത്തന്‍ ജൂഡിനോട് പറയുന്നു. എന്നാല്‍ ‘കഞ്ചാവടിച്ച പേപ്പട്ടികളോട് എന്ത് പറയാന്‍. ഗെറ്റ് വെല്‍ സൂണ്‍ ഡിയര്‍ ഓള്‍ഡ് ഡോഗ്’ എന്നായിരുന്നു ജൂഡിന്റെ കടുത്ത ഭാഷയിലുള്ള മറുപടി. നടി പാര്‍വതി കസബ സിനിമയിലെ സ്ത്രീ വിരുദ്ധതയെ വിമര്‍ശിച്ചതോടെ മമ്മൂട്ടിയെ വിമര്‍ശിച്ചുവെന്ന് ആരോപിച്ച് സൈബര്‍ സ്‌പേസില്‍ അവര്‍ക്കെതിരെ വന്‍തോതില്‍ ആക്രമണമുണ്ടായിരുന്നു. ഇതിന് ശേഷം മലയാള സിനിമ ഇന്‍ഡസ്ട്രി രണ്ട് തട്ടിലായിരിക്കുന്ന അവസ്ഥയാണ് രൂപപ്പെട്ടിരിക്കുന്നത്.

ഐഎഫ്എഫ്‌കെ വേദിയില്‍ വച്ചായിരുന്നു കസബ സിനിമയിലെ സ്ത്രീവിരുദ്ധതയെ പാര്‍വതി വിമര്‍ശിച്ചത്. ഇതിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയതോടെ മലയാള സിനിമയിലെ സ്ത്രീ വിരുദ്ധത ചൂണ്ടിക്കാട്ടുക മാത്രമാണ് താന്‍ ചെയ്തതെന്ന് വിശദീകരിച്ച് നടി തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ നടിയെ കുരങ്ങിനോട് താരതമ്യപ്പെടുത്തി ഫേസ്ബുക്ക് ജൂഡ് പോസ്റ്റിട്ടത്തോടെ വാക്‌പോര് അതിന്റെ എല്ലാ ലിമിറ്റും വിടുകയും ചെയ്തു. ‘ഒഎംകെവി’ എന്നായിരുന്നു ട്വിറ്ററിലൂടെ പാര്‍വതി ജൂഡിന് കൊടുത്ത മറുപടി.

അതിന്റെ ബാക്കിയായാണ് പ്രതാപ് പോത്തനും എത്തിയിരിക്കുന്നത്. ഈ പോസ്റ്റ് അദ്ദേഹം അല്‍പ്പസമയത്തിനകം പിന്‍വലിക്കുകയും ചെയ്തു. അതേസമയം പ്രതാപ് പോത്തന് ക്രിസ്മസിന്റെ ഹാംഗ് ഓവറാണെന്നും അടിച്ച ബ്രാന്‍ഡ് എതാണെന്നും ചിലര്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിപ്പിച്ച് ചോദിക്കുന്നു.

ജൂഡ് മുതലാളി ദുര്‍ബലനായ ആണ്, അയാള്‍ക്ക് പാര്‍വതിമാരെ പേടിയാണ്

ഇതിനിടെ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ തനിക്കും തന്റെ പുതിയ സിനിമയായ മായാനദിക്കുമെതിരെയുള്ള പ്രചരണത്തിനുള്ള മറുപടി പഴയ എസ്എഫ്‌ഐയുടെ മുദ്രാവാക്യമാണെന്ന് സംവിധായകന്‍ ആഷിഖ് അബു വ്യക്തമാക്കിയിരുന്നു. ‘വേട്ടപ്പട്ടികള്‍ കുരയ്ക്കട്ടെ..’ എന്ന മുദ്രാവാക്യം പരാമര്‍ശിച്ച ആഷിഖ് അബുവിനെയാണ് ജൂഡ് കഞ്ചാവടിച്ച പേപ്പട്ടിയെന്ന് വിളിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്. ജൂഡിന്റെ പോസ്റ്റിന് താഴെ പലരും ആഷിഖിനും പാര്‍വതിയ്ക്കുമെതിരെയുള്ള പരാമര്‍ശത്തെ അഭിനന്ദിക്കുന്നുമുണ്ട്. എന്നാല്‍ ഇത് തിരുത്താനോ നിരസിക്കാനോ ജൂഡ് തയ്യാറായിട്ടുമില്ല.

‘വേട്ടപ്പട്ടികള്‍ കുരയ്ക്കട്ടേ..’; മായാനദിക്കെതിരായ പ്രചരണത്തെക്കുറിച്ച് ആഷിഖ് അബു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍