UPDATES

ട്രെന്‍ഡിങ്ങ്

പശുവിന്റെ പേരില്‍ ആളെ തല്ലിക്കൊല്ലുന്നതൊന്നും തീവ്രവാദമല്ലേ? കമലിനു പിന്തുണയുമായി പ്രകാശ് രാജ്

ഇന്ത്യയില്‍ ഹിന്ദുത്വതീവ്രവാദം നിലനില്‍ക്കുന്നുവെന്ന കമല്‍ഹാസന്റെ പ്രസ്താവനയ്ക്കുള്ള പിന്തുണയാണ് പ്രകാശ് രാജിന്റെ ചോദ്യം

ഇന്ത്യയില്‍ ഹിന്ദുത്വ തീവ്രവാദം ഉണ്ടെന്നു പറഞ്ഞ കമല്‍ഹാസന് പിന്തുണയുമായി നടന്‍ പ്രകാശ് രാജും. കമലിനെതിരേ ബിജെപിയും സംഘപരിവാറും ആക്ഷേപങ്ങളും വിമര്‍ശനങ്ങളുമായി വന്ന സാഹചര്യത്തിലാണ് ഹിന്ദുത്വ തീവ്രവാദവും രാജ്യത്ത് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രകാശ് രാജും രംഗത്തു വന്നത്. തന്റെ ട്വിറ്റര്‍ അകൗണ്ടിലൂടെയാണ് ഹിന്ദുത്വവലുതപക്ഷശക്തികളെ വീണ്ടും പ്രകാശ് രാജ് വെല്ലുവിളിക്കുന്നത്.

മതത്തിന്റെ, സംസ്‌കാരത്തിന്റെ, സദാചാരത്തിന്റെ പേരില്‍ ഭയം ഊട്ടിയുറപ്പിക്കുന്നത് തീവ്രവാദം അല്ലെങ്കില്‍, പിന്നെന്താണ് തീവ്രവാദം? വെറുതെ ചോദിച്ചന്നെയുള്ളൂ; പരിഹാസരൂപേണ പ്രകാശ് രാജ് കുറിക്കുന്നു.

എന്റെ രാജ്യത്ത് തെരുവില്‍ ഇരിക്കുന്ന യുവദമ്പതിയെ സദാചാരത്തിന്റെ പേരില്‍ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുന്നത് തീവ്രവാദമല്ല…

നേരിയ സംശയത്തിന്റെ പേരില്‍ പോലും ഗോവധം ആരോപിച്ച് നിയമ കൈയിലെടുത്ത് മനുഷ്യരെ തല്ലിക്കൊല്ലുന്നത് തീവ്രവാദമല്ല…

നേരിയ ശബ്ദത്തില്‍ പോലും അഭിപ്രായഭിന്നത പറഞ്ഞാല്‍ ഭീഷണിപ്പെടുത്തുന്നതും അസഭ്യം പറയുന്നതും തീവ്രവാദമല്ല…

പിന്നെ എന്താണ് തീവ്രവാദം… ജസ്റ്റ് ആസ്‌കിങ് എന്ന ഹാഷ് ടാഗുമായി പ്രകാശ് രാജ് ഒരു പോസ്റ്റ് തന്റെ ട്വിറ്ററില്‍ ഇട്ടിരിക്കുന്നു.

പ്രകാശ് രാജ് ഇതാദ്യമായല്ല സംഘപരിവാര്‍ ശക്തികളെ വെല്ലുവിളിക്കുന്നത്. ഗൗരി ലങ്കേഷിന്റെ വധത്തില്‍ അദ്ദേഹം ശക്തമായ പ്രതിഷേധം വലതുപക്ഷഹിന്ദുത്വ ശക്തികള്‍ക്കെതിരേ ഉയര്‍ത്തിയിരുന്നു. ഗൗരിയുടെ വധത്തില്‍ മൗനം പാലിക്കുന്ന പ്രധാനമന്ത്രി മോദിയേയും പ്രകാശ് രാജ് വിമര്‍ശിച്ചിരുന്നു. മോദി തന്നെക്കാള്‍ മികച്ച നടന്‍ ആണെന്നായിരുന്നു പ്രകാശ് രാജ് പരിഹസിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍