UPDATES

ട്രെന്‍ഡിങ്ങ്

ഇന്ദിര ഗാന്ധിയെ ഉപയോഗിച്ച് നസീറിനെ കുടുക്കിയ കെ കരുണാകരന്‍; ഷാനവാസിന്റെ വെളിപ്പെടുത്തല്‍

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കുകയായിരുന്നു ലക്ഷ്യം

കോണ്‍ഗ്രസ് പാര്‍ട്ടി പ്രേം നസീറിനെ ഭീഷണിപ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കിയതെന്ന വെളിപ്പെടുത്തലുമായി മകന്‍ ഷാനവാസ്. കെ. കരുണാകരനാണ് മലയാളത്തിന്റെ നിത്യഹരിത നായകനെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്താന്‍ കളിച്ചതെന്നും ഇതിന് ഇന്ദിര ഗാന്ധിയുടെ പിന്തുണയുണ്ടായിരുന്നുവെന്നും ഷാനവാസ് പറയുന്നു. കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷാനവാസിന്റെ തുറന്നുപറച്ചില്‍.

ഇന്ദിരഗാന്ധിയെ നിര്‍ബന്ധിച്ച് സമ്മതിപ്പിച്ചിട്ടാണ് കരുണാകരന്‍ കരുക്കള്‍ നീക്കിയതെന്നും നസീറിന്റെ സ്ഥാനത്ത് ആരാണെങ്കിലും സമ്മതിച്ചേ മതിയാകുമായിരുന്നുള്ളുവെന്നും ഷാനവാസ് പറയുന്നു. ഇന്ദിരാഗാന്ധിയാണ് വിളിക്കുന്നത്. നിര്‍ബന്ധമായും ഇറങ്ങണമെന്നാണ് പറയുന്നത്. ഷാനവാസ് പറയുന്നു. മറ്റൊരു സംഘം നസീറിനെ രാഷ്ട്രീയത്തിലേക്ക് ഇറക്കാന്‍ ശ്രമിച്ചുക്കൊണ്ടിരിക്കുന്നതിനിടയിലാണ് കരുണാകരന്റെ ഇടപെടല്‍ വരുന്നതെന്നാണ് ഷാനവാസ് പറയുന്നത്. അവര്‍ അച്ഛനോട് പറഞ്ഞത് സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാനും അതിനുള്ള സാമ്പത്തികം തങ്ങള്‍ ചെയ്‌തോളാമെന്നുമായിരുന്നു. നോക്കട്ടെ എന്നൊക്കെ പറഞ്ഞ് അവരില്‍ നിന്നും നയപരമായി ഒഴിഞ്ഞു മാറുകയായിരുന്നു നസീര്‍ ചെയ്തതെന്നും ഷാനവാസ് ഓര്‍ക്കുന്നു.

ഇതിനു പിന്നാലെയാണ് കരുണാകരന്‍ ഇന്ദിരാഗന്ധിയെ നിര്‍ബന്ധിച്ച് വീട്ടിലേക്ക് വിളിപ്പിക്കുന്നതെന്നു ഷാനവാസ് പറയുന്നു. ലീഡര്‍ പറഞ്ഞത് വഴി ഇന്ദിരാഗാന്ധി വീട്ടില്‍ വിളിച്ചു. ഇതുകൂടാതെ ഒരു കുടുക്കിലും അവര്‍ അച്ഛനെ കുടുക്കിയെന്നും ഷാനവാസ് തുറന്നു പറയുന്നു. ഒരു ഇന്‍കം ടാക്‌സ് റെയ്‌ഡൊക്കെ നടത്തി അവര്‍ ചെറുതായിട്ടൊന്നു വിരട്ടി. ഇത്രയും വര്‍ഷം അഭിനയിച്ചിട്ടും ഒരു റെയ്ഡും ഇല്ലായിരുന്നു. മനപൂര്‍വം ആ സമയത്തൊരു റെയിഡ്. കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നെ കോണ്‍ഗ്രസിനോട് അനുഭാവമുണ്ടായിരുന്ന ആളായിരുന്നു നസീര്‍ എന്നും മകന്‍ പറയുന്നു. ചിറയിന്‍കീഴ് ഉള്‍പ്പെടെ ഏത് മണ്ഡലത്തില്‍ നിന്നും മത്സരിക്കണമെന്നു തീരുമാനിച്ചോളാനും കോണ്‍ഗ്രസ് പാര്‍ട്ടി നസീറിന് അവസരം നല്‍കിയിരുന്നുവെന്നും അത് നിഷേധിക്കുകയായിരുന്നു. നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കാം, പ്രസംഗിക്കാം, അത്രമാത്രം എന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും ഷാനവാസ് കൗമുദി ടിവിയോട് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍