UPDATES

സിനിമാ വാര്‍ത്തകള്‍

മോഹന്‍ലാലിനെതിരെ പ്രതിഷേധിക്കുന്നവര്‍ എന്തുകൊണ്ട് മഞ്ജു വാര്യാരെ കാണുന്നില്ലെന്ന് കെ സുരേന്ദ്രന്‍

മോഹന്‍ലാലിനെതിരെ പ്രതിഷേധിക്കുന്നവര്‍ എന്തുകൊണ്ട് മമ്മൂട്ടിയെ വെറുതെ വിടുന്നുവെന്നും കെ സുരേന്ദ്രന്‍

താരങ്ങളുടെ സംഘടനയായ എഎംഎംഎയിലേക്ക് ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് മോഹന്‍ലാലിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. നടി ആക്രമിക്കപ്പെട്ട കേസിലെ ഏറ്റവും വലിയ ഗുണഭോക്താവാണ് മഞ്ജുവെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു. എന്നാല്‍ മഞ്ജുവിന്റേത് ദുരൂഹമായ മലക്കം മറിച്ചിലാണ്. സദാചാര വിജൃംഭിത പ്രതിഷേധക്കാര്‍ അതു കാണുന്നില്ല. മോഹന്‍ലാലിനെതിരെ നടക്കുന്ന അക്രമണവും കോലം കത്തിക്കലും അതിരുകവിഞ്ഞതാണ്. ഈ പ്രതിഷേധങ്ങള്‍ അതിരുവിട്ടാല്‍ മറിച്ചും പ്രതികരണങ്ങളുണ്ടാകുമെന്നും സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കുന്നു.

സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘മോഹന്‍ലാല്‍ ഉള്‍പ്പെടെ ഒരു സിനിമാതാരത്തോടും ആരാധനയില്ല. എന്നാല്‍ ഇപ്പോള്‍ മോഹന്‍ലാലിനെതിരെ നടക്കുന്ന അതിരുകവിഞ്ഞ ആക്രമണവും കോലം കത്തിക്കലുമെല്ലാം സ്ത്രീപക്ഷനിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതിനുവേണ്ടിയോ ഇരയോടൊപ്പം നില്‍ക്കാനോ ഒന്നുമല്ല. നടക്കുന്നത് കൃത്യമായ ദുരുദ്ദേശത്തോടെയുള്ള ഒറ്റതിരിഞ്ഞുള്ള ആക്രമണമാണ്. ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കുന്നതിന് മോഹന്‍ലാല്‍ മാത്രമാണോ ഉത്തരവാദി. മമ്മൂട്ടി തീരുമാനത്തെ എതിര്‍ത്തിരുന്നുവോ? എന്തേ പ്രതിഷേധക്കാര്‍ മമ്മൂട്ടിയെ വെറുതെ വിടുന്നു? മൂകേഷും ഗണേഷ് കുമാറും എങ്ങനെ ഹരിശ്ചന്ദ്രന്‍മാരായി? സിദ്ദിഖും ജഗദീഷും എന്തുകൊണ്ട് ആക്രമിക്കപ്പെടുന്നില്ല? അതൊക്കെ വിടാം നടിയെ ആക്രമിച്ച കേസ്സിന്റെ ഏറ്റവും വലിയ സാമൂഹ്യഗുണഭോക്താവായി മാറിയ മഞ്ജുവാര്യരുടെ ദുരൂഹമായ മലക്കം മറിച്ചില്‍ എന്തുകൊണ്ട് സദാചാരവിജൃംഭിത പ്രതിഷേധക്കാര്‍ കാണുന്നില്ല? ആരാണ് നവമാധ്യമങ്ങളിലും തെരുവിലും ഈ നാടകങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് സൂക്ഷ്മമായി വിലയിരുത്തിയാല്‍ വസ്തുത ബോധ്യപ്പെടും. ഇതിന്റെ പിന്നില്‍ വെറും രാഷ്ട്രീയം മാത്രമല്ലെന്ന് ബോധ്യപ്പെടാന്‍ പാഴൂര്‍ പടിപ്പുര വരെയൊന്നും പോകേണ്ടതില്ല. മോഹന്‍ലാലിനെ ഒളിഞ്ഞും തെളിഞ്ഞും ഈ ശക്തികള്‍ ആക്രമിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. പ്രതിഷേധം അതിരുവിട്ടാല്‍ മറിച്ചും പ്രതികരണങ്ങളുണ്ടാവും’.

കാത്തിരുന്ന ആ പ്രതികരണം എത്തി; അരുതേ…ഞങ്ങളെ മാഫിയാക്കാരും സ്ത്രീവിരുദ്ധരുമാക്കരുതേ…

വീണ്ടും ചില ഗോപാലകൃഷ്ണ ലീലകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍