UPDATES

ട്രെന്‍ഡിങ്ങ്

‘അയ്യപ്പന്റെ തിരുനടയില്‍ പത്മവ്യൂഹം ഉണ്ടാക്കാന്‍ നേതൃത്വം നല്‍കിയ കെ സുരേന്ദ്രന് അഭിനന്ദനം’

ബിജെപി പാലക്കാട് ജില്ല പ്രസിഡന്റ് കൃഷ്ണദാസ് ഇ യുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സുപ്രിം കോടതി ഉത്തരവ് നടപ്പാക്കാതെ ശബരിമലയില്‍ യുവതികളെ ദര്‍ശനത്തിന് അനുവദിക്കാതിരുന്ന സ്വയം സേവകര്‍ക്കും ബിജെപി സംസ്ഥാന നേതാവ് കെ സുരേന്ദ്രനും അഭിനന്ദനം അറിയിച്ച് ബിജെപി പാലക്കാട് ജില്ല പ്രസിഡന്റ് കൃഷ്ണദാസ് ഇ യുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ശബരിമലയില്‍ സ്ത്രീ പ്രവേശനം തടഞ്ഞത് അയ്യപ്പഭക്തര്‍ ആണെന്നും ശബരിമലയില്‍ നടന്ന പ്രതിഷേധത്തിനോ സ്ത്രീകളെ തടയുന്നതിലോ ബിജെപിക്ക് ഒരു പങ്കും ഇല്ലെന്നും പാര്‍ട്ടി നേതൃത്വം പറയുമ്പോള്‍ ജില്ല പ്രസിഡന്റ് ആയ കൃഷ്ണദാസ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പറയുന്നത് സന്നിധാനത്ത് പ്രവേശിപ്പിക്കാതെ സ്ത്രീകളെ തടയുന്നതിന് നേതൃത്വം കൊടുത്തത് കെ സുരേന്ദ്രന്‍ ആണെന്നാണ്. സ്ത്രീകളെ തടഞ്ഞവരില്‍ സ്വയം സേവകര്‍ ഉണ്ടെന്നും ബിജെപി ജില്ല പ്രസിഡന്റ് പറയുന്നു.

കൃഷ്ണദാസ് ഇ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത് ഇപ്രകാരമാണ്; ഇടതു സര്‍ക്കാറിന്റെ ഗൂഢ ശ്രമങ്ങളെ പരാജയപ്പെടുത്തിയ എല്ലാ നേതാക്കള്‍ക്കും അഭിവാദ്യങ്ങള്‍. അയ്യപ്പന്റെ തിരുനടയില്‍ പത്മവ്യൂഹം ഉണ്ടാക്കുന്നതിന് നേതൃത്വം കൊടുത്ത ശ്രീ സുരേന്ദ്രനും, ആയിരക്കണക്കിന് വരുന്ന ഭക്തന്മാര്‍ക്കും, സ്വയംസേവകര്‍ക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍…

ശബരിമല സ്ത്രീ പ്രവേശനത്തില്‍ ആദ്യം അനുകൂല നിലപാട് സ്വീകരിച്ച ബിജെപി നേതാവായിരുന്നു കെ സുരേന്ദ്രന്‍. സുപ്രിം കോടതി ഉത്തരവിന് പിന്നാലെ കെ സുരേന്ദ്രന്‍ തന്റെ മുന്‍ നിലപാടുകളില്‍ മാറ്റം വരുത്തുകയും ചെയ്തിരുന്നു. ശബരിമലയില്‍ തുടക്കത്തില്‍ നടന്ന പ്രതിഷേധങ്ങളില്‍ ബിജെപി പങ്കാളിയായെങ്കിലും അക്രമങ്ങളിലേക്ക് പ്രതിഷേധം മാറിയപ്പോള്‍ തങ്ങള്‍ക്ക് ഇതില്‍ പങ്കില്ലെന്നും സത്രീകളെ തടയാന്‍ പാര്‍ട്ടി ശ്രമിച്ചിട്ടില്ലെന്നുമായിരുന്നു ബിജെപി നേതൃത്വത്തിന്റെ പ്രസ്താവനകള്‍ വന്നത്. ശബരിമലയില്‍ സ്്ത്രീ പ്രവേശനം അസാധ്യമാക്കിയതില്‍ പങ്കുവഹിച്ചത് അയ്യപ്പഭക്തരും ഹിന്ദുനതത്തിലെ വിവിധ ജാതി സംഘടനകളും ഒരുമിച്ച് നിന്നാണെന്നാണ് സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ബിജെപി ഏതെങ്കിലും തരത്തില്‍ ഈ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുത്തുവെന്ന് പറഞ്ഞിരുന്നില്ല. എന്നാല്‍ ബിജെപിയുടെ ജില്ല പ്രസിഡന്റ് ഇപ്പോള്‍ പറയുന്നത് ശബരിമലയില്‍ സ്ത്രീകളെ തടയാന്‍ നേതൃത്വം നല്‍കിയത് കെ സുരേന്ദ്രന്‍ ആണെന്നാണ്.

‘നിനക്കെന്നാടീ അമ്മിഞ്ഞ മറയ്ക്കാനുള്ള സ്വാതന്ത്ര്യം കിട്ടിയത്?’ ശബരിമല വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയ യുവതിക്ക് ജാതി അധിക്ഷേപം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍