UPDATES

ട്രെന്‍ഡിങ്ങ്

സിപിഎം സാമൂഹ്യവിരുദ്ധ സംഘടന: കോണ്‍ഗ്രസിന്റെ പിന്തുണ തേടി കെ സുരേന്ദ്രന്‍

സിപിഎം എന്ന വിപത്തിനെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ബിജെപിയ്ക്ക് മാത്രമേ കഴിയൂവെന്നും സുരേന്ദ്രന്‍

ആശയപരമായും നിയമപരമായും സിപിഎമ്മിനെ നേരിടാനാണ് ബിജെപിയുടെ ശ്രമമെന്നും അതിന് പിന്തുണ നല്‍കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടതെന്നും ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സിപിഎം ഒരു സാമൂഹ്യവിരുദ്ധ സംഘടനയാണെന്നും ഭീകരവാദികള്‍ ചെയ്യുന്നത് തന്നെയാണ് അവര്‍ ചെയ്യുന്നതെന്നും സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഷുഹൈബ് വധത്തിന് പിന്നില്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കളാണെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നുണ്ട്. സിപിഎമ്മിനൊപ്പം കൂട്ടുകൂടാന്‍ ഓടി നടക്കുന്ന രാഹുല്‍ ഗാന്ധിയെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ കാര്യം പറഞ്ഞ് മനസിലാക്കണം.

സിപിഎം എന്ന വിപത്തിനെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ബിജെപിയ്ക്ക് മാത്രമേ കഴിയൂവെന്നും ത്രിപുര കാണിച്ചു തരുന്ന പാഠം അതാണെന്നും അദ്ദേഹം പറയുന്നു. കോണ്‍ഗ്രസ് അണികളും ചില നേതാക്കളും ഇക്കാര്യം മനസിലാക്കി തുടങ്ങിയിട്ടുണ്ട്. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വാക്കുകള്‍ അതാണ് തെളിയിക്കുന്നതെന്നും സുധാകരന്റെ ശൗര്യം കണ്ണൂരില്‍ പണ്ടേപോലെ ഫലിക്കുന്നില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

‘കണ്ണൂരില്‍ ആര്‍.എസ്.എസുകാരെ കൊല്ലുന്നതിന് സി. പി. എം എപ്പോഴും പറയുന്ന ന്യായീകരണം സംഘപരിവാറിന്റെ ആക്രമണഭീഷണിയില്‍ നിന്ന് മുസ്‌ളീങ്ങളെ സംരക്ഷിക്കാനാണ് ഞങ്ങള്‍ ആര്‍.എസ്.എസ്സിനെ നേരിടുന്നത് എന്നാണ്. എന്നാല്‍ ഈ വാദഗതി എത്രമാത്രം പൊള്ളയാണെന്നുള്ളതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശുഹൈബ് കൊലപാതകം. ഫസലിന്റെ കാര്യത്തിലും അരിയില്‍ ഷുക്കൂറിന്റെ കാര്യത്തിലും നാദാപുരത്തെ ലീഗ് പ്രവര്‍ത്തകന്റെ കൊലയിലും ഈ പൊള്ളത്തരം തെളിഞ്ഞുകാണാം. പാര്‍ട്ടി ഗ്രാമങ്ങളില്‍ തങ്ങള്‍ക്ക് ഭീഷണിയായി ആരുവന്നാലും തട്ടിക്കളയും എന്നതാണ് സി.പി.എം രീതി. കൂടുതല്‍ ഇരകളാവുന്നത് ആര്‍.എസ്.എസ്സ് ആണെന്നു മാത്രം. സി.പി.എം ഒരു സാമൂഹ്യവിരുദ്ധസംഘടനയാണ്. ഭീകരവാദികള്‍ ചെയ്യുന്നതുതന്നെയാണ് സി.പി.എമ്മും ചെയ്യുന്നത്. ഇപ്പോഴത്തെ കെലപാതകത്തിനു പിന്നിലും ഉന്നതനേതാക്കള്‍ തന്നെയാണ്. ഗൂഡാലോചനക്കാരെ പിടിക്കാതെ കണ്ണൂര്‍ ശാന്തമാവുകയില്ല. ആര്‍.എസ്.എസും സി.പി.എമ്മും ഒരുപോലെയാണെന്നുള്ള പതിവു പ്രചാരണം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് ഇനിയെങ്കിലും തയ്യാറാവണം. ആശയപരമായും നിയമപരമായും ഈ വിപത്തിനെ നേരിടാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതിന് പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസ്സ് തയ്യാറാവേണ്ടത്. സി.പി.എമ്മിനൊപ്പം കൂട്ടുകൂടാന്‍ ഓടി നടക്കുന്ന രാഹുല്‍ഗാന്ധിയെ ആദ്യം ഇതു പറഞ്ഞുമനസ്സിലാക്കാനാണ് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം തയ്യാറാവേണ്ടത്. ഈ വിപത്തിനെ എതിര്‍ത്തുതോല്‍പ്പിക്കാന്‍ ബി.ജെ.പിക്കുമാത്രമേ കഴിയൂ. ത്രിപുര കാണിച്ചുതരുന്ന പാഠം അതാണ്. കോണ്‍ഗ്രസ്സ് അണികളും ചില നേതാക്കളും ആ കാര്യം മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. രാജ് മോഹന്‍ ഉണ്ണിത്താന്റെ വാക്കുകള്‍ അതാണ് കാണിക്കുന്നത്. സുധാകരന്റെ ശൗര്യം കണ്ണൂരില്‍ പണ്ടെപ്പോലെ ഫലിക്കുന്നില്ലെന്നുള്ളത് ഒരു പച്ചപരമാര്‍ത്ഥമാണ്’.

കുരീപ്പുഴ കേരളം മുഴുവന്‍ കവിത ചൊല്ലി നടക്കുമ്പോള്‍ സുരേന്ദ്രന്‍ നിക്കറിട്ട് ശാഖയില്‍ കോലു കളിക്കുകയായിരുന്നു

കണ്ണട ഒരു പ്രതീകമാണെങ്കില്‍ ഓഡി കാര്‍ മറ്റൊരു പ്രതീകമാണ് സുരേന്ദ്രന്‍ സാറേ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍