UPDATES

ട്രെന്‍ഡിങ്ങ്

എടുത്ത് ചാടി, ഒറ്റയടിക്ക് എല്ലാം നടത്തിക്കളയാം എന്ന് കരുതരുത്; രഹന ഫാത്തിമ ശബരിമലയില്‍ പോയതിനെക്കുറിച്ച് കെ അജിത

ആക്ടിവിസ്റ്റുകള്‍ പ്രകോപനപരമായ നിലപാടുകള്‍ സ്വീകരിക്കുന്നതിനോട് യോജിപ്പില്ലെന്നും അജിത

ആക്ടിവിസ്റ്റുകള്‍ പ്രകോപനപരമായ നിലപാടുകള്‍ സ്വീകരിക്കുന്നതിനോട് യോജിപ്പില്ലെന്ന് സ്ത്രീപ്രവര്‍ത്തകയായ കെ.അജിത. സര്‍ക്കാര്‍ നിലപാട് സ്വാഗതം ചെയ്യുമ്പോള്‍ തന്നെ ഭക്തരായ സ്ത്രീകളാണ് ശബരിമലയിലേക്ക് പോവണ്ടെതെന്നും അജിത അഴിമുഖത്തോട് പ്രതികരിച്ചു.

‘ചില കാര്യങ്ങള്‍ നമുക്ക് പടിപടിയായേ ചെയ്യാന്‍ കഴിയൂ. എടുത്ത് ചാടി, ഒറ്റയടിക്ക് എല്ലാം നടത്തിക്കളയാം എന്ന് കരുതുന്നത് ശരിയല്ല. ഒറ്റയടിക്ക് അവകാശം നേടിയെടുക്കാം എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതും ശരിയല്ല. രഹന ഫാത്തിമ ശബരിമലയില്‍ പോയതിനെക്കുറിച്ച് എനിക്കിതാണ് പറയാനുള്ളത്. അത് അതിസാഹസികമായ നടപടിയായി എന്നതില്‍ സംശയമില്ല. തല്‍ക്കാലം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആക്ടിവിസ്റ്റുകള്‍ അത്തരത്തിലൊരു സ്റ്റെപ്പ് എടുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. അത് പ്രകോപനമുണ്ടാക്കാനേ സഹായിക്കൂ.

രഹന ഫാത്തിമയെ എനിക്ക് അറിയാവുന്നിടത്തോളം അവര്‍ പല വിഷയങ്ങളിലും ഇടപെടുകയും പങ്കെടുക്കുകയും ചെയ്യുന്നയാളാണ്. അത്തരത്തിലൊരാള്‍ ഇത്രയും തീവ്രമായ ഒരു സാഹചര്യം നിലനില്‍ക്കുമ്പോല്‍ പ്രകോപനപരമായ നിലപാട് സ്വീകരിക്കുന്നത് ശരിയല്ല. സുപ്രീം കോടതി വിധി നടപ്പാക്കാമെന്ന സര്‍ക്കാര്‍ നിലപാടിനോട് ഞങ്ങള്‍ യോജിപ്പാണ്. എന്നാല്‍ ഭക്തരായ, ആവശ്യക്കാരായ സ്ത്രീകള്‍ അവിടേക്ക് പൊയ്‌ക്കോട്ടെ. ഞങ്ങള്‍ അവിടേക്ക് പോവാന്‍ ആഗ്രഹിക്കുന്നവരല്ല, പോവുകയും വേണ്ട.’

രഹന ഫാത്തിമ ശബരിമല സന്നിധാനത്തെത്തിയപ്പോള്‍ സമരക്കാര്‍ തടയുകയും ക്ഷേത്രത്തിലെ പൂജാരിമാര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ളയിടമല്ല ശബരിമലയെന്നും ഭക്തര്‍ക്കുള്ള ഇടമാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവിക്കുകയും ചെയ്തു. ഇതിനെതിരെ സ്ത്രീപ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപമായ പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആക്ടിവിസ്റ്റുകള്‍ ശബരിമലയിലേക്ക് എത്തുന്നതിനോട് തനിക്കും അന്വേഷി സംഘടനക്കും യോജിപ്പില്ലെന്ന് കെ.അജിത നേരത്തെ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.

PROFILE: ശബരിമലയില്‍ നിന്ന് തിരിച്ചു പോരേണ്ടി വന്ന രഹന ഫാത്തിമ ആരാണ്?

“ഞാൻ വരട്ടെ കടകംപള്ളി; ഞാൻ കടുത്ത ഭക്തയാണ്”-ആറ്റുകാലമ്മയെ കുറിച്ചു പുസ്തകമെഴുതിയ ലക്ഷ്മി രാജീവ്

EXPLAINER: ശബരിമലയില്‍ സര്‍ക്കാരിനും സിപിഎമ്മിനും പിഴച്ചോ?

ശബരിമലയിലെത്തുന്ന ആക്ടിവിസ്റ്റുകളെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനില്ല: കടകംപള്ളി സുരേന്ദ്രന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍