UPDATES

ട്രെന്‍ഡിങ്ങ്

പെരിയാറിനു പൊലീസ് പ്രൊട്ടക്ഷന്‍ വേണ്ട, അതിനു തമിഴനുണ്ട്, രാജയെ പോലുള്ളവര്‍ക്ക് വേണ്ടി വരും; കമല്‍ഹാസന്‍

രാജ പറഞ്ഞത് തെറ്റായതും ശിക്ഷാര്‍ഹവുമാണ്

പെരിയാര്‍ പ്രതിമ തകര്‍ക്കുമെന്ന ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയുടെ പരാമര്‍ശത്തിനെതിരേ കമല്‍ഹാസന്‍. പെരിയാറിനെ കുറിച്ചുള്ള രാജയുടെ പരാമര്‍ശങ്ങള്‍ തെറ്റും ശിക്ഷാര്‍ഹവുമാണ്. സര്‍ക്കാര്‍ പെരിയാര്‍ പ്രതിമയ്ക്ക് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ, എനിക്ക് പറയാനുള്ളത്, ഞങ്ങള്‍ തമിഴന്മാര്‍ പെരിയാര്‍ പ്രതിമകള്‍ സംരക്ഷിച്ചോളം, പകരം പൊലീസ് സംരക്ഷണം രാജയെ പോലെ ഇത്തരം വിവാദപരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കു നല്‍കണം എന്നാണ്; കമല്‍ പറഞ്ഞു.ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കമല്‍.

ഇപ്പോഴത്തെ ഈ വിവാദങ്ങള്‍ കാവേരി വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണെന്നാണ് കമല്‍ പറയുന്നത്. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഒന്നും ഇപ്പോള്‍ പറയുന്നില്ല. എത്രയും വേഗം ബോര്‍ഡ് രൂപീകരിക്കണം. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് തമിഴ് ജനത ശ്രമിക്കുന്നത്, അല്ലാതെ ഒന്നിനു പുറകെ ഒന്നായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനല്ല; കമല്‍ വ്യക്തമാക്കി.

എച്ച് രാജയുടെ വിശദീകരണം അദ്ദേഹം പറഞ്ഞകാര്യത്തില്‍ മതിയായതല്ലെന്നും പാര്‍ട്ടി രാജയ്‌ക്കെതിരേ നടപടി സ്വീകരിക്കണമെന്നും കമല്‍ ആവശ്യപ്പെട്ടു. പെരിയാറിനെ അപമാനിച്ചുകൊണ്ടുള്ള തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ കാര്യത്തില്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും അദ്ദേഹം ക്ഷമ ചോദിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. സത്യസന്ധമായി പ്രവര്‍ത്തിച്ചുപോകുന്ന പാര്‍ട്ടിയാണെങ്കില്‍ ബിജെപി രാജയ്‌ക്കെതിരേ നടപടിയെടുക്കണം. അങ്ങനെ ചെയ്യുമെന്നു തന്നെയാണ് കരുതതുന്നത്, അതു ഉചിതമായതും ആയിരിക്കും; കമല്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍