UPDATES

ട്രെന്‍ഡിങ്ങ്

തന്റെ പാര്‍ട്ടിക്ക് പണം നല്‍കുന്നത് ക്രിസ്ത്യന്‍ മിഷണറിമാരാണ് എന്നത് കുപ്രചരണമെന്ന് കമല്‍ ഹാസന്‍

ഇത്തരം ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ തനിക്ക് ചിരിയല്ലാതെ മറ്റൊന്നും വരില്ലെന്ന് നടന്‍

തന്റെ പാര്‍ട്ടിക്ക് പണം നല്‍കുന്നത് ക്രിസ്ത്യന്‍ മിഷണറിമാരാണ് എന്നത് കുപ്രചരണമാണെന്ന് കമല്‍ ഹാസന്‍. “തികഞ്ഞ അസംബന്ധമാണത്” ഈറോഡില്‍ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് കമല്‍ പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ തനിക്ക് ചിരിയല്ലാതെ മറ്റൊന്നും വരില്ലെന്ന് നടന്‍ പറഞ്ഞു.

“ഞാന്‍ ഒരു നടന്‍ എന്ന നിലയിലല്ല രാഷ്ട്രീയത്തില്‍ വന്നത്. ഒരു ഉത്തരവാദപ്പെട്ട പൌരന്‍ എന്ന നിലയിലാണ്.” കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. മക്കള്‍ നീതി മയ്യത്തിന്റെ നയപ്രഖ്യാപന ജാഥയുമായി ബന്ധപ്പെട്ട് ഈറോഡില്‍ എത്തിയതായിരുന്നു കമല്‍ ഹാസന്‍.

തന്റെ നിറം കാവിയല്ല എന്നു കമല്‍ പ്രഖ്യാപിച്ചതോടെ ഒളിഞ്ഞും തെളിഞ്ഞും കമലിനെ ആക്രമിക്കാന്‍ ഹിന്ദുത്വവാദികള്‍ ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് ക്രിസ്ത്യന്‍ മിഷനറി ഫണ്ട് പ്രചരണവും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

കമല്‍ ജനങ്ങളുടെ ഇടയില്‍; രജനി ഹിമാലയത്തില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍