UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഗജ നാശം വിതച്ച തമിഴ്‌നാട് സ്തംഭിച്ചിരിക്കുകയാണ്’ :പിണറായി വിജയന് കമൽ ഹാസ്സന്റെ കത്ത്

ഗജമൂലമുണ്ടായ നാശനഷ്ടങ്ങള്‍ മറികടക്കാന്‍ തമിഴ്‌നാടിന് നാളുകള്‍ കഴിയും അത്‌കൊണ്ട് കേരളം കൂടെനില്‍ക്കണമെന്നും കമല്‍ഹാസന്‍ അഭ്യര്‍ഥിച്ചു

ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്ന തമിഴ്‌നാടിനായി സഹായമഭ്യര്‍ഥിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന് തമിഴ് നടനും മക്കള്‍ നീതി മയ്യം പ്രസിഡന്റുമായ കമല്‍ ഹാസന്‍ കത്തെഴുതി. രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കണമെന്നും തമിഴ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിക്കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.

‘ തമിഴ്‌നാട് സ്തംഭിച്ചിരിക്കുകയാണ്. ജനജീവിതം ദുസ്സഹമായി. കാര്‍ഷികവിളകള്‍ തകര്‍ന്നു. മത്സ്യബന്ധനബോട്ടുകള്‍ തകര്‍ന്നു. ഇത് സാധാരണക്കാരായ കര്‍ഷകരുടേയും മത്സ്യത്തൊഴിലാളികളുടേയും ജീവിതം തകര്‍ത്തിരിക്കുകയാണ്. അതിനാല്‍ മനുഷ്യത്വത്തിലൂന്നി സഹായിക്കണം. അങ്ങനെ പ്രവര്‍ത്തിക്കുന്നതാണ് മനുഷ്യരായിരിക്കുന്നതിലെ മൂല്യവും-കമല്‍ പിണറായി വിജയന് എഴുതിയ കത്തില്‍ കുറിച്ചു.

ഗജമൂലമുണ്ടായ നാശനഷ്ടങ്ങള്‍ മറികടക്കാന്‍ തമിഴ്‌നാടിന് നാളുകള്‍ കഴിയും അത്‌കൊണ്ട് കേരളം കൂടെനില്‍ക്കണമെന്നും കമല്‍ഹാസന്‍ അഭ്യര്‍ഥിച്ചു.പിണറായി വിജയനുമായി അടുപ്പം പുലര്‍ത്തുന്ന വ്യക്തിയാണ് കമല്‍ ഹാസന്‍. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച ശേഷം കമല്‍ പിണറായിയെ സന്ദര്‍ശിച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

കേരളത്തിൽ പ്രളയം നേരിട്ട സമയത്ത് കമൽ ഹസ്സൻ അടങ്ങുന്ന തമിഴ് നടന്മാരും, തമിഴ് നാട് സർക്കാരും ഏറെ സഹായങ്ങൾ ചെയ്തിരുന്നു.

അതെ സമയം ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്ന് തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിലേക്ക് കേരളത്തിന്റെ ഭാഗത്ത് നിന്നും കെഎസ് ഇ ബി അടക്കമുള്ള സർക്കാർ സംവിധാനങ്ങളുടെ സഹായം എത്തിയിട്ടുണ്ട്. കെഎസ്ഇബിയും ജീവനക്കാരും ഗജ വീശിയ തമിഴ്‌നാട്ടിലെ പ്രദേശങ്ങളില്‍ സൗജന്യമായി സേവനങ്ങള്‍ തുടങ്ങി കഴിഞ്ഞു. പുതുക്കോട്ടയിലും നാഗപട്ടണത്തും ഗജ നാശം വിതച്ചതിന് പിന്നാലെ ഉടന്‍ തന്നെ കെഎസ്ഇബി ജീവനക്കാരെ അയച്ചു.

3 ഡപ്യൂട്ടി സിഇമാരുടെ നേതൃത്വത്തില്‍ 359ജീവനക്കാരെ യന്ത്രസമാഗ്രികളുമായിട്ടാണ് ഈ പ്രദേശങ്ങളിലേക്ക് കെഎസ്ഇബി അയ്ച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്‌ മേഖലയില്‍ നിന്നുള്ളവരെയാണ് ഇതിനായി അയ്ച്ചത്. കൂടുതല്‍ സഹായം എത്തിക്കാനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടരിക്കുകയാണ്.

ഗജ നാശം വിതച്ച തമിഴ്‌നാട്ടിലെ കരകവയല്‍ ഗ്രാമം ഏറ്റെടുത്ത് വിശാല്‍

ഗജ ചുഴലിക്കാറ്റ്: തമിഴ്‌നാട് വൈദ്യുതി വകുപ്പിന് 350 ജീവനക്കാരെയുള്‍പ്പടെയുള്ള സഹായം നല്‍കി കെഎസ്ഇബി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍