UPDATES

ട്രെന്‍ഡിങ്ങ്

കണ്ണന്താനം ഫാഷിസത്തോട് സന്ധി ചെയ്തയാള്‍, ഇടതുപക്ഷക്കാരന്റെ അപചയം, മന്ത്രിയായതില്‍ അഭിനന്ദിക്കാന്‍ ഒന്നുമില്ലെന്നും വിഎസ്

 പിണറായി വിജയനാണ് തന്‍റെ രാഷ്ട്രീയ ഗുരുവെന്ന് കണ്ണന്താനവും അല്‍ഫോണ്‍സ് കണ്ണന്താനം തന്‍റെ ദീര്‍ഘകാല സുഹൃത്താണെന്ന് പിണറായിയും നേരത്തെ പറഞ്ഞിരുന്നു.

കേന്ദ്രമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അല്‍ഫോണ്‍സ് കണ്ണന്താനത്തെ അഭിന്ദിക്കുകയും വിരുന്ന് നല്‍കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെ തള്ളി വിഎസ് അച്യുതാനന്ദന്‍. കണ്ണന്താനം കേന്ദ്രമന്ത്രിയായതില്‍ അഭിനന്ദിക്കാന്‍ ഒന്നുമില്ലെന്നും അദ്ദേഹം ഫാഷിസവുമായി സന്ധി ചെയ്‌തെന്നും ഇടതുപക്ഷ സഹയാത്രികന് സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയമാണ് അദ്ദേഹത്തിന്റെ കാര്യത്തിലുണ്ടായതെന്നും വിഎസ് അഭിപ്രായപ്പെട്ടു.  പിണറായി വിജയനാണ് തന്‍റെ രാഷ്ട്രീയ ഗുരുവെന്ന് കണ്ണന്താനവും അല്‍ഫോണ്‍സ് കണ്ണന്താനം തന്‍റെ ദീര്‍ഘകാല സുഹൃത്താണെന്ന് പിണറായിയും നേരത്തെ പറഞ്ഞിരുന്നു. ബീഫിന്‍റെ കാര്യത്തില്‍ ആദ്യം അനുകൂല നിലപാട് എടുത്ത കണ്ണന്താനം പിന്നീട് ബീഫ് കഴിക്കാന്‍ താല്‍പര്യം.

ഫാഷിസ്റ്റ് കൂടാരത്തിലെ സൗകര്യങ്ങള്‍ തേടിയാണ് കണ്ണന്താനം പോയത്. ഇടത് സഹയാത്രികന്‍ ഫാഷിസത്തിന്റെ ചട്ടുകമാകാന്‍ പാടില്ലായിരുന്നു. രാജ്യത്ത് ഫാഷിസം നടപ്പാക്കുന്നവരുടെ ചാലകശക്തിയായും ചട്ടുകമായും ഒരു ഇടത് സഹയാത്രികന് മാറാന്‍ കഴിയില്ലെന്നും, വ്യക്തിപരമായ സ്ഥാനലബ്ധിയെക്കാള്‍ വലുതാണ് രാജ്യവും രാഷ്ട്രീയവുമെന്ന് തിരിച്ചറിയേണ്ട സമയത്താണ് അല്‍ഫോണ്‍സ് ഫാഷിിസ്റ്റ് കൂടാരത്തിലേക്ക് ചേക്കേറിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ ജീര്‍ണതയാണിത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടതുപക്ഷം കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. കണ്ണന്താനം അതാണ് തെളിയിക്കുന്നതെന്നും വിഎസ് പറഞ്ഞു. കേന്ദ്രമന്ത്രിയായ അല്‍ഫോന്‍സ് കണ്ണന്താനത്തെ അഭിനന്ദിച്ച് പിണറായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പിന്നീട് ന്യൂഡല്‍ഹി കേരള ഹൗസില്‍ കണ്ണന്താനത്തിന് അദ്ദേഹം വിരുന്നൊരുക്കുകയും ചെയ്തിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍