UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കന്‍ഷിറാം പാര്‍ക്ക് തീവച്ച സംഭവം; ഉത്തരവാദി യോഗി സര്‍ക്കാരാണെന്നു മായവതി

112 ഏക്കര്‍ വരുന്ന മാന്യവര്‍ ശ്രീ കന്‍ഷി റാംജി ഗ്രീന്‍ (ഇക്കോ) ഗാര്‍ഡനാണു മൂന്നാം തീയതി തീയിട്ട് നശിപ്പിച്ചത്

ബഹുജന്‍ സമാജ് വാദി പാര്‍ട്ടി സ്ഥാപകന്‍ കന്‍ഷിറാമിന്റ പേരിലുള്ള പാര്‍ക്ക് തീയിട്ടു നശിപ്പിച്ച സംഭവത്തില്‍ ഉത്തരവാദി യോഗി ആദിത്യനാഥ് സര്‍ക്കാരാണെന്നു കുറ്റപ്പെടുത്തലുമായി മായാവതി. നാലു മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റിക്ക് രൂപം കൊടുത്ത മായവതി ഇവരോട് മുഖ്യമന്ത്രിയെ കണ്ട് പാര്‍ക്കിന്റെ പുനര്‍നിര്‍മാണം നടത്താനും മതിയായ സുരക്ഷാസൗകര്യം പാര്‍ക്കിന് ഏര്‍പ്പെടുത്താനും ആവിശ്യപ്പെടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലക്‌നൗവില്‍ ഡോ. അംബേദ്ക്കര്‍ പാര്‍ക്കിനോട് ചേര്‍ന്നുള്ള 112 ഏക്കര്‍ വരുന്ന മാന്യവര്‍ ശ്രീ കന്‍ഷി റാംജി ഗ്രീന്‍ (ഇക്കോ) ഗാര്‍ഡനാണു മൂന്നാം തീയതി തീയിട്ട് നശിപ്പിച്ചത്.

ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗത്തു നിന്നും കുറ്റകരമായ അവഗണന ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടണമെന്നും നേതാക്കളോട് മായാവതി നിര്‍ദേശിച്ചിട്ടുണ്ട്. ബഹുജന്‍ സമാജ് വാദിയുടെ നേതാക്കളുടെ സ്മാരകങ്ങള്‍ക്ക് മതിയായ സുരക്ഷയും പരിപാലനവും നല്‍കണമെന്നും സര്‍ക്കാര്‍ ബിഎസ്പി സ്മാരകങ്ങളോടു ബഹുമാനവും ആദരവും നിലനിര്‍ത്തണമെന്നും പാര്‍ട്ടി നേതാക്കള്‍ മുഖ്യന്ത്രിയോട് ആവശ്യപ്പെടും.

ദളിതരുടെയും പിന്നാക്കക്കാരുടെയും നവോഥാനത്തിനായി പ്രവര്‍ത്തിച്ച മഹാന്മാരായ നേതാക്കളുടെ സ്മാരകങ്ങളോട് മുമ്പത്തെ സമാജ് വാദി പാര്‍ട്ടി സര്‍ക്കാരും ഇപ്പോഴത്തെ ബിജെപി സര്‍ക്കാരും തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്നു മായാവതി കുറ്റപ്പെടുത്തി.
രാജ്യസഭ എംപി സതീഷ് ചന്ദ്ര മിശ്ര, ബിഎസ്പി സംസ്ഥാന പ്രസിഡന്റ് റാം അചല്‍ രാജ്ബര്‍, നിയമസഭ നേതാവ് ലാല്‍ജി വര്‍മ, മുന്‍ മന്ത്രി ഇന്ദ്രജിത്ത് സരോജ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് മുഖ്യമന്ത്രി കാണുന്നത്. പ്രധാനപ്പെട്ട പൊതുസ്ഥലങ്ങളിലായി സമാജ് വാദി പാര്‍ട്ടി സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ച ഗാര്‍ഡന്‍ പാര്‍ക്കുകളും പ്രതിമകളുമെല്ലാം വിനോദമേഖലയുടെ വളര്‍ച്ചകൂടെ ലക്ഷ്യമിട്ടായിരുന്നു. ഈ സ്മാരകങ്ങളെല്ലാം തന്നെ ലക്‌നൗ നഗരത്തിന്റെ മുഖഛായ മാറ്റാന്‍ ഉതകുന്നവയായിരുന്നുവെന്നും മായവതി ചൂണ്ടിക്കാട്ടി.

യുപിയില്‍ കളി മാറുന്നു; ബിഎസ്പി സ്ഥാപകന്‍ കന്‍ഷി റാമിന്റെ പേരിലുള്ള പാര്‍ക്ക് തീയിട്ട് നശിപ്പിച്ചു- വീഡിയോ

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ദളിതര്‍ക്കും മുസ്ലീങ്ങള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചതിന്റെ കൂടി ഭാഗമാണ് പുതിയ സംഭവമെന്നുമാണ് പാര്‍ക്ക് തീവച്ചു നശിപ്പച്ചതിനെതിരേ ഉയരുന്ന ആരോപണം. ജൂണ്‍ മൂന്ന് യു.പിയുടെ ദളിത് ചരിത്രത്തിലെ പ്രധാനപ്പെട്ട ദിവസമാണ്. 1995 ജൂണ്‍ മൂന്നിനാണ് മായാവതി ആദ്യമായി യു.പിയില്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. അതിന്റെ വാര്‍ഷികത്തില്‍ തന്നെയാണ് കന്‍ഷിറാം പാര്‍ക്ക് തീ വച്ച് നശിപ്പിച്ചതും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍