UPDATES

ട്രെന്‍ഡിങ്ങ്

കര്‍ണാടക; കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ ഹൈദരാബാദ് താജ് കൃഷ്ണയില്‍

രണ്ട് സ്വതന്ത്ര എംഎല്‍എമാരും ഇവരുടെ കൂട്ടത്തിലുണ്ട്

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ശനിയാഴ്ച നാലു മണിക്ക് വിശ്വാസ വോട്ട് തേടണമെന്ന് യദിയൂരപ്പയുടെ നേതൃത്വത്തിലുള്ള കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിനോട് സുപ്രിം കോടതി ആവശ്യപ്പെട്ടതിനു പിന്നാലെ കോണ്‍ഗ്രസ്, ജെഡിഎസ്, രണ്ട് സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ള 116 എംഎല്‍എമാരുടേയും സുരക്ഷിതത്വം കൂടുതല്‍ വര്‍ദ്ധിപ്പിച്ചു. ഹൈദരാബാദില്‍ എത്തിയ 116 എംഎല്‍എമാരും താജ് കൃഷ്ണയില്‍ തങ്ങുമെന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം. താജ് കൃഷ്ണ, പ്രഗതി റിസോര്‍ട്ട്, നൗ വാട്ടല്‍ എന്നിവിടങ്ങളിലായി എംഎല്‍എമാരെ പാര്‍പ്പിക്കുമെന്നായിരുന്നു ആദ്യത്തെ വിവരമെങ്കിലും ഇപ്പോള്‍ അറിയുന്നത് എല്ലാവരും തന്നെ താജ് കൃഷ്ണയില്‍ ആയിരിക്കുമെന്നാണ്. ഇവിടെ 140 മുറികള്‍ ഇന്ന് ബുക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് പേരുകള്‍ക്ക് പകരം നമ്പര്‍ രേഖപ്പെടുത്തിയാണ് മുറികള്‍ ബുക്ക് ചെയ്തിരിക്കുന്നത്. രഘു ആചാര്‍ എന്ന പേര് മാത്രമാണ് അപ്‌ഡേറ്റ് ചെയ്തിട്ടുള്ളത്.

ഇന്നലെ കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാര്‍ കേരളത്തിലേക്ക് വരുമെന്നായിരുന്നു. കൊച്ചി കുണ്ടന്നൂരില്‍ സ്ഥിതി ചെയ്യുന്ന ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ ഇവിരെ പാര്‍പ്പിക്കുമെന്നും വിവരം പുറത്തുവന്നിരുന്നു. എംഎല്‍എമാര്‍ക്കായി ഹോട്ടലില്‍ മുറികളും ബുക്ക് ചെയ്തിരുന്നതാണ്. സംസ്ഥാന ടൂറിസ് വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എമാരെ കേരളത്തിലേക്ക് ക്ഷണിച്ച്, അവര്‍ക്ക് എല്ലാവിധ സംരക്ഷണവും ഉറപ്പ് നല്‍കി പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ എന്ന ആരോപണം നിലനില്‍ക്കുന്നൊരു നീക്കത്തിലൂടെ എംഎല്‍എമാരുമായി വരാനിരുന്ന ചാര്‍ട്ടേഡ് വിമാനത്തിന്റെ പറക്കാനുള്ള അനുമതി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിഷേധിച്ചതിലൂടെയാണ് കേരളത്തിലേക്ക് വരാനുള്ള നീക്കം തകര്‍ന്നത്. ഇതോടെയാണ് അവസാന നിമിഷം എംഎല്‍എമാരുടെ യാത്ര ഹൈദരാബാദിലേക്ക് ആക്കിയത്. കേരളത്തിലേക്കുള്ള യാത്ര തടഞ്ഞ കേന്ദ്രസര്‍ക്കാരിനെതിരേ ജെഡിഎസും കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്തു വരികയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍