UPDATES

സിനിമാ വാര്‍ത്തകള്‍

ദീപിക പദുകോണിന്റെ മൂക്ക് ചെത്തുമെന്ന് കര്‍ണിക സേന

പദ്മാവതിയുടെ റിലീസ് ദിനമായ ഡിസംബര്‍ ഒന്നിന് ഭാരത് ബന്ദ് ആഹ്വാനം ചെയ്തിരിക്കുകയാണ് കര്‍ണി സേന

സഞ്ജയ് ലീല ബാന്‍സാലി ചിത്രമായ പദ്മാവതി റിലീസ് ചെയ്യിക്കില്ലെന്ന വാശിയില്‍ നില്‍ക്കുന്ന രജപുത് കര്‍ണി സേന പ്രവര്‍ത്തകര്‍ ഇപ്പോള്‍ പരസ്യമായി മറ്റൊരു ഭീഷണിയും മുഴക്കിയിരിക്കുന്നു. പദ്മാവതിയിലെ നായിക ദീപിക പദുകോണിന്റെ മൂക്ക് ചെത്തുമെന്നാണ് കര്‍ണി സേന തലവന്‍ ലോകേന്ദ്ര സിംഗ് കല്‍വി ഭീഷണി മുഴക്കിയിരിക്കുന്നത്. വാര്‍ത്തസമ്മേളനത്തിനിടയിലായിരുന്നു കല്‍വിയുടെ ഭീഷണി. ഞങ്ങളെ പ്രകോപിപ്പിക്കരുത്. ശൂര്‍പ്പണഖയുടെ മൂക്ക് ചെത്തിയപോലെ അവളുടെ മൂക്കും ഞങ്ങള്‍ ചെത്തും; കല്‍വി മുന്നറിയിപ്പ് നല്‍കുന്നു. ലക്ഷക്കണക്കിന് ആളുകളുണ്ട് ഞങ്ങള്‍. ഞങ്ങളുടെ പൂര്‍വികര്‍ രക്തം കൊണ്ടെഴുതിയ ചരിത്രത്തില്‍ കാളിമ പടര്‍ത്താന്‍ ആരെയും അനുവദിക്കില്ല; ലോകേന്ദ്ര കല്‍വി പറയുന്നു. സഞ്ജയ് ലീല ബന്‍സാലി ബോധപൂര്‍വമാണ് ചരിത്രം വളച്ചൊടിിക്കുന്നത്. അയാള്‍ക്ക് ദുബൈയില്‍ നിന്നും പണം ലഭിക്കുന്നുണ്ട്. ഈ സിനിമ റിലീസ് ചെയ്യാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഞങ്ങളെ പ്രകോപിപ്പിക്കരുത്; കല്‍വിയുടെ വാക്കുകള്‍.

പദ്മാവതിയുടെ റിലീസ് തീയതിയായ ഡിംസബര്‍ 1 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് കര്‍ണി സേന. സിനിമയുടെ റിലീസിനു മുന്നോടിയായി രാജ്യത്തിന്റെ പലഭാഗങ്ങളിലും റാലികള്‍ സംഘടിപ്പിക്കുമെന്നും രജപുത് കര്‍ണി സേന തലവന്‍ അറിയിച്ചിരുന്നു.

പദ്മാവതിയുടെ റിലീസ് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നു കാണിച്ചു ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റ് മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍