UPDATES

ട്രെന്‍ഡിങ്ങ്

കശ്മീര്‍ പാകിസ്താന്റേത്, ഇന്ത്യയുടേത് ക്രൂരമായ അധിനിവേശം; പാകിസ്താനു കശ്മീര്‍ വേണ്ടെന്ന നിലപാട് തിരുത്തി അഫ്രീദി

ഇന്ത്യന്‍ മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നാണ് അഫ്രീദിയുടെ വിമര്‍ശനം

കശ്മീര്‍ പാകിസ്താന് ആവശ്യമില്ലെന്ന പ്രസ്താവന താന്‍ നടത്തിയിട്ടില്ലെന്ന വാദവുമായി മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ഇന്ത്യന്‍ മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയാണുണ്ടായതെന്നാണ് അഫ്രീദിയുടെ വിമര്‍ശനം. കശ്മീര്‍ പാകിസ്താന്റെതാണെന്നും ഇന്ത്യ നടത്തുന്നത് ക്രൂരമായ അധിനിവേശമാണെന്നും അഫ്രീദി ഇപ്പോള്‍ പറയുന്നു.

എന്റെ വാക്കുകള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ തെറ്റായി നല്‍കുകയായിരുന്നു. ഞാന്‍ എന്റെ രാജ്യത്തെക്കുറിച്ച് ആവേശം കൊള്ളുന്നു, കശ്മീരികളുടെ പോരാട്ടത്തെ അത്യന്തം ആദരിക്കുകയും ചെയ്യുന്നു. കശമീരികള്‍ക്ക് അവരുടെ അവകാശം കിട്ടണം, മനുഷ്യത്വം നടപ്പിലാക്കപ്പെടണം; അഫ്രീദി ട്വീറ്റില്‍ കുറിക്കുന്നു. അപൂര്‍ണമായ തന്റെ വാക്കുകളാണ് പുറത്തു വന്നതെന്നും താന്‍ പറഞ്ഞകാര്യങ്ങള്‍ പശ്ചാത്തലത്തില്‍ നിന്നും അടര്‍ത്തിമാറ്റിയാണ് പ്രചരിപ്പിച്ചതെന്നും അഫ്രീദി കുറ്റപ്പെടുത്തുന്നു. കശ്മീരില്‍ ക്രൂരമായ ഇന്ത്യന്‍ അധിനിവേശമാണ് നടക്കുന്നതെന്നും ഇതുവരെ പരിഹരിക്കപ്പെടാത്ത തര്‍ക്കമാണ് കശ്മീര്‍ വിഷയമെന്നും അഫ്രീദി പറയുന്നു. ഐക്യരാഷ്ട്ര സഭയുടെ ഇടപെടലാണ് കശ്മീര്‍ തര്‍ക്കപരിഹാര മാര്‍ഗമെന്നും അഫ്രീദി പറയുന്നുണ്ട്. കശ്മീരിലെ സ്വാതന്ത്ര്യ പോരാട്ടത്തെ എല്ലാ പാകിസ്താന്‍കാരെപോലെ താനും പിന്തുണയ്ക്കുന്നുണ്ടെന്നും കശ്മീര്‍ പാകിസ്താന്റെതാണെന്നും മറ്റൊരു ട്വീറ്റില്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍നായകന്‍ കുറിക്കുന്നുണ്ട്.

പാകിസ്താന്‍ കശ്മീരിനെ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഇന്ത്യക്ക് നല്‍കരതുമെന്നുമായിരുന്നു കഴിഞ്ഞദിവസം അഫ്രീദി പറഞ്ഞത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആയിരുന്നു അഫ്രീദ് കശ്മീര്‍ വിഷയത്തില്‍ അഭിപ്രായം പറഞ്ഞത്. നിലവിലുള്ള നാല് പ്രവിശ്യകള്‍ പോലും നോക്കാന്‍ കഴിയാതെ പോകുന്ന പാകിസ്താന് കശ്മീര്‍ കൂടി ആവശ്യമില്ലെന്നും അഫ്രീദി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കശ്മീരിനെ സ്വതന്ത്രമാക്കി നിര്‍ത്തണമെന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായം എന്നും ഈ മുന്‍ ക്രിക്കറ്റ് താരം പറഞ്ഞിരുന്നു. മണ്; അഫ്രീദി പറഞ്ഞു. ഈ വാക്കുകളാണ് അഫ്രീദി ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍