UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാശ്മീർ: യുഎൻ രക്ഷാ സമിതിയിൽ ഇന്ന് ചർച്ച, വിഷയം പരിഗണനയ്ക്കെത്തുന്നത് നാല് പതിറ്റാണ്ടിന് ശേഷം

കശ്മീരിലെ നിലവിലെ സ്ഥിതിഗതികൾ ചർച്ചചെയ്യണമെന്ന ചൈനയുടെ അഭ്യർത്ഥന പരിഗണിച്ചാണ് നടപടി.

കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞുകൊണ്ട് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ നാല് പതിറ്റാണ്ടിന് ശേഷം ജമ്മു കാശ്മീർ പ്രശ്നം വീണ്ടും യുഎന്‍ സുരക്ഷാ കൗൺസിൽ പരിഗണിക്കുന്നു. പ്രാദേശിക സമയം ഇന്ന് രാവിലെ 10.30 (ഇന്ത്യൻ സമയം വൈകീട്ട് 7-30) നടക്കുന്ന യോഗത്തിലാണ് കശ്മീർ വീണ്ടും ചർച്ചയാവുന്നതെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. അടച്ചിട്ട മുറിയിൽ അതീവ പ്രാധാന്യത്തോടെയാണ് സുരക്ഷാ സമിതി അധ്യക്ഷന്റെ നേതൃത്വത്തിൽ വിഷയം ചർച്ചചെയ്യുകയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കശ്മീരിലെ നിലവിലെ സ്ഥിതിഗതികൾ ചർച്ചചെയ്യണമെന്ന ചൈനയുടെ അഭ്യർത്ഥന പരിഗണിച്ചാണ് നടപടി.

കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് കാശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിൽ രഹസ്യ ചർച്ച നടത്തണമെന്നാണ് യുഎൻ രക്ഷാ സമിതിയോട് ചൈനയുടെ ആവശ്യം. കശ്മീർ വിഷയം ചർച്ച ചെയ്യാൻ രക്ഷാ സമിതി അടിയന്തര യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് രക്ഷാ സമിതിയുടെ അധ്യക്ഷസ്ഥാനം വഹിക്കുന്ന പോളണ്ടിനും സമിതിയിലെ മറ്റ് അംഗങ്ങൾക്കും പാകിസ്താൻ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് കത്തയക്കുകയും ചെയ്തിരുന്നു. പാകിസ്താന്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും ക്ഷമയെ ഇന്ത്യ ബലഹീനതയായി കാണരുതെന്നുമായിരുന്നു കത്തിലെ പരാമര്‍ശം. ഇതിന് പിന്നാലെയാണ് പാകിസ്താൻ നൽകിയ കത്ത് പരാമർശിച്ച് ചൈനയുടെ രംഗത്തെത്തിയത്.

എന്നാൽ, ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ സുപ്രധാന തീരുമാനങ്ങളൊന്നും ഉണ്ടാവാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. 15 അംഗ രക്ഷാസമിതിയില്‍ പാകിസ്താനെ ചൈന പിന്തുണയ്ക്കുമ്പോള്‍ യുഎസ് ഉൾപ്പെടെ ഇന്ത്യയ്‌ക്കൊപ്പം നിൽക്കുമെന്നതാണ് ഇതിന്റെ പ്രധാന കാരണം. എന്നാൽ വലിയൊരിടവേളയ്ക്ക് ശേഷം കശ്മീര്‍ വിഷയം അന്താരാഷ്ട്ര സമൂഹത്തിനു മുമ്പില്‍ എത്തിക്കാന്‍ പാകിസ്താന് കഴിയുന്നെന്ന പ്രതേകതയും യോഗത്തിനുണ്ട്.

പാകിസ്താന്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും പാകിസ്താന്റെ ക്ഷമയെ ഇന്ത്യ ബലഹീനതയായി കാണരുതെന്നും കത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്ത്യ മേഖലയില്‍ ബലംപ്രയോഗിച്ചാണ് തീരുമാനം എടുത്തത്. ഇന്ത്യ ഇനിയും ഇത്തരത്തില്‍ പ്രകോപനം ഉണ്ടായാല്‍ പാകിസ്താന്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഖുറേഷി കത്തില്‍ ഭീഷണി മുഴക്കിയിരുന്നു.

കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കെതിരെ രൂക്ഷമായ വിമർശനമാണ് പാക് പ്രധാനമന്ത്രി ഉന്നയിക്കുന്നത്. ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം കുറയ്ക്കുകയും വ്യാപാരബന്ധം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയ തീരുമാനത്തിന് പിന്നാലെ നടന്ന ഖുറേഷിയുടെ ചൈനാ സന്ദർശനവും വാർത്തയായിരുന്നു.

എന്നാൽ 1971 ലെ ഇന്ത്യ- പാക് യുദ്ധത്തിൽ വെടിനിർത്തൽ പ്രഖ്യാപനത്തിനായിരുന്നു സുരക്ഷാ സമിതി അവസാനമായി കശ്മീർ വിഷയം പരിഗണിച്ചത്. ശീതയുദ്ധ കാലത്തിന് ശേഷം ഇപ്പോഴാണ് ജമ്മു കശ്മീരിലെ രാഷ്ട്രീയ സാഹചര്യം യുഎൻ രക്ഷാ സമിതി പരിഗണിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

Read Azhimukham: ദുരിതാശ്വാസ ക്യാമ്പിൽ അച്ഛൻ കുഴഞ്ഞുവീണ് മരിച്ച മനുഷയ്ക്ക് സ്ഥലം വാങ്ങി വീടൊരുക്കും: സംവിധായകൻ ജിബു ജേക്കബ്ബിന്റെ സഹോദരൻ ജിജു കളക്ടർക്ക് എഴുതി നൽകി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍