UPDATES

ട്രെന്‍ഡിങ്ങ്

ചരിത്രത്തില്‍ ആദ്യമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി, ശബരിമല സമഗ്രവികസനത്തിന് 739 കോടി: രാഷ്ട്രീയ നീക്കവുമായി തോമസ് ഐസകിന്റെ ബജറ്റ്

ശബരിമല വരുമാനത്തില്‍ നിന്നും ഒരു രൂപ പോലും സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന് തോമസ് ഐസക്

യുവതീ പ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധിയെ തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന സംഘപരിവാര്‍ ആരോപണങ്ങള്‍ക്ക് ബജറ്റ് പ്രഖ്യാപനത്തില്‍ മറുപടി നല്‍കി ധനമന്ത്രി തോമസ് ഐസക്. വരുമാന നഷ്ടമുണ്ടായ ശബരിമലയെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും സംരക്ഷിക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുണ്ടായത്.

ശബരിമലയ്ക്കായി 739 കോടി രൂപ വകയിരുത്തിയപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി രൂപ പ്രത്യേകമായി അനുവദിച്ചു. ശബരിമല വരുമാനത്തില്‍ നിന്നും ഒരു രൂപ പോലും സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന് തോമസ് ഐസക് വ്യക്തമാക്കി. സര്‍ക്കാരിന് ലാഭമുണ്ടാകുമെന്ന് പറഞ്ഞ് കാണിക്കയിടരുതെന്ന പ്രചരണം നടത്തിയ ചിലര്‍ രാഷ്ട്രീയ ഗൂഢാലോചന നടത്തിയതായും മന്ത്രി പറഞ്ഞു. തിരുപ്പതി മാതൃകയില്‍ ശബരിമല ക്ഷേത്രത്തില്‍ സംവിധാനം കൊണ്ടുവരും. ശബരിമല റോഡ് വികസനത്തിന് 200 കോടി അനുവദിക്കും.

പമ്പ, നിലയ്ക്കല്‍ അടിസ്ഥാന വികസനത്തിന് 147.75 കോടി രൂപ വകയിരുത്തി. പമ്പയില്‍ ഒരു കോടി ലിറ്റര്‍ ശേഷിയുള്ള സ്വീവേജ് പ്ലാന്റ് നിര്‍മ്മിക്കാന്‍ 40 കോടി രൂപ അനുവദിച്ചു. റാന്നിയിലും നിലയ്ക്കലിലും പുതിയ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തും. കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് 36 കോടി രൂപ അനുവദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍