UPDATES

ട്രെന്‍ഡിങ്ങ്

ഉപതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥി ചർച്ചകള്‍ സജീവം, പാര്‍ട്ടി തീരുമാനിക്കുമെന്ന് മേയർ വി കെ പ്രശാന്ത്, പറഞ്ഞാല്‍ നോക്കാമെന്ന് കെ വി തോമസ്

അരൂരിനൊപ്പം മറ്റേത് സീറ്റിലേയും വിജയം എന്നത് എൽഡിഎഫിന് ലാഭമാണ്.

സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 21 ന് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചതോടെ സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കി മുന്നണികൾ. അഞ്ച് മണ്ഡലങ്ങളില്‍ നാലും യുഡിഎഫിന്റെ സിറ്റിങ്ങ് മണ്ഡലങ്ങളാണെന്നത് വിജയിക്കുക എന്നത് യുഡിഎഫിനെ സംബന്ധിച്ച് അഭിമാന പ്രശ്നം തന്നെയാണ്. എണാകുളം, കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങൾ കോണ്‍ഗ്രസിന്റെയും മഞ്ചേശ്വരം മുസ്ലീലീഗിന്റെയും സിറ്റിംഗ് സീറ്റുകളാണ്. നാല് മണ്ഡലങ്ങളിലും തിരിച്ചടി നേരിടുക എന്നത് മുന്നണിയെ സംബന്ധിച്ചിടത്തോളം അത്മഹത്യപരമായതിനാൽ ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്തുകയെന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്നിൽ ഇപ്പോഴുള്ള വെല്ലുവിളി.

എന്നാൽ, പാലാ ഉൾപ്പെടെ എല്ലാ മണ്ഡലങ്ങളിലും വിജയം നേടി യുഡിഎഫ് സിക്സർ അടിക്കുമെന്നാണ് കെപിസിസി പ്രഡിഡന്റ് മുല്ലപ്പള്ളിയുടെ നിലപാട്. എംപിയായി ജയിച്ച എഎം ആരിഫിന്റെ മണ്ഡലത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അരുരില്‍ യുഡിഎഫിന് ലഭിച്ച മുന്നേറ്റമാണ് മുല്ലപ്പള്ളിയുടെ ഈ ആത്മവിശ്വാസത്തിന് പിന്നില്‍.

മുസ്‌ലിം ലീഗിന്റെ സിറ്റിങ്ങ് സീറ്റായ മഞ്ചേശ്വരത്ത് ജില്ലാ പ്രസിഡന്റ് എം.സി. ഖമറുദ്ദീൻ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം. അഷറഫ്, ജില്ലാ ജോയിന്റ് സെക്രട്ടറി മുനീർ ഹാജി മൊഗ്രാൽ എന്നിവരെയാണ് യുഡിഎഫ് പരിഗണിക്കുന്നത്.

എറണാകുളം-  ഡിസിസി അധ്യക്ഷനും ഡപ്യൂട്ടി മേയറുമായ ടി.ജെ. വിനോദ്, മുൻ എംപി കെ.വി.തോമസ്, മുൻ മേയർ ടോണി ചമ്മണി.

എറണാകുളം എംപിയായിരുന്ന കെ വി തോമസ് ഹൈബി ഈഡനായി സീറ്റ് ഒഴിഞ്ഞപ്പോൾ സമവായമായി മുന്നോട്ട് വച്ചത് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വമാണെനനായിരുന്നു അഭ്യൂഹങ്ങൾ. അതുകൊണ്ട് തന്നെ എറണാകുളത്ത് കെ വി തോമസ് എന്ന പേരിന് അപ്പുറം കടന്ന വരാനുള്ള സാധ്യതയും കുറവാണ്. പാർട്ടി അവശ്യപ്പെട്ടാൽ മൽസരരംഗത്തുണ്ടാവുമെന്ന് കെവി തോമസ് നേരത്തെ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

അരൂർ- കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാൻ, മുൻ എംഎ‍ൽഎ എ.എ.ഷുക്കൂർ, ഡിസിസി പ്രസിഡന്റ് എം.ലിജു, യൂത്ത് കോൺഗ്രസ് അരൂർ നിയമസഭാ മണ്ഡലം പ്രസിഡന്റ് എസ്.രാജേഷ്, മുൻ ജില്ലാ പഞ്ചായത്ത് അംഗവും ഡിസിസി അംഗവുമായ കെ. രാജീവൻ.

കോന്നി- പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, ഡിസിസി മുൻ പ്രസിഡന്റ് പി. മോഹൻരാജ്, കെപിസിസി സെക്രട്ടറി പഴകുളം മധു, ഡിസിസി പ്രസിഡന്റ് ബാബു ജോർജ്

വട്ടിയൂർ കാവ്- മുൻ എംപി എൻ. പീതാംബരക്കുറുപ്പ്, മനുഷ്യാവകാശ കമ്മിഷൻ അംഗവും മുൻ എംഎൽഎയുമായ കെ.മോഹൻകുമാർ, എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി ശ്രദ്ധനേടിയ ജ്യോതി വിജയകുമാർ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, എൻഎസ്എസ് നേതാവ് ശാസ്തമംഗലം മോഹൻ.

അരൂരിനൊപ്പം മറ്റേത് സീറ്റിലേയും വിജയം എന്നത് എൽഡിഎഫിന് ലാഭമാണ്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ ക്ഷീണം മാറ്റാൻ ഉപതിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടാനായാൽ കഴിയുമെന്നാണ് ഇടത് കോട്ടയുടെ പ്രതീക്ഷ. ഉപതിരഞ്ഞെടുപ്പിന് പിന്നാലെ ഉടനെത്തുന്ന തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാണ് ഉപതിരഞ്ഞെടുപ്പെന്നതിനാൽ എൽഡിഎഫ് ക്യംപും കരുതലോടെമാത്രമേ നീങ്ങാനിടയുള്ളു.

ഉപതെര‍ഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുന്നതാരാണെന്ന് സിപിഎമ്മും എല്‍ഡിഎഫും കൂടി തീരുമാനിക്കുമെന്നാണ് പേരുകളിൽ പ്രഥമ പരിഗണനയുള്ള തിരുവനന്തപുരം മേയര്‍ വികെ പ്രശാന്ത് വാർത്തകളോട് പ്രതികരിച്ചത്. പാര്‍ട്ടി ഏല്‍പിക്കുന്ന ഏത് ദൗത്യവും താന്‍ ഏറ്റെടുക്കുമെന്നും വികെ പ്രശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മഞ്ചേശ്വരം- സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്. കുഞ്ഞമ്പു, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ആർ.ജയാനന്ദ.
എറണാകുളം- കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഹൈബി ഈഡനോടു പരാജയപ്പെട്ട എം. അനിൽകുമാർ, സെബാസ്റ്റ്യൻ പോളിന്റെ മകനും ഗവ. പ്ലീഡറുമായ റോൺ ബാസ്റ്റ്യൻ.

അരൂർ- കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാൻ, മുൻ എംഎ‍ൽഎ എ.എ.ഷുക്കൂർ, ഡിസിസി പ്രസിഡന്റ് എം.ലിജു, യൂത്ത് കോൺഗ്രസ് അരൂർ നിയമസഭാ മണ്ഡലം പ്രസിഡന്റ് എസ്.രാജേഷ്, മുൻ ജില്ലാ പഞ്ചായത്ത് അംഗവും ഡിസിസി അംഗവുമായ കെ. രാജീവൻ.

എറണാകുളം- കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട എം. അനിൽകുമാർ, സെബാസ്റ്റ്യൻ പോളിന്റെ മകനും ഗവ. പ്ലീഡറുമായ റോൺ ബാസ്റ്റ്യൻ.

കോന്നി- സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, റാന്നി പെരുനാട് ഏരിയാ കമ്മിറ്റി അംഗം എം.എസ്. രാജേന്ദ്രൻ, യുവജന കമ്മിഷൻ അംഗം കെ.യു. ജനീഷ്കുമാർ

വട്ടിയൂർകാവ്- തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത്. മുൻ മന്ത്രിയും കെടിഡിസി ചെയർമാനുമായ എം.വിജയകുമാർ, കരകൗശല കോർപറേഷൻ ചെയർമാൻ കെ. എസ്. സുനിൽകുമാർ.

കപ്പിനും ചുണ്ടിനും ഇടയിൽ 86 വോട്ടുകൾക്കു നഷ്ടപ്പെട്ട മഞ്ചേശ്വരവും മുന്നേറ്റം കാഴ്ചവച്ചിട്ടും കെ മുരളീധരന് മുന്നിൽ കുമ്മനം രാജശേഖരൻ 7622 വോട്ടുകൾക്കു കൈവിട്ട വട്ടിയൂർക്കാവും പിടിച്ചെടുക്കുകയെന്നതാണു ബിജെപിക്കു മുഖ്യ ലക്ഷ്യം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദി സർക്കാർ വലിയ ഭൂരിപക്ഷത്തോടെ തിരികെ എത്തിയതും ബിജെപിക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. എൻഡിഎയിലെ ധാരണ പ്രകാം അരൂർ സീറ്റ് ബിഡിജെഎസിന് എന്നാണ് ബാക്കി സീറ്റുകളിൽ ബിജെപിയും മൽസര രംഗത്തുണ്ടാവും.

മഞ്ചേശ്വരം- ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത്, മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി, രവീശതന്ത്രി കുണ്ടാർ, കെ സുരേന്ദൻ.

അരൂർ- കഴിഞ്ഞ തവണയിലെ സ്ഥാനാർത്ഥി ടി.അനിയപ്പൻ, ചേർത്തലയിൽ മത്സരിച്ച പി. എസ്.രാജീവ്.

എറണാകുളം- ബിജെപി എറണാകുളം മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാൽ, സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണൻ.

കോന്നി- ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് അശോകൻ കുളനട.

വട്ടിയൂർകാവ്- ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്, സംസ്ഥാന നിർവാഹക സമിതിയംഗം വി.വി. രാജേഷ്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍