UPDATES

ട്രെന്‍ഡിങ്ങ്

തമിഴ് പേശി പിണറായി; കമലിന്റെ പാര്‍ട്ടിക്ക് പിന്തുണയുമായി മുഖ്യമന്ത്രിയുടെ വീഡിയോ സന്ദേശം

കേരളത്തിനും തമിഴ്‌നാടിനും ഇടയില്‍ ഒരു പാലമായി കമല്‍ മാറുമെന്നു പിണറായി

നടന്‍ കമല്‍ ഹാസന്‍ രൂപീകരിച്ച രാഷ്ട്രീയപാര്‍ട്ടി ‘മക്കള്‍ നീതി മയ്യ’ത്തിന് ആശംസകള്‍ നേര്‍ന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. കമലിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപന ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും പങ്കെടുക്കാന്‍ സാധിക്കാതിരുന്ന സാഹചര്യത്തില്‍ പ്രത്യേക വീഡിയോ സന്ദേശത്തിലൂടെയാണ് പിണറായിയുടെ ആശംസകള്‍.

തമിഴില്‍ നന്ദി പറഞ്ഞു തുടങ്ങിയ പിണറായി പിന്നീട് ഇംഗ്ലീഷിലാണ് കമലിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ആശംസയും പിന്തുണയും പ്രഖ്യാപിക്കുന്നത്. കമല്‍ഹാസന്‍ വ്യക്തിപരമായി തനിക്കും കേരളത്തിനു മൊത്തത്തിലും പ്രിയങ്കരനാണെന്ന് പറഞ്ഞ പിണറായി കേരളത്തിനും തമിഴ്‌നാടിനും ഇടയിലുള്ള ഒരു പാലമായി കമല്‍ഹാസന്‍ മാറുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു.

മുഖ്യമന്ത്രിയുടെ വീഡിയോ സന്ദേശം കാണാം;

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍