UPDATES

ട്രെന്‍ഡിങ്ങ്

രക്ഷാ പ്രവര്‍ത്തനത്തില്‍ കൈ മെയ് മറന്ന് മന്ത്രിമാര്‍; പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു മുഖ്യമന്ത്രി

ഉന്നത തല യോഗങ്ങള്‍ക്ക് ശേഷം രണ്ടുതവണ മാധ്യങ്ങളെ കണ്ട് വിവരങ്ങള്‍ അറിയിക്കുകയും ചെയ്യുന്നു. പ്രവര്‍ത്തനങ്ങളുടെ ഏകോപനവുമായി മുഖ്യമന്ത്രിയുടെ ഒാഫീസും രാത്രിയിലുള്‍പ്പെടെ സജീവമാണ്.

സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിച്ച് സംസ്ഥാന മന്ത്രിമാര്‍. വിവിധ ജില്ലകള്‍ തിരിച്ചാണ് ചുമതലകള്‍ ഏറ്റെടുത്താണ് മന്ത്രിതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. എറണാകുളം, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍ പാലക്കാട്, വയനാട് തുടങ്ങി ദുരിതം രൂക്ഷമായ ജില്ലകളിലാണ് മന്ത്രിമാര്‍ നേരിട്ട് ഇടപ്പെട്് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തലസ്ഥാനം കേന്ദ്രീകരിച്ചു പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. കേന്ദ്ര സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെട്ട് അടിയന്തിരമായ ഇടപെടലുകളുമായി അദ്ദേഹവും സജീവമാണ്. മഴക്കെടുതികള്‍ രൂക്ഷമായതു മുതല്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്ന അദ്ദേഹം ഉന്നത തല യോഗങ്ങള്‍ക്ക് ശേഷം രണ്ടുതവണ മാധ്യങ്ങളെ കണ്ട് വിവരങ്ങള്‍ അറിയിക്കുകയും ചെയ്യുന്നു. പ്രവര്‍ത്തനങ്ങളുടെ ഏകോപനവുമായി മുഖ്യമന്ത്രിയുടെ ഒാഫീസും രാത്രിയിലുള്‍പ്പെടെ സജീവമാണ്.

തങ്ങളുടെ വകുപ്പിന് കീഴിലുള്ള സന്നാഹങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താനും മന്ത്രിമാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റ ഭാഗമായി ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കുള്ള അവശ്യസാധനങ്ങള്‍ അതത് വില്ലേജ് ഓഫിസര്‍മാര്‍ക്ക് പ്രദേശത്തെ മാവേലി സ്റ്റോറില്‍ നിന്നും ലഭ്യമാക്കാന്‍ സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമനും, പച്ചക്കറികള്‍ക്കായി ഫോര്‍ട്ടി കോര്‍പ്പിനെ സമീപിക്കാമെന്ന് കാര്‍ഷിക മന്ത്രി വി എസ് സുനില്‍ കുമാറും ഇന്ന് അറിയിച്ചിട്ടുണ്ട്.

തൃശുരിലെ ദുരിത ബാധിത മേഖലകളില്‍ മന്ത്രി സുനില്‍ കുമാര്‍ തദ്ദേശ സ്വയം വകുപ്പ് മന്ത്രി എ സി മൊയ്ദീനൊപ്പം ഹെലികോപ്റ്ററില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സാംസ്‌കാരിക, നിയമ മന്ത്രി എ കെ ബാലന്റെ നേതൃത്വത്തിലാണ് പാലക്കാട് ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ അടക്കം മന്ത്രി ഇന്ന് സന്ദര്‍ശിക്കുകയാണ്. സ്ഥിതിഗതികള്‍ വിലയിരുത്തി പാലക്കാട് കളക്ടറേറ്റില്‍ മാധ്യമങ്ങളെ കണ്ട ശേഷമാണ് എ കെ ബാലന്‍ ക്യാപ് സന്ദര്‍ശനത്തിലേക്ക് തിരിഞ്ഞത്.

ദുരിതം രൂക്ഷമായി തുടരുന്ന ഇടുക്കി ജില്ലകളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച വൈദ്യുത മന്ത്രി എംഎം മണിയും രംഗത്തുണ്ട്. മലപ്പുറം ജില്ലകളിലെ ദുരിത കേന്ദ്രങ്ങളില്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീല്‍. വിവിധ പ്രവര്‍ത്തനങ്ങളുമായി ധനമന്ത്രി ടി എം തോമസ് ഐസക്ക് ആലപ്പുഴ ജില്ലയിലും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ്.

ദുരിതം നേരിടുന്നതിനായി തയ്യാറാക്കിയ എല്ലാ ക്യാമ്പുകളിലും കെ.എം.എസ്.സി.എല്‍. മുഖേന മതിയായ മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്താന്‍ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പു സജീവമായി രംഗത്തുണ്ട്. മെഡിക്കല്‍ കോളേജുകളില്‍ അധികം സ്റ്റോക്കുള്ള മരുന്നുകള്‍ കൂടി ക്യാമ്പുകളില്‍ എത്തിക്കാനും, ആരോഗ്യ വകുപ്പിലെ മരുന്നുകളാണ് ക്യാമ്പുകളിലുള്ളത്. മരുന്നുകള്‍ക്ക് ഒരുതരത്തിലും കുറവുണ്ടാകാതിരിക്കാനാണ് അധികമായി ക്യാമ്പുകളില്‍ ശേഖരിച്ച് വയ്ക്കുന്നതെന്നും അരോഗ്യ മന്ത്രി കെകെ ശെലജ പറയുന്നു.

ഇതോടൊപ്പം ഏത് അടിയന്തര സാഹചര്യമുണ്ടായാലും സജ്ജമായിരിക്കാന്‍ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ആശുപത്രികളിലേയും മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ക്ക് പുറമേ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരെകൂടി ദുരിതാശ്വാസ ക്യാമ്പുകളിലേക്കയയ്ക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍