UPDATES

ട്രെന്‍ഡിങ്ങ്

കലാപത്തിന് ആഹ്വാനം ചെയ്ത് ഹിന്ദു ഹെല്‍പ് ലൈന്‍; ഹിന്ദുക്കള്‍ ധര്‍മയുദ്ധത്തിനിറങ്ങണം, അയ്യപ്പനുവേണ്ടി പൊരുതി മരിക്കണം

സുപ്രിം കോടതിയില്‍ അയ്യപ്പഭക്തര്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തുകൊണ്ട് കേരള ഹിന്ദു ഹെല്‍പ് ലൈന്‍

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രിം കോടതി വിധിക്കെതിരേ തെരുവില്‍ പ്രക്ഷോഭത്തിനിറങ്ങാന്‍ ഹിന്ദുക്കളെ ആഹ്വാനം ചെയ്ത് ഹിന്ദു ഹെല്‍പ് ലെന്‍. സുപ്രിം കോടതി വിധി ഹിന്ദുക്കളുടെ വിശ്വാസത്തെയും അഭിമാനത്തേയും സംസ്‌കാരത്തേയും ചോദ്യം ചെയ്യുന്നതാണെന്നും അയ്യപ്പനുവേണ്ടി മരിക്കാന്‍ തയ്യാറായി പോരാട്ടത്തിന് ഇറങ്ങണമെന്നുമാണ് ആഹ്വാനം. അയ്യപ്പനെ ജീവന്‍ കൊടുത്തും രക്ഷിക്കുമെന്നും ഇവര്‍ പറയുന്നു.

ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍/കോടതി സംവിധാനങ്ങളുടെ ഹിന്ദു വിരുദ്ധ നിലപാടുകള്‍ക്കെതിരേയുള്ള പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യാനായി ശബരമില സംരക്ഷണ സമതിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗവും വിളിച്ചിട്ടുണ്ട്.

ഹിന്ദു ധര്‍മയുദ്ധത്തിന് ആഹ്വാനം ചെയ്തുകൊണ്ട് കേരള ഹിന്ദു ഹെല്‍പ് ലൈന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പറയുന്ന കാര്യങ്ങള്‍ ഇവയാണ്;

1. ശബരിമല ഹിന്ദുവിന് മാത്രം അവകാശപ്പെട്ടത് Of the Hindus, By the Hindus, For the Hindus.

2. സുപ്രീം കോടതിയില്‍ അയ്യപ്പഭക്തന്മാര്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു. ഒരു ജനതയുടെ വിശ്വാസം കോടതിയുടെ പരിധിക്ക് പുറത്താണ് എന്ന് പറയാതെ ഈ കേസ് എടുത്തപ്പോള്‍ തന്നെ.

3. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹിന്ദുസ്ത്രീകള്‍ ശബരിമലയില്‍ പോകാനും പതിനെട്ടാം പടി കയറാനും 40 വര്‍ഷം വരെ കാത്തിരിക്കുന്നു. നേര്‍ച്ച നേര്‍ന്ന് ജീവിതത്തിന്റെ സിംഹഭാഗവും കാത്തിരിക്കുന്നു. അവരുടെ വിശ്വാസവും അഭിമാനവും സംരക്ഷിച്ചേ പറ്റൂ.

4. ഇത് ധര്‍മ്മയുദ്ധം. കോടതിയിലോ ബാലറ്റ് പെട്ടിയിലോ ചാനലുകളിലോ അല്ല ഇതിന്റെ സ്ഥാനം. കലിയുഗത്തില്‍ യുദ്ധക്കളത്തിലാണ്. അതായത്, തെരുവില്‍. അവിടെ വച്ചേ ഈ പോരാട്ടത്തില്‍ ജയിക്കാനാവൂ.

5. ഓരോ ഹിന്ദുവിന്റേയും മാനവും വിശ്വാസവും സംസ്‌കാരവുമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. അഭിമാനവും വിശ്വാസവും നശിച്ചാല്‍ പിന്നെ ജീവിച്ചിരുന്നിട്ട് തന്നെ എന്തര്‍ത്ഥം ? അയ്യപ്പനു വേണ്ടി ജീവിക്കാനും വേണ്ടി വന്നാല്‍ പൊന്നുപതിനെട്ടാം പടിക്കു വേണ്ടി മരിക്കാനും നമ്മള്‍ തയ്യാര്‍. ഒരിക്കലെങ്കിലും പതിനെട്ടാം പടിയില്‍ സ്വന്തം പാദം തൊട്ടിട്ടുള്ള ഓരോരുത്തരും സത്യം ചെയ്യുക.

ഹരിഹരസുതനെ ആനന്ദചിത്തനെ അയ്യനയ്യപ്പസ്വാമിയെ ജീവന്‍ കൊടുത്തും രക്ഷിക്കും. ഇത് സത്യം, സത്യം, സത്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍