UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍എസ്എസ് ഫാഷിസ്റ്റല്ലെന്ന് കാരാട്ട് പറഞ്ഞെന്ന് മാധ്യമം; താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് കാരാട്ട്

ഫാഷിസ്റ്റ് പ്രവണതകളും ഫാഷിസ്റ്റ് സ്വഭാവമുള്ള ആക്രമണങ്ങളും ഇന്ത്യയില്‍ നടക്കുന്നുണ്ടെങ്കിലും ഇതുകൊണ്ട് രാജ്യത്ത് ഫാഷിസം വന്നു എന്ന് പറയാനാവില്ലെന്നും ഭരണവര്‍ഗത്തിന് മുന്നില്‍ മറ്റ് വഴികളൊന്നും ഇല്ലാതാകുമ്പോള്‍ മാത്രമേ ഇത് സംഭവിക്കൂ”- പ്രകാശ് കാരാട്ട് പറയുന്നു.

ആര്‍എസ്എസ് ഫാഷിസ്റ്റ് സംഘടനയല്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് പറഞ്ഞതായി മാധ്യമം വീക്ക്‌ലിയിലെ അഭിമുഖത്തില്‍ കാണുന്നു (പ്രകാശ് കാരാട്ടുമായി കെഎസ് ശ്രീജിത്ത്‌ നടത്തിയ അഭിമുഖം – മാധ്യമം വീക്ക്ലി – 2018 മാര്‍ച്ച് 5). എന്നാന്‍ താന്‍ ഇങ്ങനെയല്ല പറഞ്ഞതെന്നും പറയാത്ത കാര്യമാണ് എഴുതിവച്ചിരിക്കുന്നത് എന്നുമായിരുന്നു പ്രകാശ് കാരാട്ടിന്റെ ഇതിനോടുള്ള പ്രതികരണം. മാധ്യമപ്രവര്‍ത്തകനും ദ ഹിന്ദു ഫോറിന്‍ അഫയര്‍സ് എഡിറ്ററുമായ സ്റ്റാന്‍ലി ജോണിയാണ് പ്രകാശ് കാരാട്ട് പറഞ്ഞത് മാധ്യമം വളച്ചൊടിച്ചതായി ചൂണ്ടിക്കാട്ടുന്നത്.

ആര്‍എസ്എസിനെ സംബന്ധിച്ച സിപിഎമ്മിന്റെ നിലപാടിന് വിരുദ്ധമായാണ് മാധ്യമം ഇന്റര്‍വ്യൂവില്‍ പ്രകാശ് കാരാട്ട് സംസാരിക്കുന്നതായി കാണുന്നത്. തന്റെ ഫേസ് ബുക്ക് പോസ്റ്റിനെക്കുറിച്ച് അറിഞ്ഞ പ്രകാശ് കാരാട്ട്, ഇതിന് ഇ മെയിലില്‍ അയച്ച മറുപടി സ്റ്റാന്‍ലി, ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മാധ്യമം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്റ്റാന്‍ലി ജോണി പറയുന്നു. “ആര്‍എസ്എസ് ഫാഷിസ്റ്റ് സംഘടന തന്നെയാണ്. എന്നാല്‍ ഫാഷിസ്റ്റ് പ്രവണതകളും ഫാഷിസ്റ്റ് സ്വഭാവമുള്ള ആക്രമണങ്ങളും ഇന്ത്യയില്‍ നടക്കുന്നുണ്ടെങ്കിലും ഇതുകൊണ്ട് രാജ്യത്ത് ഫാഷിസം വന്നു എന്ന് പറയാനാവില്ലെന്നും ഭരണവര്‍ഗത്തിന് മുന്നില്‍ മറ്റ് വഴികളൊന്നും ഇല്ലാതാകുമ്പോള്‍ മാത്രമേ ഇത് സംഭവിക്കൂ”- പ്രകാശ് കാരാട്ട് പറയുന്നു. മാധ്യമത്തോട് താന്‍ ഇക്കാര്യത്തില്‍ വിശദീകരണം ചോദിക്കുമെന്നും സ്റ്റാന്‍ലി ജോണിക്കയച്ച ഇ മെയിലില്‍ കാരാട്ട് പറയുന്നുണ്ട്. അതേസമയം ഒരു തര്‍ക്കത്തിനോ വിവാദമുണ്ടാക്കാനോ താല്‍പര്യമില്ലെന്നും പ്രകാശ് കാരാട്ടിന്‍റെ വിശദീകരണം തങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും മാധ്യമം പീരിയോഡിക്കിള്‍സ് എഡിറ്റര്‍ വി മുസഫര്‍ അഹമ്മദ് അഴിമുഖത്തോട് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍