UPDATES

ട്രെന്‍ഡിങ്ങ്

മെട്രോയില്‍ മയങ്ങി കിടക്കുന്നവരേ, കേരളം പനിച്ചു പൊള്ളുകയാണ്

തലസ്ഥാന നഗരിയിലെ അവസ്ഥ ഇതാണെങ്കില്‍ കേരളത്തിലെ മറ്റു പ്രദേശങ്ങളിലെ അവസ്ഥ ഇതിലും മോശമാണ്

കൊച്ചി മെട്രോയുടെ ‘മോഡി’യില്‍ മയങ്ങി കിടക്കുന്ന സര്‍ക്കാരും ജനപ്രതിനിധികളും കേരളത്തിലെ നിലവിലെ അവസ്ഥയെ കുറിച്ച് അറിയുന്നുണ്ടോ? പനിയില്‍ വിറച്ചു നില്‍ക്കുന്ന സംസ്ഥാനത്തിന്റെ അവസ്ഥ സര്‍ക്കാരും ആരോഗ്യ വകുപ്പും വിചാരിക്കുന്നതിലും ഭീകരമാണെന്നാണ് മാധ്യമപ്രവര്‍ത്തകന്‍ വിപിന്‍ പാണപ്പുഴ തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കിലൂടെ പറഞ്ഞിരിക്കുന്നത്. തലസ്ഥാന നഗരിയിലെ അവസ്ഥ ഇതാണെങ്കില്‍ കേരളത്തിലെ മറ്റു പ്രദേശങ്ങളിലെ അവസ്ഥ ഇതിലും മോശമാണെന്നാണ് സ്ഥിതിഗതികള്‍ സൂചിപ്പിക്കുന്നത്.

വിപിന്‍ പാണപുഴയുടെ പോസ്റ്റ്

‘മെട്രോ തള്ളുകള്‍ കഴിഞ്ഞോ.. എങ്കില്‍ ഇത്തിരി ഗ്രൌണ്ട് റിയാലിറ്റി… സഹമുറിയനും സഹപ്രവര്‍ത്തകനുമായ വിഷ്ണുവിന് അതീവ കലശലായ പനി ബാധിച്ചു, ആദ്യം ജനറല്‍ ഹോസ്പിറ്റലില്‍ പോയി മരുന്നും വാങ്ങി വീട്ടിലെത്തി, എന്നാല്‍ പിന്നെ കിടുക്കാച്ചി പനി വീണ്ടും, ശസ്തമംഗലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി, പത്ത് അഞ്ഞൂറ് രൂപയുടെ ഡ്രിപ്പും, ഇഞ്ചക്ഷനും വച്ച് പനി തണുത്തു.. നാളെ രക്തം ടെസ്റ്റ് ചെയ്‌തോ എന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു.. അത് കുറിപ്പടിയില്‍ റഫറലിനോടൊപ്പം എഴുതിയിട്ടുണ്ടാകും എന്നാണ് പ്രതീക്ഷിച്ചത്… രാത്രിയില്‍ സമീപ പ്രദേശങ്ങളില്‍ ഒന്നും ലാബുകള്‍ ഇല്ലാത്തതിനാല്‍.. രക്ത പരിശോധന രാവിലത്തേക്ക് മാറ്റിവച്ചു..

രാവിലെ ലാബില്‍ എത്തിയപ്പോഴാണ്.. രക്തം ടെസ്റ്റ് ചെയ്‌തോ എന്ന് പറഞ്ഞ ഡോക്ടര്‍ അത് കുറിപ്പടിയില്‍ എഴുതിയിട്ടില്ല.. മനസാല്‍ രണ്ട് ചീത്തയും വിളിച്ച്..ഇടപ്പഴഞ്ഞിയിലെ എസ്.കെ ഹോസ്പിറ്റലില്‍ എത്തി..

കാഷ്യലിറ്റിയിലെ ഡോക്ടറടെ കണ്ട് രക്തപരിശോധന കുറിപ്പടി വാങ്ങി, രക്തം പരിശോധിക്കാന്‍ കൊടുത്തു.. കാഷ്യലിറ്റി ഡോക്ടറുടെ നിര്‍ദേശ പ്രകാരം ജനറല്‍ മെഡി. ഡോക്ടററെ കാണുവാന്‍ ഒപി ടിക്കറ്റ് എടുത്തു..11 മണിക്ക് പ്രതീക്ഷിച്ച ഡോക്ടര്‍ എത്തിയത് 12.30ന്.. വിഷ്ണു തളര്‍ന്ന് അവശനായിരുന്നു.. അവശത കണ്ട് രണ്ട് തവണ നേഴ്‌സിനെ സമീപിച്ചതിനാല്‍ അവര്‍ക്ക് ദയ തോന്നി 10 നമ്പര്‍ ടോക്കണ്‍ ആദ്യം വിളിച്ചു.. തല പൊന്തിക്കാന്‍ ആകാത്തവനെ അകത്ത് കയറ്റി കിടത്തി..ഡോക്ടര്‍വന്ന് നോക്കി അഡ്മിറ്റ് എന്ന് എഴുതി പേപ്പര്‍ ഒക്കെ പൂരിപ്പിച്ചു. വീല്‍ചെയര്‍ വന്ന് ഇപ്പോള്‍ കൊണ്ടുപോകും എന്ന് പറഞ്ഞ് ഞങ്ങള്‍ പുറത്തിറങ്ങി നിന്നു..വീണ്ടും അരമണിക്കൂര്‍ വീല്‍ചെയര്‍ വന്നില്ല..അതിനിടയില്‍ 3 തവണ ഞാന്‍ കയറി നേഴ്‌സിനോട് കാര്യം തിരക്കി ഒടുവില്‍ ഏതോ വഴിക്ക് പോകുന്ന വീല്‍ ചെയര്‍ ചേച്ചിയെ വിളിച്ച് കൊണ്ടുവന്നപ്പോള്‍ ഡോക്ടര്‍ അകത്തേക്ക് വിളിപ്പിച്ചു..ക്ഷമിക്കണം.. ഇവിടെ ഒരു ബെഡ്ഡും ഒഴിവില്ല.. കാഷ്യലിറ്റിയില്‍ പോലും ബെഡ് ഒഴിവില്ല നിങ്ങള്‍ക്ക് വേറെ എവിടെയെങ്കിലും പോകാം…
അകെ അന്തം കുന്തമായി നിന്നുപോയി ഞാന്‍, അവനാണെങ്കില്‍ പനി 110..ഈ അവസരത്തില്‍ സഹപ്രവര്‍ത്തകരെ ബന്ധപ്പെട്ടു..അവര്‍ എത്തി കമ്പനി ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ള കിംസിലേക്ക് പോകാം എന്നായി, അങ്ങനെ ടാക്‌സിയും വിളിച്ച് എത്തുമ്പോള്‍.. പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പനിപിടിച്ചവരുടെ പട, കിംസില്‍ പനിക്കേസ് എടുക്കുന്നത് ഷഡ്ഡൌണ്‍ ചെയ്തിരിക്കുന്നു.. അതായത് എമര്‍ജന്‍സിക്ക് മുന്നില്‍ വരുന്ന വണ്ടിയിലെ രോഗികളെ ഒരു ജൂനിയര്‍ ഡോക്ടരും, ഒന്ന് രണ്ട് നേഴ്‌സിംഗ് സ്റ്റാഫും നടന്ന് നോക്കുന്നു.. എന്നിട്ട് ഉപദേശങ്ങളും.. അല്ലാതെ ട്രീറ്റ്‌മെന്റ് ഒന്നും ഇല്ല,പ്ലീസ് തിരിച്ചുപോകൂ ഇവിടെ സ്ഥലമില്ലെന്നാണ് പറയുന്നതാണ് ഈ ഉപദേശം…

അവിടെ പോസ്റ്റായി ഒരു ഒന്നര മണിക്കൂര്‍ സ്വദീനങ്ങള്‍ ഒന്നും അവിടെ ചിലവാകില്ലെന്ന് അറിയുന്നതോടെ കോസ്‌മോ ആശുപത്രിയില്‍ എത്തി..സ്ഥിതി വ്യത്യസ്തമല്ല.. അഡ്മിറ്റ് ചെയ്യാന്‍ സ്ഥലമില്ല..പക്ഷെ കഷ്യാലിറ്റിയില്‍ ബെഡ് കിട്ടി..ഡോക്ടര്‍ നോക്കി.. രാത്രിയിലെ പോലെ പനി സംഹാരികള്‍ പ്രയോഗിച്ചു..ഗുളിക തന്നു..വെള്ളം കുടിക്കാന്‍ ഉപദേശം കിട്ടി,.. വീണ്ടും വീട്ടിലേക്ക്..നാളെ ഡെങ്കു റിസല്‍ട്ട് കിട്ടും..

പറഞ്ഞ് വരുന്നത് അതല്ല.. ഞങ്ങള്‍ ഇന്ന് സമീപിച്ച മൂന്ന് ആശുപത്രികളും കുറഞ്ഞത് മിഡില്‍ ക്ലാസ് ഓര്‍ അപ്പര്‍ ക്‌ളാസ് ആശുപത്രികളാണ്.. കഴുത്തില്‍ കത്തിവന്നാലും തടുക്കാന്‍ സാധ്യമാകുന്നവര്‍ പോകുന്നയിടം..പക്ഷെ അവിടെ പോലും ഒരു അവശനായ രോഗിയെ അക്കമഡേറ്റ് ചെയ്യാന്‍ പറ്റാത്ത രീതിയിലാണ് ഈ പനിക്കാലം.. സര്‍ക്കാരും ആരോഗ്യ വകുപ്പും വിചാരിക്കുന്നതിലും ഭീകരമാണ് അവസ്ഥ എന്ന് ഇന്നത്തെ അലച്ചിലില്‍ നിന്നും വ്യക്തമായി.. തിരുവനന്തപുരം മെഡി. കോളേജിലും അവസ്ഥ വ്യത്യസ്തമല്ല അവിടെ ബന്ധപ്പെട്ടപ്പോള്‍ അറിയുന്നത്…

മള്‍ട്ടിസ്‌പെഷ്യലിറ്റി സ്വകാര്യ ആശുപത്രിയിലേക്ക് അഡ്മിഷന്‍ പോലും കിട്ടാത്ത സ്ഥിതിക്ക് സാധാരണക്കാരന്റെ അവസ്ഥ.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍