UPDATES

ട്രെന്‍ഡിങ്ങ്

ലോട്ടറി അടിച്ചിട്ടും സമ്മാനം കൈപ്പറ്റിയിട്ടില്ല; സര്‍ക്കാരിന് കിട്ടിയത് 221 കോടി

സംസ്ഥാന സര്‍ക്കാര്‍ വെളിപ്പെടുത്താന്‍ മടിക്കുന്ന ഈ കണക്കുകള്‍ വിവരാവകാശ നിയമപ്രകാരമാണ് പുറത്തു വന്നത്‌

കേരള ലോട്ടറി സംസ്ഥാന ഖജനാവിന് തന്നെ ഭാഗ്യദേവതയാകുന്നു. സമ്മാനം അടിച്ചിട്ടും അത് അവകാശപ്പെടാത്ത ഇനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍ക്കാരിന് 220.99 കോടി രൂപ ലഭിച്ചെന്നാണ് കണക്കുകള്‍ പറയുന്നത്. പ്രതിവര്‍ഷം ഈ തുകയില്‍ വര്‍ധനവുണ്ടാകുന്നെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ടിക്കറ്റ് നഷ്ടപ്പെട്ടവര്‍, സമ്മാനം കിട്ടിയ വിവരം അറിയാത്തവര്‍ തുടങ്ങിയവരുടെ ‘ഭാഗ്യ’മാണ് ഖജനാവിലേക്ക് എത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ വെളിപ്പെടുത്താന്‍ മടിക്കുന്ന ഈ കണക്കുകള്‍ മാതൃഭൂമി ദിനപ്പത്രത്തിന്റെ ലേഖകന്‍ എബി പി ജോയി വിവരാവകാശ നിയമ പ്രകാരം നേടിയതാണ്. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ 73.43 കോടി രൂപയായിരുന്നതാണ് 2018-19 ആയപ്പോഴേക്കും 220.99 കോടിയായത്. ഈ സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള കണക്കുകള്‍ ലഭ്യമായിട്ടില്ല.

ഓരോ വര്‍ഷവും ലോട്ടറിയില്‍ നിന്നും ലഭിക്കുന്ന അറ്റാദായത്തിലും വര്‍ധനവുണ്ട്. 2017-18 വര്‍ഷത്തില്‍ 1695.5 കോടിയായിരുന്നു. സമ്മാനം ഏജന്റുമാരുടെ കമ്മിഷന്‍ എന്നിവ നല്‍കി കഴിഞ്ഞുള്ള തുകയാണ് ഇത്. സംസ്ഥാന ലോട്ടറി ആരംഭിച്ച 1967-68ലെ അറ്റാദായം 14 ലക്ഷം രൂപ മാത്രമായിരുന്നു. 2014-15 മുതലാണ് ഭാഗ്യക്കുറി സര്‍ക്കാരിനും ഭാഗ്യദേവതയാകാന്‍ തുടങ്ങിയത്. ഈ വര്‍ഷം മുതല്‍ അറ്റാദായം കുതിച്ചുകയറുകയായിരുന്നു. ഈവര്‍ഷം മുതലാണ് ടിക്കറ്റിന്റെ വില കൂട്ടിയതും അച്ചടിയ്ക്കുന്നവയുടെ എണ്ണം കൂട്ടിയതും.

2017-18 സാമ്പത്തിക വര്‍ഷത്തില്‍ അവകാശികളില്ലാത്തതിനാല്‍ 151.3 കോടി രൂപ സര്‍ക്കാരിന് സമ്മാനമായി ലഭിച്ചു. 1695.5 കോടിയുടെ അറ്റാദായത്തിന് പുറമെയാണ് ഇത്. 2016-17 കാലഘട്ടത്തില്‍ 105.55 കോടി സമ്മാന ഇനത്തിലും 1691.5 കോടി അറ്റാദായ ഇനത്തിലും സര്‍ക്കാരിന് ലഭിച്ചു. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ സമ്മാന ഇനത്തില്‍ 94.17 കോടി രൂപയും അറ്റാദായത്തില്‍ 1461.16 കോടി രൂപയും ലഭിച്ചു. 2014-15 വര്‍ഷത്തില്‍ 85.68 കോടി സമ്മാന ഇനത്തിലും 1168.26 കോടി അറ്റാദായ ഇനത്തിലും ലഭിച്ചു. 2013-14 വര്‍ഷത്തില്‍ ഇത് യഥാക്രമം 73.43 കോടിയും 788.42 കോടിയും ആയിരുന്നു.

also read:അതിജീവിക്കുന്ന കേരളം; കവളപ്പാറയില്‍ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ നിസ്‌കാര ഹാള്‍ വിട്ടു നല്‍കി പോത്തുകല്ല് മഹല്ല് കമ്മിറ്റി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍