UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗാന്ധിജിയെ പോലെയല്ല എകെജി: വിഎസിന് ബല്‍റാമിന്റെ മറുപടി

സിപിഎമ്മിന്റെ സൈബര്‍ സഖാക്കള്‍ എഴുതുന്ന ശൈലിയില്‍ തന്നെയാണ് മുതിര്‍ന്ന നേതാവായ വിഎസും എഴുതുന്നത് എന്നത് ആ പാര്‍ട്ടിയുടെ പൊതു അഭിപ്രായത്തെ സൂചിപ്പിക്കുന്നതാണ് എന്നും വിടി ബല്‍റാം അഭിപ്രായപ്പെടുന്നു.

എകെജിയെ ബാലപീഡകന്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചതിന്റെ പേരില്‍ തന്നെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയ വിഎസ് അച്യുതാനന്ദനെതിരെ വിടി ബല്‍റാം. മഹാത്മ ഗാന്ധിയുടെ ബാലവിവാഹത്തേയും ബല്‍റാം വളച്ചൊടിക്കുമോ എന്നായിരുന്നു വിഎസിന്റെ ചോദ്യം. എന്നാല്‍ ഇത് ഗാന്ധിജിയെ അപമാനിക്കുന്നതിന് തുല്യമാണ് എന്നാണ് ബല്‍റാമിന്റെ അഭിപ്രായം. സിപിഎമ്മിന്റെ സൈബര്‍ സഖാക്കള്‍ എഴുതുന്ന ശൈലിയില്‍ തന്നെയാണ് മുതിര്‍ന്ന നേതാവായ വിഎസും എഴുതുന്നത് എന്നത് ആ പാര്‍ട്ടിയുടെ പൊതു അഭിപ്രായത്തെ സൂചിപ്പിക്കുന്നതാണ് എന്നും വിടി ബല്‍റാം അഭിപ്രായപ്പെടുന്നു. രാഷ്ട്രീയ എതിരാളികളുടെ വ്യക്തിജീവിതങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളുമൊക്കെ താങ്കളുടെ ഒരു വീക്ക്‌നെസാണെന്ന് കേരളീയ സമൂഹത്തിന്‌ എത്രയോ കാലമായി നേരിട്ടറിയാമെന്നും കേരള മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടിക്കും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ക്കും എതിരെ നിയമസഭയില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയ ആളാണ്‌ താങ്കള്‍ എന്നും താങ്കളില്‍ നിന്നോ താങ്കളുടെ പാര്‍ട്ടിയില്‍ നിന്നോ ഒന്നും തനിക്ക് പഠിക്കാനില്ല എന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വിടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍