UPDATES

ട്രെന്‍ഡിങ്ങ്

താഴ്ന്ന ജാതിക്കാരനെ പ്രണയിച്ചതിന് മര്‍ദ്ദിച്ചും ശരീരം പൊള്ളിച്ചും കൊടിയ പീഡനങ്ങള്‍; കണ്ണീരോടെ നീനു കോടതിയില്‍

ദുരഭിമാനത്തിന്റെ പേരില്‍ തന്നെയാണ് കെവിനെ കൊലപ്പെടുത്തിയതെന്നും നീനു കോടതിയില്‍ പറഞ്ഞു

താഴ്ന്ന ജാതിക്കാരനെ പ്രണയിച്ചെന്ന പേരില്‍ തനിക്ക് മാതാപിതാക്കളില്‍ നിന്നും ഏല്‍ക്കേണ്ടി വന്നത് കൊടിയ പീഡനങ്ങളെന്നു കോടതിയോട് പറഞ്ഞു നീനു. കെവിന്‍ ജോസഫ് ദുരഭിമാന കൊലയുടെ വിചാരണ വേളയിലാണ് പൊട്ടിക്കരഞ്ഞുകൊണ്ട് കോടതിയോട് താന്‍ അനുഭവിച്ച ദുരിതങ്ങള്‍ നീനു വെളിപ്പെടുത്തിയത്. മാതാപിതാക്കള്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയും ശരീരം പൊള്ളിക്കുകയും ചെയ്തിട്ടുണ്ടെന്നും നീനു കോടതിയെ അറിയിച്ചു. മര്‍ദ്ദനമേറ്റതിന്റെയും പൊള്ളലിന്റെയും പാടുകള്‍ കോടിതിയെ കാണിച്ചുകൊടുത്തുകൊണ്ടാണ് മാതാപിതാക്കളുടെ ക്രൂരതകള്‍ കെവിന്റെ ഭാര്യയായ നീനു പറഞ്ഞത്. ഗാന്ധി നഗര്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് തന്നെ പിതാവായ ചാക്കോ ബലമായി പിടിച്ചുകൊണ്ടു പോകാന്‍ ശ്രമിച്ചിരുന്നതായും നീനു മൊഴി നല്‍കി.

പൊലീസിന്റെ ഭാഗത്തു നിന്നും കെവിനും തനിക്കും ദുരനുഭവങ്ങള്‍ ഉണ്ടായതായും പെണ്‍കുട്ടി പറഞ്ഞു. ഗാന്ധിനഗര്‍ എസ് ഐ ആയിരുന്ന ഷിബു കെവിനെ കഴുത്തിനു പിടിച്ചു തള്ളിയതായും തന്നോട് പിതാവിനോടൊപ്പം പോകാനും പറഞ്ഞു. കെവിനെ കാണാനില്ലെന്നു സ്റ്റേഷനില്‍ എത്തി പരാതിപ്പെട്ടപ്പോള്‍ തീരുമാനത്തില്‍ എന്തെങ്കിലും മാറ്റമുണ്ടോയെന്നാണ് എസ് ഐ ചോദിച്ചത്. ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ബിജുവുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ഷാനുവിന്റെ ശബ്ദം നീനു കോടതിയില്‍ തിരിച്ചറിയുകയും ചെയ്തു.

ദുരഭിമാനത്തിന്റെ പേരില്‍ തന്നെയാണ് കെവിനെ കൊലപ്പെടുത്തിയതെന്നും കെവിന്റെ മരണത്തിനു പിന്നില്‍ തന്റെ പിതാവ് ചാക്കോയും സഹോദരന്‍ ഷാനുവും തന്നെയാണെന്നും നീനു കോടതിയെ അറിയിച്ചു. ഒരു താഴ്ന്ന ജാതിക്കാരനൊപ്പം ജീവിക്കാന്‍ തന്നെ അനുവദിക്കില്ലെന്നു പിതാവ് ഭീഷണി മുഴക്കിയിരുന്ന വിവരവും നീനു കോടതിയെ ബോധിപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍