UPDATES

ട്രെന്‍ഡിങ്ങ്

മാണി സാറിന് ചുവപ്പ് പരവതാനിയോ? കാനത്തോട് കണ്ടം വഴി ഓടാന്‍ സിപിഎം പറയുമോ?

സ്ഥിരം കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന സഖ്യകക്ഷിയായ സിപിഐയെ ഒതുക്കാന്‍ പറ്റിയ വടിയായാണ് സിപിഎം മാണി കോണ്‍ഗ്രസിനെ കാണുന്നത്

മുന്‍ മന്ത്രി കെ.എം മാണി പ്രതിയായ ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഇടതു മുന്നണിയില്‍ പുതിയ പൊട്ടിത്തെറികള്‍ രൂപപ്പെടുത്തുന്നു. സിപിഎം നിലപാട് തെറ്റാണ് എന്ന് ചൂണ്ടിക്കാട്ടി മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷി സിപിഐ രംഗത്തെത്തിക്കഴിഞ്ഞു. ബാര്‍ കോഴയടക്കമുള്ള കേസുകള്‍ സമയബന്ധിതമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സിപിഐ സംസ്ഥാന നിര്‍വാഹക സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. തത്ക്കാലത്തേക്ക് കോടതിയുടെ അന്തിമ നിലപാട് അറിയുന്നതുവരെ പരസ്യപ്രതികരണം വേണ്ടെന്നാണ് പാര്‍ട്ടി നിലപാട് എങ്കിലും സാമൂഹ്യ മാധ്യമങ്ങളിലടക്കം സിപിഐ പ്രവര്‍ത്തകര്‍ സിപിഎമ്മിനെ വിമര്‍ശിച്ച് രംഗത്തെത്തിക്കഴിഞ്ഞു.

മാണി കുറ്റവിമുക്തനായി തിരികെയെത്തുമെന്നും സിപിഎം മാണിയെ പഴയ വൈരമെല്ലാം മറന്ന് എല്‍ഡിഎഫിലേക്ക് ആനയിക്കുമെന്നും തങ്ങളുടെ ‘കൊച്ചേട്ടന്‍’ സ്ഥാനം നഷ്ടമാകുമെന്നും സിപിഐ ഭയപ്പെടുന്നുവെന്നും വേണം സിപിഐയുടെ ഈ നീക്കങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍.

സ്ഥിരം കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന സഖ്യകക്ഷിയായ സിപിഐയെ ഒതുക്കാന്‍ പറ്റിയ വടിയായാണ് സിപിഎം മാണി കോണ്‍ഗ്രസിനെ കാണുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ കെ.എം മാണിയെ മുന്നണിയിലെടുക്കുന്നതില്‍ വിരോധമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചും കഴിഞ്ഞു.

സിപിഎമ്മിന്റെ നടന്നുകൊണ്ടിരിക്കുന്ന എല്ലാ ജില്ല സമ്മേളനങ്ങളിലും സിപിഐയുടെ ‘അവസരവാദ’ രാഷ്ട്രീയ’ത്തെക്കുറിച്ച് ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്. സിപിഐ തോളിലിരുന്നു ചെവി തിന്നുകയാണെന്നും മുന്നണിയില്‍ നിന്ന് പുറത്താക്കണമെന്നും പത്തനംതിട്ട, കോട്ടയം, ഇടുക്കി സമ്മേളനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ സിപിഐയെ വിജയിപ്പിക്കണമോയെന്ന് ആലോചിക്കേണ്ടതുണ്ടെന്ന് പോലും പത്തനംതിട്ട ജില്ലാ സമ്മേളനം പറഞ്ഞു.

പിണറായി ശരിക്കും ചാക്കോ മാഷാണ്; കാനം ആടു തോമയും; ഇടതു സര്‍ക്കാരിന്റെ സ്പന്ദനം മാത്തമറ്റിക്സും

സിപിഐയെ പുറത്താക്കി പകരം കേരള കോണ്‍ഗ്രസ് മാണിയെ കൂടെക്കൂട്ടണം എന്ന് കോട്ടയം, ഇടുക്കി ജില്ലാ സമ്മേളനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ജന്മനാട്ടില്‍ പോലും ആ പാര്‍ട്ടിക്ക് ശക്തിയില്ലെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മാണിയുമായി സഹകരിച്ചതുപോലെ വരുന്ന തെരഞ്ഞെടുപ്പുകളില്‍ സഹകരിക്കണമെന്നുമാണ് കോട്ടയം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടത്. എന്നാല്‍ സിപിഐയ്ക്ക് കാര്യങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകുമെന്നും പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണത്തില്‍ അപകടം മണത്ത സിപിഐ തുടക്കം മുതല്‍ തന്നെ പ്രതിരോധ പരിപാടികള്‍ ആലോചിച്ചു കഴിഞ്ഞു. അതുകൊണ്ടാണ് സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് സമാന്തരമായി നടന്നുവരുന്ന സിപിഐ ജില്ലാ സമ്മേളനങ്ങളില്‍ സിപിഎമ്മിനെതിരെ കടുത്ത ആരോപണങ്ങള്‍ പാര്‍ട്ടി ഉന്നയിക്കാത്തത്. സിപിഎമ്മിനെ വിമര്‍ശിച്ചു കൊണ്ടാരംഭിച്ച സിപിഐ ലോക്കല്‍,മണ്ഡലം സമ്മേളനങ്ങള്‍, ജില്ലാ സമ്മേളനത്തില്‍ എത്തിയപ്പോള്‍ വിമര്‍ശനം മൃദുവാക്കി.

വീരന്‍ വരുന്നു എന്നു കേള്‍ക്കുന്നു, കാനം സൂക്ഷിച്ചോളൂ കേട്ടോ…

എന്തിനും ഏതിനും സിപിഎമ്മിനെ കുറ്റപ്പെടുത്തുന്ന നിലപാട് അവസാനം സിപിഐയ്ക്ക് തന്നെ പാരയാകുന്ന ലക്ഷണമാണ് കാണുന്നത്. മാണിയെ കൂടെക്കൂട്ടാന്‍ സിപിഎം തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നെ സിപിഐയ്ക്ക് ഇടതു മുന്നണിയില്‍ തുടരുക എന്നത് മാനക്കേടാകും. അതുകൊണ്ടുതന്നെ മുന്നണി വിട്ട് പുറത്തു വരണമെന്നും ഇടത് ആശയമുള്ള മറ്റ് സംഘടനകളെ കൂട്ടുപിടിച്ച് മറ്റൊരു മുന്നണി ഉണ്ടാക്കണമെന്നും അല്ലെങ്കില്‍ കോണ്‍ഗ്രസിനൊപ്പം പോകണമെന്നും അണികള്‍ക്കിടയില്‍ ശക്തമായ അഭിപ്രായമുണ്ട്.

എകെജിയെ അധിക്ഷേപിച്ച ബല്‍റാമിനോടുള്ള കാനത്തിന്റെ നിശബ്ദതയ്ക്ക് കാരണമെന്തായിരിക്കും? കെ ആര്‍ മീര

എന്തിനും ഏതിനും പൊല്ലാപ്പുണ്ടാക്കുന്ന സിപിഐയെക്കാള്‍ വിശ്വാസ്യത മാണിക്കുണ്ടാകുമെന്നാണ് സിപിഎം വിലയിരുത്തല്‍. ഇടതു മുന്നണിയില്‍ കാലുറപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്ടര്‍ യാത്രയെ പിന്താങ്ങി മാണി രംഗത്ത് വരികയും ചെയ്തത് സിപിഎമ്മിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. തോമസ് ചാണ്ടി നടത്തിയത് മനഃപൂര്‍വമായ കയ്യേറ്റമല്ലെന്ന കോടതി നിരീക്ഷണം കൂടി വന്നതിന് പിന്നാലെ സിപിഎം സിപിഐയ്‌ക്കെതിരെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.

സിപിഎം-സിപിഐ പോര്; പുന്നപ്ര-വയലാര്‍ വാര്‍ഷികാഘോഷം ഇക്കുറി വെവ്വേറെ

തോമസ് ചാണ്ടിയെ രാജി വയ്പ്പിച്ചതില്‍ മുഖ്യ പങ്കു വഹിച്ച സിപിഐ, അവിടെയും അവസരവാദ രാഷ്ട്രീയം കളിക്കുകയാണ് എന്ന് സിപിഎം ആരോപിച്ചിരുന്നു. മാണിയുടെ കേസ് പിന്‍വലിക്കുകയും പിന്നാലെ തോമസ് ചാണ്ടിക്കനുകൂലമായി വിധി വരികയും കൂടി ചെയ്താല്‍ സിപിഎം സിപിഐയ്ക്ക് നേരെ സടകുടഞ്ഞ് എഴുന്നേല്‍ക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. 1976ല്‍ രൂപീകരിച്ച ഇടതു മുന്നണി കരിങ്കോഴയ്ക്കല്‍ മാണി കാരണം തകര്‍ന്നു തരിപ്പണായി പോകുമോ എന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

കോട്ടയത്തെത്ര മാണിമാരുണ്ട്? അച്ഛന്‍ മാണിയും മകന്‍ മാണിയും അല്ലാതെ?

ഒരു വെടിക്ക് കാനത്തിന് എത്രയാ പക്ഷികള്‍!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍