UPDATES

ട്രെന്‍ഡിങ്ങ്

ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസ്; രണ്ടു പേര്‍ അറസ്റ്റില്‍

നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് വെടിവയ്പ്പ് നടന്നത്

നടി ലീന മരിയ പൊളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാര്‍ലറില്‍ വെടിയ്പ്പ് നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. എറണാകുളം സ്വദേശികളായ ബിലാല്‍, വിപിന്‍ എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അധോലോക നായകന്‍ രവി പൂജാരി്ക്കു വേണ്ടിയായിരുന്നു പ്രതികള്‍ പ്രവര്‍ത്തിച്ചത്.

പിടിയിലായ ബിലാലും വിപിനും പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചുള്ള ഒരു ഗൂണ്ടാസംഘവുമായി ബന്ധമുള്ളവരാണ്. കാസറഗോഡുള്ള മറ്റൊരു സംഘം വഴിയാണ് രവി പൂജാരെയുടെ ആളുകള്‍ ഇവരെ ബന്ധപ്പെടുന്നത്. രണ്ടു പേരെ പിടികൂടാനായതിലൂടെ വെടിവയ്പ്പ് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിട്ടുണ്ടെന്നും കൂടുതല്‍ അറസറ്റുകള്‍ ഇതുമായി ബന്ധപ്പെട്ട് ഇനിയും ഉണ്ടാകുമെന്നും അന്വേഷണ സംഘം പറയുന്നുണ്ട്. രവി പൂജാരിയും കേസില്‍ പ്രതിയാണ്.

2018 ഡിസംബര്‍ 15 ന് ആയിരുന്നു ബൈക്കിലെത്തിയ രണ്ടംഗ സംഘം എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് ബ്യൂട്ടിപാര്‍ലറില്‍ വെടിയുതിര്‍ത്തത്. പിന്നീടിവര്‍ രക്ഷപ്പെടുകയും ചെയ്തു. പൊലീസ കേസ് എടുത്ത് അന്വേഷണമാരംഭിച്ചതിനു പിന്നാലെയാണ് രവി പൂജാരെയുടെ സാന്നിധ്യം ഇതില്‍ മനസിലാകുന്നത്. നടി ലീന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വെടിവയ്പപ്പിന് ഒരു മാസം മുമ്പ് തന്നെ ഫോണില്‍ വിളിച്ച് 25 ലക്ഷം രൂപ രവി പൂജാരി ആവശ്യപ്പെട്ടിരുന്നുവെന്നു ലീന പൊലീസിനോടു പറഞ്ഞു. പണം നല്‍കാന്‍ തയ്യാറാകാതിരുന്നതാണ് വെടിയുതിര്‍ത്ത് അക്രമം കാണിക്കാന്‍ കാരണമെന്നാണ് ലീന പറഞ്ഞത്. രവി പൂജാരി തന്നെ ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. വിദേശത്തു നിന്നും ഒരു പ്രാദേശിക ചാനലില്‍ വിളിച്ചാണ് വെടിവയ്പ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ശബ്ദം രവി പൂജാരിയുടെ തന്നെയാണെന്ന് ശാസ്ത്രീയമായി തെളിയുകയും ചെയ്തു.

ക്രൈംബ്രാഞ്ച് അന്വേഷണം സംഘം പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതും രവി പൂജാരിയെ പ്രതിയാക്കിയാണ്. വധഭീണി, ഗൂഢാലോചന, ആയുധം കാണിച്ചു ഭീഷണിപ്പെടുത്തല്‍, ആയുുധം കാണിച്ച് പണം തട്ടിയെടുക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പൂജാരിക്കെതിരേ ചുമത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍