UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പള്ളിയില്‍ പ്രവേശിക്കാന്‍ സിആര്‍പിഎഫിന്റെ സഹായം തേടി റമ്പാന്‍ ഹൈക്കോടതിയില്‍

കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കോതമംഗലം ചെറിയ പള്ളിയില്‍ ആരാധനയര്‍പ്പിക്കാനെത്തിയ പോള്‍ റമ്പാന് 22 മണിക്കൂര്‍ പിന്നിട്ടിട്ടും പള്ളിയില്‍ പ്രവേശിക്കാനായിട്ടില്ല

കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ ആരാധനയ്ക്ക് പ്രവേശിക്കാന്‍ സിആര്‍പിഎഫിന്റെ സഹായം തേടി ഓര്‍ത്തഡോക്‌സ് വൈദികന്‍ തോമസ് പോള്‍ റമ്പാന്‍ ഹൈക്കോടതിയില്‍. പള്ളിയില്‍ പ്രവേശിക്കാനും ആരാധന അര്‍പ്പിക്കാന്‍ സാഹചര്യം ഒരുക്കാനും സിആര്‍പിഎഫിന്റെ സഹായം തേടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കോതമംഗലം ചെറിയ പള്ളിയില്‍ ആരാധനയര്‍പ്പിക്കാനെത്തിയ പോള്‍ റമ്പാന് 22 മണിക്കൂര്‍ പിന്നിട്ടിട്ടും പള്ളിയില്‍ പ്രവേശിക്കാനായിട്ടില്ല. പോലീസ് സംരക്ഷണം ഒരുക്കുന്നുണ്ടെങ്കിലും യാക്കോബായ വിശ്വാസികള്‍ റമ്പാനെ തടഞ്ഞ് വച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിആര്‍പിഎഫിന്റെ സഹായം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്.

അതേസമയം പള്ളിയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. റമ്പാന്‍ പള്ളിയില്‍ നിന്ന് മടങ്ങിപ്പോവാന്‍ തയ്യാറായിട്ടില്ല. യാക്കോബായ വിശ്വാസികള്‍ സംഘടിച്ച് പ്രതിഷേധം തുടരുകയാണ്. ഇന്നലെ രാവിലെ ഒമ്പത് മണി മുതല്‍ ആരംഭിച്ച പ്രതിഷേധത്തിന് ഇതേവരെ അയവ് വന്നിട്ടില്ല. പള്ളിയില്‍ കയറാതെ താന്‍ പിന്നോട്ടില്ലെന്ന നിലപാടില്‍ തുടരുകയാണ് റമ്പാന്‍ തോമസ് പോളും.

Avatar

അഴിമുഖം ബ്യൂറോ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍