UPDATES

ട്രെന്‍ഡിങ്ങ്

ലത എന്ന പുഴയറിവ് അഥവാ സ്‌നേഹം

കൊട്ടിഘോഷിക്കപ്പെടുന്ന, സ്വയമോ മറ്റുള്ളവരാലോ ആഘോഷിക്കപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകരെപ്പോലെ ആഘോഷിക്കപ്പെട്ട ഒരാളല്ല ഡോ.എ.ലത. എന്നാല്‍ ലതയുടെ അറിവും, സ്‌നേഹവും, ചിന്തയും ആശയങ്ങളുമാണ് ഇവിടെ ബാക്കിയാവുന്നത്

ഡോ.ലത അനന്ത, ഒരു പക്ഷേ ഇത് ഒരു വ്യക്തിയുടെ പേരായി കണക്കാക്കാനാവില്ല. അളവില്ലാത്ത സ്‌നേഹത്തിന്റെ പേരായിരുന്നു അത്. പുഴകള്‍ക്ക് ഇനി ഈ സ്‌നേഹമില്ല. പുഴകളോട് സംസാരിച്ചും പുഴകള്‍ക്കായി സംസാരിച്ചും ജീവിതം മുഴുവന്‍ പുഴകളോടുള്ള സ്‌നേഹത്തിന് സമര്‍പ്പിച്ച ലത ഇനി ഓര്‍മ്മയാണ്. പുഴയെ സ്‌നേഹിക്കുന്നതുകൊണ്ട്, സ്‌നേഹിച്ചുകൊണ്ട് അതിനെ പഠിക്കാന്‍ തുടങ്ങി, പഠനം കൂടുംതോറും സ്‌നേഹവും ഏറി, സ്‌നേഹം വര്‍ധിച്ചപ്പോള്‍ പഠനവും കൂടി. സ്‌നേഹത്തോടൊപ്പം പഠനവും പഠനത്തോടൊപ്പം സ്‌നേഹവും ആഴത്തിലുള്ളതായി.

ലത ഒരു പ്രബന്ധം അവതരിപ്പിച്ചാല്‍ കൂടി അത് അക്ഷരാഭ്യാസം പോലുമില്ലാത്ത ജനതയെയും കൂടി ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു. ആദിവാസി ജനതയുള്‍പ്പെടെയുള്ളവരെ പുഴയെക്കുറിച്ച് ബോധവാന്‍മാരാക്കാനും അവരുമായി സംവദിക്കാനുമായത് അറിവിന്റെ ആഴം കൊണ്ട് മാത്രമല്ല പുഴയോടുള്ള സ്‌നേഹവും, വിധേയത്വവും, പുഴയെ രക്ഷിക്കണമെന്നുള്ള അദമ്യമായ ആഗ്രഹത്തിന്റെയും അടിസ്ഥാനത്തിലാണ്. അറിവ് ആയുധമാക്കിയ സമരമാണ് ആതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ നടന്ന സമരത്തെ വിശേഷിപ്പിക്കപ്പെടുന്നത്. അത് അങ്ങനെ ആക്കിത്തീര്‍ത്തതില്‍ പാരിസ്ഥിതികമായ അറിവിന്റെ ഉറവിടം ലത തന്നെയായിരുന്നു. ലതയുടെ അറിവ് കേവലം വസ്തുതകളും അതിലൂന്നിയതുമായിരുന്നില്ല. മറിച്ച് പുഴയുടെ ലയ,താള വൈശിഷ്ട്യങ്ങള്‍ അറിയാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. ബുദ്ധി കൊണ്ടുള്ള അറിവ് മാത്രമല്ല, ആത്മാവ് കൊണ്ടുള്ള അറിവുകൂടി പുഴയുടെ കാര്യത്തിലുണ്ടായിരുന്നു.

ചാലക്കുടി പുഴയും, അതിന്റെ ഉറവിടമായ ആനമലയും ഉള്‍പ്പെടെയുള്ള പശ്ചിമഘട്ട പ്രദേശങ്ങളും സന്ദര്‍ശിച്ചുകൊണ്ടാണ് പരിസ്ഥിതി പ്രവര്‍ത്തനത്തിലേക്ക് കാലെടുത്ത് വച്ചത്. ഏതാണ്ട് 28 വര്‍ഷങ്ങള്‍ മുമ്പായിരുന്നു അത്. ഡോ.സതീശ് ചന്ദ്രന്‍ നായരില്‍ നിന്നും പകര്‍ന്നുകിട്ടിയ അറിവുകളും പ്രകൃതിയേയും പരിസ്ഥിതിയേയും കുറിച്ചുള്ള ഉള്‍ക്കാഴ്ചകളുമാണ് ഡോ.ലതയെന്ന പരിസ്ഥിതി പ്രവര്‍ത്തകയേയും പരിസ്ഥിതി ശാസ്ത്രജ്ഞയേയും സൃഷ്ടിച്ചത്. ചോലയാറിനോടും വാഴച്ചാല്‍ കാടുകളോടും ഉടലെടുത്ത സ്‌നേഹം അതിന് ഉണര്‍വേകി. ചാലക്കുടി പുഴയുടെ സംരക്ഷണത്തിലും അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്കെതിരായ സമരങ്ങളിലും നിയമപോരാട്ടങ്ങളിലും ലതയുടെ പങ്ക് നിര്‍ണായകമായിരുന്നു. പദ്ധതിയുടെ പാരിസ്ഥിതിക, സാമ്പത്തിക, സാമൂഹിക,സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ശാസ്ത്രീയമായ തെളിവുകളുടെ പിന്‍ബലത്തില്‍ ജനങ്ങളിലേക്കും കോടതിക്ക് മുന്നിലും എത്തിക്കാനായതായിരുന്നു സമരത്തിന്റെ വിജയം. പദ്ധതിക്കെതിരായ നിയമപോരാട്ടങ്ങളുടേയും സര്‍ക്കാരുമായുള്ള സംവാദങ്ങളുടേയും പിന്നില്‍ പ്രവര്‍ത്തിച്ചതും ലത തന്നെയായിരുന്നു. ഇതുലപരിയായി നദികളിലെ പാരിസ്ഥിതിക നീരൊഴുക്ക് ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് സാങ്കേതിക വിദഗ്ദ്ധരേയും സര്‍ക്കാരുകളേയും ഉള്‍പ്പെടെ ബോധ്യപ്പെടുത്തുന്നതിലും ഇവരുടെ പങ്ക് വലുതായിരുന്നു.

എത്ര മരം നട്ടാല്‍ ഒരു അതിരപ്പിള്ളിയുണ്ടാകും?

അനന്ത കമ്മത്തിന്റേയും വരദാഭായിയുടേയും മകളായി 1966ല്‍ ജനിച്ച ലത കാര്‍ഷിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി. പിന്നീട് കൃഷി ഓഫീസറായുള്ള സേവനം. എന്നാല്‍ തന്റെ വഴിയതല്ലെന്ന് മനസ്സിലാക്കിയ ലത കൂടുതല്‍ ആഴത്തിലുള്ള പരിസ്ഥിതി പഠനങ്ങള്‍ക്കും പ്രവര്‍ത്തനത്തിനുമായി ജോലി രാജിവച്ച് പുഴയ്ക്ക് വേണ്ടി ഇറങ്ങി. നദിയുടെ പാരിസ്ഥിതിക ഒഴുക്ക് നിലനിര്‍ത്തുക എന്ന മുദ്രാവാക്യമായിരുന്നു എന്നും ഉയര്‍ത്തിപ്പിടിച്ചിരുന്നത്. 1995ലാണ് പരിസ്ഥിതി പ്രവര്‍ത്തകനും കവിയുമായ ഉണ്ണികൃഷ്ണന്റെ ഭാര്യയായി ഒല്ലൂരിലെത്തുന്നത്.

ഇവര്‍ക്ക് മക്കള്‍ പുഴകള്‍ തന്നെ; ഡോ. എ ലതയെ ഓര്‍ക്കുമ്പോള്‍

നാല് വര്‍ഷത്തോളമായി കാന്‍സര്‍ രോഗ ബാധിതയായിരുന്നിട്ടു കൂടി തന്റെ കര്‍ത്തവ്യങ്ങളില്‍ നിന്നോ ഉത്തരവാദിത്തങ്ങളില്‍ നിന്നോ ഒരു നിമിഷത്തിലും വിട്ടുനിന്നില്ല. നദിയുടെ പുനരുജ്ജീവനം എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിച്ച ലത മാസങ്ങള്‍ക്ക് മുമ്പ് രോഗം വഷളായ സാഹചര്യത്തിലും മഹാനദിയ്ക്കായി പ്രോജക്ട് തയ്യാറാക്കാന്‍ പോയിരുന്നു. ഇന്ത്യയിലും ആസ്‌ത്രേലിയ, മെക്‌സിക്കോ, നെതര്‍ലാന്‍ഡ്, തായ്‌ലന്‍ഡ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ റിവേഴ്‌സ് എന്ന് സംഘടനയുടെ സൗത്ത് ഏഷ്യന്‍ വിഭാഗത്തിന്റെ അഡൈ്വസറായും പ്രവര്‍ത്തിച്ച ഡോ.ലത നദികളെയും നദികളിലെ വെള്ളത്തെയും കുറിച്ച് പഠിച്ച അന്താരാഷ്ട്ര തലത്തില്‍ തന്നെയുള്ള വിദഗ്ദ്ധയുമായിരുന്നു. ചാലക്കുടി പുഴയ്ക്ക് വേണ്ട്ി, ആതിരപ്പള്ളി പദ്ധതിക്കെതിരെയുള്ള സമരം മാത്രമല്ല, പുഴയുടെ പുനരുജ്ജീവനത്തിനായി പഠിക്കുകയും ആ പഠനത്തില്‍ നിന്ന് ലഭിച്ച അറിവുകള്‍ കൈമാറുകയും ചെയ്തു. പുഴയില്‍ നിലവിലുള്ള വെള്ളം വിനിയോഗം ചെയ്യുന്ന കാര്യവുമായി ബന്ധപ്പെട്ട ലതയുടെ പഠനങ്ങളും വളരെ ആഴത്തിലുള്ളതാണ്. വെള്ളത്തിന്റെ ഉപയോഗക്രമത്തിനനുസരിച്ച് കൃഷിയില്‍ മാറ്റം വരുത്തേണ്ട ആവശ്യങ്ങളുമെല്ലാം വളരെ കൃത്യമായി പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിച്ചയാളുമാണ്. ദേശീയതലത്തില്‍ തന്നെയുള്ള റിവര്‍ നെറ്റ് വര്‍ക്കുകളുമായി ബന്ധമുണ്ടായിരുന്നു. ഫോറം ഫോര്‍ പോളിസി ഡയലോഗ് ഇന്‍ വാട്ടര്‍ കോണ്‍ഫ്‌ലിക്ട്ി ഇന്‍ ഇന്ത്യയുടെ ദേശീയ നിര്‍വ്വാഹക സമിതിയംഗമായിരുന്നു. ലതയുടെ നേതൃത്വത്തില്‍ തുടങ്ങിയ തൃശ്ൂരിലെ റിവര്‍ റിസര്‍ച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങളാണ് മറ്റൊന്ന്. നദീസംരക്ഷണം, വനസംരക്ഷണം, മണല്‍ഖനനംതുടങ്ങി പരിസ്ഥിതിയും പുഴകളുമായി ബന്ധപ്പെട്ടതെല്ലാം പഠിക്കുവാനും ഇടപെടല്‍ നടത്തുവാനും റിസര്‍ച്ച് സെന്ററിനെ ലത ഉപയോഗിച്ചു. കേരളത്തിലെ മറ്റ് നദികളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും, പാത്രക്കടവ്, മുല്ലപ്പെരിയാര്‍ വിഷയങ്ങളിലും, പശ്ചിമഘട്ടസംരക്ഷണ പ്രവര്‍ത്തനങ്ങളിലും പല സര്‍ക്കാര്‍ കമ്മറ്റികളിലും അംഗവുമായിരുന്നു. പ്രാദേശിക,ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ പുഴകളെ സംബന്ധിച്ച പഠനങ്ങള്‍ക്കും നയരൂപീകരണങ്ങള്‍ക്കും വലിയ സംഭാവനകള്‍ ലതയില്‍ നിന്നുണ്ടായി.

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഡോ. എ ലത അന്തരിച്ചു

കൊട്ടിഘോഷിക്കപ്പെടുന്ന, സ്വയമോ മറ്റുള്ളവരാലോ ആഘോഷിക്കപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകരെപ്പോലെ ആഘോഷിക്കപ്പെട്ട ഒരാളല്ല ഡോ.എ.ലത. എന്നാല്‍ ലതയുടെ അറിവും, സ്‌നേഹവും, ചിന്തയും ആശയങ്ങളുമാണ് ഇവിടെ ബാക്കിയാവുന്നത്. പുഴയെക്കുറിച്ച് ലതയിലും അറിവുള്ളവര്‍ ഉണ്ടായേക്കാം. പക്ഷെ ഇത്രയും അഗാധമായി പുഴയെ മനസ്സിലാക്കുകയും സ്‌നേഹിക്കുകയും ചെയ്ത ഒരാള്‍ ഉണ്ടാവുക എളുപ്പമല്ല.

അതിരപ്പിള്ളി പദ്ധതി; മരണത്തിന് തൊട്ട് മുന്‍പ് ഭൂമി തീറെഴുതി വാങ്ങുന്നവന്റെ മനോവ്യാപാരം

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍