UPDATES

വായന/സംസ്കാരം

‘സുപ്രീം കോടതി ശരണമെന്‍റയ്യപ്പാ, തുല്യനീതി നടത്തണമയ്യപ്പാ’: കെ ആർ മീരയുടെ പ്രതിഷേധ പ്രാർത്ഥന

ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം നല്‍കുന്ന കോടതി വിധിയില്‍ ഞാന്‍ സന്തോഷിക്കുന്നു

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധിയെ ആദ്യം മുതൽ പിന്തുണയ്ക്കുന്ന സാംസ്‌കാരിക പ്രവർത്തകരിൽ ഒരാൾ ആണ് എഴുത്തുകാരി കെ ആർ മീര. ” ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം നല്‍കുന്ന കോടതി വിധിയില്‍ ഞാന്‍ സന്തോഷിക്കുന്നു, അത് പക്ഷെ ഞാൻ ഭക്തയായത് കൊണ്ടല്ല ഈ വിധി ജനാധിപത്യത്തെ സംബന്ധിച്ചതാണ്. തുല്യത എന്ന മൗലികാവകാശത്തെ സംബന്ധിച്ചതാണ്. അത് ഇക്കാലത്ത് വളരെ പ്രസക്തമാണ്.” കെ ആർ മീര പറഞ്ഞു.

ഇപ്പോൾ ആറ് വരി അയ്യപ്പ ശരണം വിളികളോട് കൂടി പ്രാർത്ഥന ചൊല്ലി കൊണ്ടാണ് കെ ആർ മീര ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്.

സുപ്രീം കോടതി ശരണമെന്‍റയ്യപ്പാ.
പൗരാവകാശം തരണമെന്‍റയ്യപ്പാ
തുല്യനീതി നടത്തണമയ്യപ്പാ
സമത്വബോധം വരണമെന്‍റയ്യപ്പാ. i
വിവരക്കേടു നശിക്കണമയ്യപ്പാ
വിവേകമല്‍പം കൊടുക്കണമയ്യപ്പാ.
ഇപ്രകാരം ആണ് കെ ആർ മീരയുടെ പോസ്റ്റിന്റെ വരികൾ.

“ഈ കോടതി വിധിയിലൂടെ അയ്യപ്പന്റെ മാനം രക്ഷിക്കപ്പെട്ടു എന്നാണ് എന്റെ വിശ്വാസം. സ്ത്രീകളെ കണ്ടാല്‍ ബ്രഹ്മചര്യം നഷ്ടപ്പെടും എന്നൊക്കെ ഭയപ്പെടുന്നത് ഒരു ദൈവത്തിന്, പ്രത്യേകിച്ചും അയ്യപ്പന്, എത്ര അപമാനകരമാണ് ” കെ ആർ മീര പറയുന്നു.
ശബരിമല സന്നിദാനത്ത് ഇപ്പോഴും പ്രതിഷേധം മൂലം യുവതികൾക്ക് പ്രവേശനം ഇനിയും ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ആണ് മീരയുടെ വരികൾ പ്രസക്തമാകുന്നത്.

അതെ സമയം ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് യുവതി പമ്പ പോലീസിനെ സമീപിച്ചതായി റിപ്പോര്‍ട്ട്. കൊല്ലം ചാത്തന്നൂര്‍ സ്വദേശിനിയും ദളിത് മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എസ്പി മഞ്ജുവാണ് സുരക്ഷ ആവശ്യപ്പെട്ട് പോലീസിന് സമീച്ചതെന്നാണ് വിവരം. ഇവരുടെയാത്ര സംബന്ധിച്ച് പോലീസ് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നേരത്തെ നിലക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച് ബിജെപി നേതാക്കളെ അറസ്റ് ചെയ്തിരുന്നു. എ എന്‍ രാധാകൃഷ്ണന്‍ ഉള്‍പെടെ ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

‘സ്ത്രീകളെ ശബരിമലയിൽ നിന്ന് പുറത്താക്കണമെന്ന് പറയുന്നവരെയോർത്ത് ലജ്ജ തോന്നുന്നു’; യതി അന്നേ പറഞ്ഞു

ഇപ്പോൾ രാജ്യം നേരിടുന്ന ജീവന്മരണപ്രശ്നമാണല്ലോ അയ്യപ്പന്റെ ബ്രഹ്മചര്യം; ആത്മനിന്ദ തോന്നുന്നെന്ന് കെ ആര്‍ മീര

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍