UPDATES

ട്രെന്‍ഡിങ്ങ്

മണ്‍വെട്ടിയും വഴങ്ങും; ഇത് താന്‍ടാ രാജമാണിക്യം സ്റ്റൈല്‍

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളും ഡിപ്പോകളും മനോഹരമാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ‘ക്ളീന്‍ കെഎസ്ആര്‍ടിസി ഗ്രീന്‍ കെഎസ്ആര്‍ടിസി’ പദ്ധതിക്ക് തുടക്കമായി

ഇന്നലെ കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം നെയ്യാറ്റിന്‍കര ബസ് സ്റ്റേഷനില്‍ പ്രത്യക്ഷപ്പെട്ടത് മണ്‍വെട്ടിയുമായിട്ടാണ്. ഔദ്യോഗിക ആഡംബരമൊന്നുമില്ലാതെ ചളിയില്‍ ഇറങ്ങിയ രാജമാണിക്യത്തിന്റെ പ്രകടനം കണ്ടു നിന്നവരില്‍ കൌതുകമുണ്ടാക്കുന്നതായിരുന്നു.

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളും ഡിപ്പോകളും മനോഹരമാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ‘ക്ളീന്‍ കെഎസ്ആര്‍ടിസി ഗ്രീന്‍ കെഎസ്ആര്‍ടിസി’ പദ്ധതിക്ക് തുടക്കം കുറിച്ചതായിരുന്നു എംഡി. പൊതു ഇടം സ്വന്തം ഭവനം പോലെ ശുചിയായി സൂക്ഷിക്കുക എന്ന സന്ദേശം ഉയര്‍ത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

ഔദ്യോഗിക വാഹനത്തില്‍ എത്തിയ എംഡി ഷൂസും സോക്സും ഊരിവെച്ച ശേഷം മണ്‍വെട്ടിയും ചൂലുമായി ഇറങ്ങുകയായിരുന്നു. ഡിപ്പോ പരിസരത്തെ മണ്‍കൂന വെട്ടിമാറ്റിയതിന് ശേഷം രാജമാണിക്യം ജനറേറ്റര്‍ റൂം കഴുകി വൃത്തിയാക്കി പെയിന്‍റടിക്കുന്ന ജോലിയിലും ജീവനക്കാരുടെ ഒപ്പം ചേര്‍ന്നു. 16 ബസുകളാണ് ഇന്നലെ ജീവനക്കാരും എംഡിയും ചേര്‍ന്ന് കഴുകി വൃത്തിയാക്കിയത്. തുടര്‍ന്ന് ജീവനക്കാര്‍ക്കൊപ്പമിരുന്ന് കപ്പയും ചമ്മന്തിയും കഴിച്ചാണ് എം ഡി മടങ്ങിയത്.

ഡിപ്പോ പരിസരത്ത് വേസ്റ്റ് ബിന്‍ സ്ഥാപിക്കാനും പ്ലാസ്റ്റിക് നിരോധിക്കാനും രാജമാണിക്യം നിര്‍ദേശം നല്‍കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍