UPDATES

വൈറല്‍

കുമ്മനത്തിന്റെ കണ്ടകശനി തീരുന്നില്ല; ട്രോളര്‍മാരുടെ വക നിയുക്ത മിസോറാം ഗവര്‍ണര്‍ക്കു യാത്രയയപ്പ്

കൊച്ചി മെട്രോ ഉദ്ഘാടനം മുതല്‍ കുമ്മനം രാജശേഖരന്‍ ട്രോളന്മാര്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും പ്രിയങ്കരനാണ്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണ്ണറായി രാഷ്ട്രപതി പ്രഖ്യാപിച്ചത് ഏറ്റവുമധികം ആഘോഷിച്ചത് ബി ജെ പി അനുയായികളല്ല മറിച്ച് കുമ്മനത്തെ ഗോഡ്ഫാദര്‍ ആയി പരിഗണിച്ചു പോരുന്ന സോഷ്യല്‍ മീഡിയ ട്രോളര്മാരാണ് ലഫ്റ്റണല്‍ ജനറല്‍ നിര്‍ഭയി ശര്‍മ്മ മെയ് 28 ന് കാലാവധി തികയ്ക്കുന്നതോടെയാണ് ആ സ്ഥാനത്തേക്ക് കുമ്മനം രാജശേഖരന്‍ എത്തുന്നത്. ഇന്നലെ രാത്രിയാണ് ഇത് സംബന്ധിച്ച വിവരം ഔദ്യോഗികമായി പുറത്തു വന്നത്.

കൊച്ചി മെട്രോ ഉദ്ഘാടനം മുതല്‍ കുമ്മനം രാജശേഖരന്‍ ട്രോളന്മാര്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും പ്രിയങ്കരനാണ്. അതുകൊണ്ട് തന്നെ കുമ്മനം ജി പോകുന്നതോടെ ആശയദാരിദ്ര്യം സംഭവിക്കുമെന്നുവരെ ട്രോളന്മാര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. പിന്നെ കേരളത്തില്‍ ഉള്ളവര്‍ക്കും മാത്രം പോരല്ലോ, നോര്‍ത്ത് ഈസ്റ്റില്‍ ഉള്ളവര്‍ക്കും ഒരു എന്റര്‍ടെയ്ന്‍മെന്റ് ഒക്കെ വേണ്ടേ എന്ന് പറഞ്ഞ് ട്രോളര്‍മാര്‍ ആശ്വസിക്കുന്നതും കാണാം.
എന്നാല്‍ മിസോറാം വരെ യാത്ര ചെയ്തിട്ടാണെങ്കിലും കുമ്മനത്തെ ട്രോള്‍ ചെയ്യുമെന്ന് ചില ട്രോള്‍ നേതാക്കന്മാര്‍ പ്രഖ്യാപിക്കുന്നു.

ഗവര്‍ണര്‍ ആയിട്ട് പോലും രക്ഷ ഇല്ലല്ലോ എന്നായിരിക്കും കുമ്മനവും അനുയായികളും ചിന്തിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍